‘യു ആൻഡ് മി’ ആഭരണ ശേഖരവുമായി സീപേൾസ്
text_fieldsമസ്കത്ത്: ഒമാനിൽ 32 വർഷത്തെ സേവന പാരമ്പര്യമുള്ള‘സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ജ്വല്ലറി പ്രണയകാലം ആഘോഷമാക്കാൻ ‘യു ആൻഡ് മി’ ഗോൾഡ് ആൻഡ് ഡയമണ്ട് കലക്ഷനും 18 കാരറ്റ് സ്വർണത്തിന്റെ ആഭരണശേഖരവും അവതരിപ്പിച്ചു.
അതുല്യമായ ഈ ആഭരണശേഖരം പ്രിയമുള്ളവർക്കുള്ള മികച്ച സ്നേഹസമ്മാനമായി നൽകാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. എല്ലാ വിഭാഗക്കാർക്കും വാങ്ങാൻ കഴിയുന്ന ഇവ 75 റിയാൽ മുതലുള്ള വിലയിൽ ലഭ്യമാണ്.
അതിമനോഹരമായ പെൻഡന്റുകൾ, മോതിരങ്ങൾ, ബ്രേസ്ലെറ്റുകൾ സീപേൾസിന്റെ ശ്രേണിയിൽ ലഭ്യമാണ്. ഫെബ്രുവരി 14വരെ ഈ ഓഫർ ലഭിക്കും. പ്രണയദിനത്തിന്റെ ഭാഗമായി 75റിയാൽ മൂല്യമുള്ള ഡയമണ്ട് വാങ്ങുന്ന എല്ലാവർക്കും സൗജന്യ സ്വർണ നാണയവും ലഭിക്കും.
ഉപഭോക്താക്കൾക്ക് ബാങ്ക് മസ്കത്ത്, എൻ.ബി.ഒ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സീപേൾസിൽനിന്ന് ഡയമണ്ട്, സ്വർണാഭരണങ്ങൾ വാങ്ങാം. പലിശ ഈടാക്കാതെ 12 മാസത്തെ ഇൻസ്റ്റാൾമെന്റ് സ്കീമും ലഭ്യമാണെന്ന് സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ജനറൽ മാനേജർ റിയാസ് പി. ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.