Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഫാ​ഷ​ന​ബി​ൾ ആ​കാ​ൻ...

ഫാ​ഷ​ന​ബി​ൾ ആ​കാ​ൻ ആ​രോ​ഗ്യ​വും ശ്ര​ദ്ധി​ക്കാം

text_fields
bookmark_border
ഫാ​ഷ​ന​ബി​ൾ ആ​കാ​ൻ ആ​രോ​ഗ്യ​വും ശ്ര​ദ്ധി​ക്കാം
cancel

സ്വ​ന്തം ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം ന​മ്മെ വ​ലി​യ രോ​ഗി​ക​ളാ​ക്കി മാ​റ്റും എ​ന്ന​ത്​ പ​ല​പ്പോ​ഴും ചി​ന്തി​ക്കാ​ത്ത കാ​ര്യ​മാ​ണ്. ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ പ​റ്റി പ​ല​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട്​ ത​ന്നെ, പ​ല തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ എ​ല്ലാ​വ​രും ആ​ദ്യം വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന​ത്​ വ്യാ​യാ​മ കാ​ര്യ​ത്തി​ലാ​ണ്.

സ്ത്രീ ​ശ​രീ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത കൊ​ണ്ട്​ ത​ന്നെ പെ​ട്ട​ന്ന്​ ത​ടി കൂ​ടാ​നും ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പ​ടി​യാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ശ​രീ​ര​ത്തി​ന് ഇ​ണ​ങ്ങി​യ വ​സ്ത്ര​ങ്ങ​ൾ ബോ​ർ ഇ​ല്ലാ​തെ ധ​രി​ക്കാ​നും ശ​രീ​ര സം​ര​ക്ഷ​ണം അ​ത്യാ​വ​ശ്യ​മാ​ണ്. ദി​വ​സ​വും അ​ര​മ​ണി​ക്കൂ​ർ ന​ട​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന് ഒ​രു​പാ​ട്​ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കും.

രാ​ത്രി​യി​ലെ ഉ​റ​ക്ക​ക്കു​റ​വ്, കി​ത​പ്പ് എ​ന്നി​വ​ക്കൊ​ക്കെ ആ​ശ്വാ​സം ന​ട​ത്ത​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്നു. കൂ​ടു​ത​ൽ ഒ​ഴി​വ്​ സ​മ​യ​മു​ള്ള​വ​രാ​ണെ​ങ്കി​ൽ ഇ​തി​നോ​ടൊ​പ്പം ത​ന്നെ യോ​ഗ​യും വ്യാ​യാ​മ​ങ്ങ​ളും ചെ​യ്യാം. എ​ത്ര​ത്തോ​ളം ന​മ്മ​ൾ ശ​രീ​രം സം​ര​ക്ഷി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം സൗ​ന്ദ​ര്യം വ​ർ​ദ്ധി​ച്ച്കൊ​ണ്ടേ​യി​രി​ക്കും.

പ​ല​പ്പോ​ഴും ചാ​ടി​യ വ​യ​റും അ​മി​ത വ​ണ്ണ​വു​മാ​ണ്​ ന​മ്മ​ളെ ഫാ​ഷ​ന​ബി​ൾ ആ​കു​ന്ന​തി​ൽ നി​ന്ന്​ മാ​റ്റി നി​ർ​ത്തു​ന്ന​ത്. അ​ര മ​ണി​ക്കൂ​ർ ശ​രീ​ര​ത്തി​നാ​യി മാ​റ്റി​വെ​ക്കൂ. ന​മു​ക്ക്​ വ​ലി​യ മാ​ജി​ക്ക്​ ത​ന്നെ കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE EMARAT BEATS
News Summary - You can also pay attention to that health to be fashionable
Next Story