പെരുന്നാളിന് ലോകരുചി
text_fieldsവലിയ പെരുന്നാൾ ദിനത്തില്‍ അനായാസം പരീക്ഷിക്കാന്‍ അഞ്ച് ദേശങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളിതാ...
1. മുതബക് (യമന്‍)
ചേരുവകൾ:
- മൈദ -700 ഗ്രാം
- മുട്ട -രണ്ടെണ്ണം
- ആട്ടിറച്ചി -60 ഗ്രാം (ചെറുതായി നുറുക്കിയത്)
- വെളുത്തുള്ളി -10 ഗ്രാം
- സവാള -20 ഗ്രാം (നുറുക്കിയത്)
- സ്പ്രിങ് ഒനിയൻ ഗ്രീൻ ലീവ്സ് -40 ഗ്രാം (നുറുക്കിയത്) അല്ലെങ്കിൽ അഞ്ച് ലീവ്സ്
- ഉപ്പ്, കുരുമുളക് -സ്വാദനുസരിച്ച്
തയാറാക്കുന്നവിധം:
മൈദ വെള്ളം ചേർത്ത് സാധാരണ െപാറോട്ട റോൾ തയാറാക്കുക. ഇത് െപാറോട്ടയുടേതുപോലെ മേശയിൽ വീശിയിടുക. വേവിച്ച ആട്ടിറച്ചിക്കൊപ്പം മറ്റു ചേരുവകളെല്ലാം ചേർത്തിളക്കി െപാറോട്ട ഷീറ്റിന് നടുവിൽ െവച്ച് മടക്കുക. ഇത് ഗ്രിൽ ചെയ്തെടുക്കാം.
2. ചീസ് സമൂസ (മെഡിറ്ററേനിയന്‍)
ചേരുവകൾ:
- സമൂസ ഷീറ്റ് -ആവശ്യത്തിന്
- അമുൽ ചീസ് -50 ഗ്രാം (േഗ്രറ്റഡ്)
- മുളക് -ഒരെണ്ണം (നുറുക്കിയത്)
- മല്ലിയില -ഒരെണ്ണം (നുറുക്കിയത്)
- സവാള -ചെറിയ കഷണം
- ഉപ്പ്, കുരുമുളക് -ആവശ്യത്തിന്
- എണ്ണ -ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
- പാൽ -ഒരു ടേബ്ൾസ്പൂൺ
തയാറാക്കുന്നവിധം:
ചേരുവകളെല്ലാം ചേർത്ത് മിക്സ് ചെയ്ത് തയാറാക്കുന്ന ഫില്ലിങ് സമൂസ ഷീറ്റിൽ െവച്ച് ത്രികോണാകൃതിയിൽ മടക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.
3. കിബെ (ലബനാന്)
ചേരുവകൾ:
ഷെൽ തയാറാക്കാൻ:
- ആട്ടിറച്ചി -100 ഗ്രാം
- നുറുക്ക് ഗോതമ്പ് -60 ഗ്രാം
ഫില്ലിങ് തയാറാക്കാൻ:
- ആട്ടിറച്ചി -100 ഗ്രാം
- സവാള -ക്വാർട്ടർ (നുറുക്കിയത്)
- വെളുത്തുള്ളി -ഒരു അല്ലി നുറുക്കിയത്
- കറുവപ്പട്ട പൗഡർ -ഒരു നുള്ള്
- മല്ലിയില/പാഴ്സലി -ഒരു ടേബ്ൾ സ്പൂൺ(നുറുക്കിയത്)
- പൈൻനട്ട് (ഒാപ്ഷനൽ) -10 എണ്ണം
തയാറാക്കുന്നവിധം:
ഷെൽ തയാറാക്കുന്നതിന് വെള്ളത്തിൽ കുതിർത്തെടുത്ത നുറുക്ക് ഗോതമ്പും മിൻസ് ചെയ്ത ഇറച്ചിയും ചേർത്ത് മിക്സ് തയാറാക്കുക.
ഫില്ലിങ് ചേരുവകളിൽ സവാള, വെളുത്തുള്ളി എന്നിവ വഴറ്റിയതിലേക്ക് നുറുക്കിയ ഇറച്ചിയും മല്ലിയില/പാഴ്സലി ഇട്ട് വഴറ്റിയെടുക്കുക. കറുവപ്പട്ട പൗഡർ, ഉപ്പ്, കുരുമുളക് എന്നിവകൂടി ഇതിലേക്ക് മിക്സ് ചെയ്യാം.
