സ്റ്റൈലിഷ് ലുക്കിനായി ഇനി ഈ പൊടികൈകൾ ട്രൈ ചെയ്തു നോക്കു...
text_fieldsഫാഷൻ എന്നത് ട്രെൻഡ് മനസ്സിലാക്കിയുള്ള വസ്ത്രധാരണം മാത്രമല്ല, ശരീരത്തിനും മുഖത്തിനും മാച്ച് ആകുന്ന ഡ്രെസ്സുകൾ നോക്കി തിരഞ്ഞെടുക്കുന്നത് കൂടിയാണ്. ഓരോരുത്തരുടെയും വസ്ത്രധാരണ രീതികൾ വ്യത്യസ്തമാണ് അത് മനസിലാക്കി വേണം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ. ഒരു പേഴ്സൺ സ്റ്റൈൽ സ്വന്തമായി ഉള്ളവർ എപ്പോഴും മറ്റുള്ളവരിൽനിന്ന് ഡിഫറൻറ് ആയി നിൽക്കും.
നിങ്ങളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി നിറങ്ങൾ, പ്രിന്റുകൾ, എന്നിവ തിരഞ്ഞെടുത്ത് നിങ്ങളുടെ പേഴ്സണൽ ലുക്ക് പ്രദർശിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഡിഫറെൻറ് സ്റ്റൈലുകൾ പരീക്ഷിക്കുന്നതിൽ ഒരു മടിയും കാണിക്കേണ്ടതില്ല . ബോൾഡ് നിറങ്ങളോ പ്രിന്റുകളോ ധരിക്കാൻ മടിയുള്ളവരാണെങ്കിൽ തീർച്ചയായും അത് ട്രൈ ചെയ്യാൻ ശ്രമിക്കുക. ഇതിലൂടെ വസ്ത്രധാരണത്തിന് നമുക്ക് നല്ല കോൺഫിഡൻസ് ലഭിക്കും.
സമീറ സാഹിദ്
മോഡസ്റ്റ് ഫാഷൻ
മോഡൽ, യൂ ട്യൂബർ
instagram: ponky_pinky
Youtube: SAMEERASAHID
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.