സൗദിയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്നതിനെതിരെ മുന്നറിയിപ്പ്
text_fieldsജിദ്ദ: അംഗീകൃത വകുപ്പുകളിൽനിന്ന് അനുമതിയില്ലാതെ പൊതുജനങ്ങളിൽനിന്ന് ഉപയോഗിച്ച വസ്ത്രങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനെതിരെ സൗദി വാണിജ്യമന്ത്രാലയത്തിന്റെയും ലാഭരഹിത ദേശീയ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്.
ചില കമ്പനികളും വാണിജ്യസ്ഥാപനങ്ങളും പൊതുജനങ്ങളിൽനിന്ന് ലൈസൻസില്ലാതെ ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്ന ലംഘനം തുടർച്ചയായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ബന്ധപ്പെട്ട വകുപ്പുകളുടെ മുന്നറിയിപ്പ്. അംഗീകൃത എൻ.ജി.ഒകൾക്ക് മാത്രമേ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അനുവാദമുള്ളൂ.
നോൺ പ്രോഫിറ്റ് വികസന ദേശീയകേന്ദ്രവും വാണിജ്യമന്ത്രാലയവും തമ്മിൽ തുടർച്ചയായ ഏകോപനവും സഹകരണവും വേണം. അല്ലാത്ത സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും പഴയവസ്ത്രങ്ങൾ ശേഖരിച്ചാൽ നിയമലംഘനമായി കണക്കാക്കും.
ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനം ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിയന്ത്രിക്കുന്നതിനാണെന്നും വാണിജ്യമന്ത്രാലയവും ലാഭരഹിത ദേശീയകേന്ദ്രവും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.