മലബാര്‍ സ്പെഷല്‍ ഈന്ത്-ബീഫ്
text_fieldsചേരുവകള്‍:
- മൂപ്പ് കുറഞ്ഞ ബീഫ് -ഒരു കിലോ
- മുളകുപൊടി -ഒന്നര ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- തക്കാളി -രണ്ടെണ്ണം
- പച്ചമുളക് -രണ്ടെണ്ണം അരിഞ്ഞത്
- ഉപ്പ് -ആവശ്യത്തിന്
ഒന്ന് മുതല്‍ ആറ് വരെയുള്ളവ നന്നായി ഇളക്കി യോജിപ്പിച്ചുവെക്കണം. മസാല ഇറച്ചിയില്‍ പിടിച്ചാല്‍ കുക്കറില്‍ മയത്തില്‍ വേവിക്കണം.
- സവാള -300 ഗ്രാം (നേരിയതായി അരിയണം)
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -ഒരു ടേബ്ള്‍ സ്പൂണ്‍
- തക്കാളി (പൊടിയായരിഞ്ഞത്) -രണ്ട് ടേബ്ള്‍ സ്പൂണ്‍
- മല്ലിയില, കറിവേപ്പില, പുതിന ഇല -കുറേശ്ശ
- വെളിച്ചെണ്ണ -രണ്ട് ടേബ്ള്‍ സ്പൂണ്‍
വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റി ഇഞ്ചി വെളുത്തുള്ളിക്കൂട്ടും തക്കാളിയും ഇലകളും ഓരോന്നായി ചേര്‍ത്ത് വഴറ്റി നല്ല ബ്രൗണ്‍ നിറമായാല്‍ ഇറച്ചിക്കൂട്ടിലേക്കൊഴിച്ച് ഇളക്കി അടച്ചുവെക്കണം.
- ഈന്ത് കുതിര്‍ത്ത് പൊടിച്ച് ചൂടാക്കിവെച്ചത് -ഒന്നര കപ്പ്
- പച്ചരി വറുത്ത് പൊടിച്ചത് -അരക്കപ്പ്
- ഉപ്പ് -ആവശ്യത്തിന്
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- മുളകുപൊടി -കാല് ടീസ്പൂണ്‍
തയാറാക്കുന്നവിധം:
ചൂടുവെള്ളത്തില്‍ പത്തിരിക്ക് കുഴക്കുന്നതുപോലെ നല്ല മയത്തില്‍ കുഴച്ച് കുറേശ്ശ എടുത്ത് ഒന്നര ഇഞ്ച് നീളത്തില്‍ വിരല്‍ വണ്ണത്തിലുള്ള പിടികളാക്കി അരിപ്പൊടി വിതറിയ പേപ്പറില്‍ തമ്മില്‍ ഒട്ടിപ്പോകാതെ വെക്കണം. ഒരു പരന്ന പാത്രത്തില്‍ 8-10 ഗ്ളാസ് വെള്ളമൊഴിച്ച് വെട്ടിത്തിളക്കുമ്പോള്‍ തയാറാക്കിയ പിടികള്‍ ഓരോന്നായിട്ട് ഒട്ടിപ്പിടിക്കാതെ വേവിക്കണം. 30 മിനിറ്റ് വെന്തുകഴിഞ്ഞാല്‍ വെള്ളത്തില്‍ നിന്ന് ഊറ്റിയെടുത്ത് തയാറാക്കിവെച്ച ഇറച്ചിക്കൂട്ടിലേക്ക് ചേര്ത്തിളക്കിവെക്കണം. ഇതിലേക്ക് കടുക് വറുത്തിടാം.
വറവിന്:
- കടുക് -അരടീസ്പൂണ്‍
- ചുവന്നുള്ളി അരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
- തേങ്ങാക്കൊത്ത് -ഒരു ടീസ്പൂണ്‍
- കറിവേപ്പില, മല്ലിയില അരിഞ്ഞത് -കുറേശ്ശ.
ഇവയെല്ലാം വറുത്ത് യോജിപ്പിച്ച് വാഴയിലയില്‍ വിളമ്പി ഉപയോഗിക്കാം.
NB: ഈന്തിന്കായ മുറിച്ചുണക്കിയത് മലബാറില്‍ വലിയ മസാലക്കടകളില് വാങ്ങാന്‍ കിട്ടും. കുതിര്‍ത്ത് മിക്സിയിലോ ഉരലിലോ പൊടിച്ചെടുക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.