അമ്പമ്പോ, ഇതെന്തൊരു സദ്യ!
text_fieldsആനയുടെ തലയെടുപ്പാണ് ആറന്മുളക്ഷേത്രത്തിന്. ജലപ്പരപ്പിലുയരുന്ന പള്ളിയോടം പോല െ പമ്പയാറിെൻറ തീരത്ത് കൂറ്റൻ മതിൽക്കെട്ടിനുള്ളിലെ പാർഥസാരഥിയുടെ സന്നിധി ഓണത്തിെ ൻറ പ്രൗഢിയെല്ലാം നിലനിർത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ഓണക്കാലം ഇവിടെ വള്ളസദ്യയു ടെ കാലമാണ്. മൂന്നുമാസത്തോളം നീളുന്ന എല്ലാ വിഭവങ്ങളുമടങ്ങുന്ന സദ്യ വിളമ്പുന്ന ലോകത് തെ അപൂർവ ക്ഷേത്രമാണിത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് 51 കരക്കാരായ വള്ളം തുഴച്ചിലുകാ ർക്കും ആഹാരം കൊടുത്ത് ദൈവപ്രീതി സമ്പാദിക്കുക എന്നതാണ് ഈ ആചാരത്തിനുപിന്നിൽ. പമ്പ യാറ്റിലൂടെ വള്ളം തുഴഞ്ഞെത്തുന്ന തുഴച്ചിലുകാരെ വള്ളസദ്യ വഴിപാടായി നടത്തുന്നവർ ക് ഷേത്രത്തിന് മുന്നിലെ കടവിൽെവച്ച് സ്വീകരിച്ചുകൊണ്ടുപോയി സദ്യ നൽകുക എന്നതാണ് രീ തി. അവിടെ വള്ളപ്പാട്ടുപാടി അവർ ആവശ്യപ്പെടുന്ന ഏതു വിഭവവും നൽകാൻ സന്നദ്ധരായിരിക്കണം. ഒന്നും ഇല്ല എന്നുപറയാൻ പാടില്ല. ഇങ്ങനെ ഒട്ടേറെ അപൂർവതകളുണ്ട് വള്ളസദ്യക്ക്. ഇതും മറ്റൊരിടത്തും കാണാൻ കഴിയാത്ത പ്രത്യേകതയാണ്.
വള്ളസദ്യ
അഭീഷ്ടസിദ്ധിക്കായി ഭക്തർ ആറന്മുളയപ്പനായ പാർഥസാരഥിക്ക് നൽകുന്ന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങൾക്കാണ് വള്ളസദ്യയൊരുക്കുന്നത്. വഴിപാടുകാർ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പറയിട്ടശേഷം ദക്ഷിണവെച്ച് ശ്രീകോവിലിൽനിന്ന് പൂമാല ജപിച്ചുവാങ്ങും. ഇതുമായി ക്ഷേത്രത്തിന് മുന്നിലുള്ള കടവിലെത്തി പള്ളിയോടം തുഴഞ്ഞുവരുന്ന തുഴക്കാരെ സ്വീകരിച്ചാനയിച്ച് സദ്യാലയത്തിലേക്ക് കൊണ്ടുവരും. കരനാഥന്മാർ വെറ്റിലയും പുകയിലയും ദക്ഷിണ നൽകി ക്ഷേത്രത്തിലേക്കാനയിക്കും. ക്ഷേത്രത്തിൽ പൂജിച്ച മാല പള്ളിയോടത്തിന്റെ അമരത്തിൽ ചാർത്തും. പള്ളിയോടക്കാരും വഴിപാടുകാരും ഒന്നിച്ച് ക്ഷേത്രം വലംവെച്ചശേഷമാണ് വള്ളസദ്യ നടക്കുക.
'വായ്ക്കുരവ നാദസ്വരമേളത്തോടെ സ്വീകരിച്ച് പള്ളികൊള്ളും ഭഗവാെൻറ ചാരത്തെത്തിയ്ക്കും..' എന്ന് വഞ്ചിപ്പാട്ട് പാടിയാണ് വള്ളക്കാരെത്തുക.
ആർപ്പുവിളിയോടെയും വഞ്ചിപ്പാട്ടുപാടിയുമാണ് സദ്യക്കിരിക്കുന്നതും. നിലവിളക്കിനെ തൊഴുത് വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ഓരോരോ വിഭവങ്ങളായി ചോദിച്ചാണ് സദ്യയൂണ്.
'ചേനപ്പാടി ചേകവെൻറ പാളത്തൈര് കൊണ്ടുവന്ന്
പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്....' എന്നതു പോലെയുള്ള വഞ്ചിപ്പാട്ടു പാടിയാണ് വിഭവങ്ങൾ േചാദിക്കുന്നതും. ഊണിനോടൊപ്പം എന്തുവിഭവം ചോദിച്ചാലും ഇല്ല എന്നു പറയാൻ പാടില്ല. ചോദിക്കുന്ന ഏതു വിഭവവും നൽകാൻ തയാറായിരിക്കണമെന്നാണ് വള്ളസദ്യയുടെ പ്രത്യേകത. വള്ളസദ്യക്കാർക്കു മാത്രമല്ല, ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും അന്ന് സദ്യയുണ്ണാം. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം പേർ വഴിപാടായി വള്ളസദ്യ നടത്താറുണ്ട്.
വിഭവങ്ങൾ
അറുപതിൽപരം കറികളും നാലുകൂട്ടം പ്രഥമനും എട്ടുകൂട്ടം ഉപ്പേരിയും അത്രയും അച്ചാറുകളും ചേർന്നതാണ് വള്ളസദ്യ. ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, കാബേജ്, ചീരത്തോരൻ, കൂട്ടുകറി, ഇഞ്ചിക്കറി, കടുമാങ്ങ, നെല്ലിക്ക അച്ചാർ, നാരങ്ങ അച്ചാർ, ഉപ്പുമാങ്ങ, കാളൻ, ഓലൻ, പച്ചടി, കിച്ചടി, രസം, എരിശ്ശേരി, പാളത്തൈര്, ഇഞ്ചിത്തൈര്, കട്ടത്തൈര്, മോര്, ഉപ്പേരി, വട, എള്ളുണ്ട, ഉണ്ണിയപ്പം, കദളിപ്പഴം, പൂവൻപഴം, ശർക്കര, പഞ്ചസാര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്ക്പുരട്ടി, ചമ്മന്തിപ്പൊടി, മടന്തയിലത്തോരൻ, തകരത്തോരൻ, തേൻ, മാമ്പഴക്കറി, ഓമക്കാത്തോരൻ, പഴംനുറുക്ക്, വഴുതനങ്ങ മെഴുക്കുപുരട്ടി, പാൽ, പടച്ചോറ്, അരവണ, അവൽ, മലർ, ചുക്കുവെള്ളം, ചൂടുവെള്ളം, അടപ്രഥമൻ, കടലപ്രഥമൻ, പഴംപ്രഥമൻ, പാൽപായസം തുടങ്ങിയവയാണ് വള്ളസദ്യ വിഭവങ്ങൾ. കൂടാതെ മനോധർമം പോെല ഇനിയും കറികളുണ്ടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.