ഷെൽ തയാറാക്കുന്നതിന് ഒരുക്കിെവച്ച മാവ് ചെറു ഉരുളകളാക്കുക. ഇതിൽ വിരൽ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി ഫില്ലിങ് ചേരുവകൾ നിറച്ച് അടച്ച് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കാം.
4. സ്പ്രിങ് റോള്‍ (ചൈനീസ്/ഫാര്‍ ഈസ്റ്റേണ്‍)
ചേരുവകൾ:
ഷെൽ തയാറാക്കാൻ:
- മൈദ -100 ഗ്രാം
- കോൺേഫ്ലാർ -20 ഗ്രാം
- മുട്ട -ഒരെണ്ണം അടിച്ചതിെൻറ നാലിലൊന്ന്
- സൺഫ്ലവർ ഒായിൽ -ഒരു ടീസ്പൂൺ
ഫില്ലിങ് തയാറാക്കുന്നതിന്:
കാബേജ്, കാരറ്റ്, സ്പ്രിങ് ഒനിയൻ, മുളപ്പിച്ച പയർ (ഇഷ്ടമനുസരിച്ചുള്ള പച്ചക്കറികൾ ഉപയോഗിക്കാം) സൺഫ്ലവർ ഒായിലിൽ ഇൗ പച്ചക്കറികൾ വഴറ്റുക. ഇതിലേക്ക് സോയ സോസ്, ചില്ലി പേസ്റ്റ്, ഉപ്പ്, കുരുമുളക് എന്നിവകൂടി ചേർത്ത് വഴറ്റിയെടുക്കാം.
ഷെൽ തയാറാക്കുന്നതിന്:
മൈദ, കോൺഫ്ലോർ, മുട്ട എന്നിവയിൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. പാൻകേക്ക് ബാറ്ററിെൻറ കൺസിസ്റ്റൻസി ആയാൽ ചൂടായ പരന്ന നോൺസ്റ്റിക് ദോശച്ചട്ടിയിൽ ഒഴിച്ച് ചുറ്റിച്ച് കട്ടികുറഞ്ഞ ഒറ്റ ഷീറ്റാക്കി മൊരിച്ചെടുക്കുക. ഇൗ ഷീറ്റിെൻറ ഒരു വശത്ത് ഫില്ലിങ് വെച്ച് ചുരുട്ടിയെടുത്ത റോൾ ചൂടാക്കിയ സൺഫ്ലവർ ഒായിലിൽ മൂന്നു-നാല് മിനിറ്റ് ഡീപ് ൈഫ്ര ചെയ്തെടുക്കാം.
5. സ്പിനാച് ഫതയേര് (സിറിയ)
ചേരുവകൾ:
- യീസ്റ്റ് -ഒരു നുള്ള്
- ഉപ്പ് -ഒരു നുള്ള്
- പഞ്ചസാര -ഒരു നുള്ള്
- വെള്ളം മാവ് കുഴക്കുന്നതിന് -ആവശ്യത്തിന്
- ഒലിവ് ഒായിൽ -അര ടേബ്ൾസ്പൂൺ
ഫില്ലിങ് തയാറാക്കുന്നതിന്:
- സവാള, വെളുത്തുള്ളി, ഒലിവ് ഒായിൽ, ചീര, നാരങ്ങനീര്
തയാറാക്കുന്നവിധം:
ആദ്യത്തെ ചേരുവകൾ ഉപയോഗിച്ച് മാവ് തയാറാക്കുക. ഫില്ലിങ് ചേരുവകളെല്ലാം കൂടി വഴറ്റിയെടുക്കുക. ഇത് തണുത്തതിന് ശേഷം വെള്ളം പിഴിഞ്ഞുകളയുക. മാവ് ചപ്പാത്തിയുടെ കനത്തിൽ വട്ടത്തിൽ പരത്തിയെടുക്കുക. തയാറാക്കിെവച്ചിരിക്കുന്ന ഫില്ലിങ് ഒരു സ്പൂൺ മാവിന് നടുവിൽെവച്ച് ത്രികോണാകൃതിയിൽ മടക്കിയെടുക്കാം. ഇത് ഒാവനിൽ ഏഴു മിനിറ്റ് 180 ഡിഗ്രിയിൽ ബേക് ചെയ്തെടുക്കുകയോ ഡീപ് ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യാം.
തയാറാക്കിയത്: മുനീര്‍ മംഗലന്‍,
എക്സിക്യൂട്ടിവ് ഷെഫ്, മെസ്ബാൻ റസ്റ്റാറൻറ്, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.