ഫുള്‍ കോഴ്സ് ട്രീറ്റ്
text_fieldsലുവ സാലഡ്
ചേരുവകൾ:
- ഇംഗ്ലീഷ് കുക്കുംബര്‍ -300 ഗ്രാം
- മൂന്ന് തരം കാപ്സിക്കം -300 ഗ്രാം
- ലെറ്റൂസ് -300 ഗ്രാം
- ചിക്കന്‍ -300 ഗ്രാം
- നാരങ്ങ -ഒരെണ്ണം
- തേന്‍ -100 മില്ലി
- മസ്റ്റാർഡ് സോസ് -1 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
ആദ്യം കുക്കുംബര്‍, മൂന്ന് തരം കാപ്സിക്കം, ലെറ്റൂസ്, ചിക്കന്‍ എന്നിവ ഡയമണ്ട് ആകൃതിയിൽ കട്ട് ചെയ്തെടുക്കുക. ശേഷം നാരങ്ങ, തേന്‍, മസ്റ്റാർഡ് സോസ് എന്നിവ ചേർത്ത് ട്രെസ്സിങ് ഉണ്ടാക്കി മിക്സ് ചെയ്യുക. അതിനു ശേഷം ലവഷ് വെച്ച് ലെയർ ബൈ ലെയറായി അറേഞ്ച് ചെയ്യുക.
ഫ്രഞ്ച് ചിക്കന്‍ സൂപ്പ്
ചേരുവകൾ:
- ചിക്കന്‍ ബോണ്‍ -ഒരു കിലോ
- സവാള -750 ഗ്രാം
- കാരറ്റ് -250 ഗ്രാം
- വെളുത്തുള്ളി -250 ഗ്രാം
- സെലറി -250 ഗ്രാം
- പർമെസന് ചീസ് -250 ഗ്രാം
- ക്രീം -100 ഗ്രാം
- മൈദ - 200 ഗ്രാം
- ബട്ടര്‍ -350 ഗ്രാം
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യം സ്റ്റോക് തയാറാക്കണം.
സ്റ്റോക് ഉണ്ടാക്കുന്ന വിധം:
സവാള, കാരറ്റ്, വെളുത്തുള്ളി, സെലറി എന്നിവ സോെട്ട ചെയ്ത് ബ്രൗൺ കളര്‍ ആക്കുക. അതിലേക്ക് ചിക്കന്‍ ബോണ്‍ ഇടുക. നല്ലവണ്ണം സോെട്ട ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് ഒരു മണിക്കൂര്‍ തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക.
റൂ(വൈറ്റ് സോസ്) ഉണ്ടാക്കുന്ന വിധം:
ഒരേ അളവില്‍ ബട്ടറും മൈദയും ചേർത്ത് ബ്രൗൺ കളര്‍ ആകുംവരെ കുക്ക് ചെയ്യുക. അതിലേക്ക് നേരത്തെ തയാറാക്കി വെച്ച സ്റ്റോക് ചേർക്കുക. ശേഷം തിളപ്പിച്ച ചിക്കന്‍, ചീസ്, ക്രീം എന്നിവ ചേർത്ത് ബ്രഡ് പോട്ടില്‍ സെർവ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്.
സീ ഫുഡ് റൈസ് ഇന്‍
ഒയ്സ്റ്റര്‍ സോസ് ചേരുവകൾ:
- ബസ്മതി റൈസ് -50 ഗ്രാം
- ഒയ്സ്റ്റര്‍ സോസ് -ഒരു ബോട്ടിൽ
- വെളുത്തുള്ളി -100 ഗ്രാം
- ചൈനീസ് കാബേജ് -150 ഗ്രാം
- ബ്രോകോളി -150 ഗ്രാം
- ബട്ടന് മഷ്റൂം -150 ഗ്രാം
- പൊക്ചായ് -150 ഗ്രാം
- ഉപ്പ് -സ്വാദിന്
- പഞ്ചസാര -സ്വാദിന്
- കൂന്തള്‍ -150 ഗ്രാം
- ചെമ്മീൻ -150 ഗ്രാം
റൈസ് ഉണ്ടാക്കുന്ന വിധം:
ബസ്മതി റൈസ് വേവിച്ചെടുത്ത് അതിലേക്ക് മുട്ട, ഉപ്പ് എന്നിവ ചേർത്ത് (ഫ്രൈഡ് റൈസ് തയാറാക്കുന്ന പോലെ)ചൂടാക്കിയ ശേഷം വാങ്ങിവെക്കുക.
ഗ്രേവി ഉണ്ടാക്കുന്ന വിധം:
വെളുത്തുള്ളി സോെട്ട ചെയ്ത് അതിലേക്കു സീ ഫുഡ് ഇടുക. പിന്നീട് ചൈനീസ് കാബേജ്, ബ്രോകോളി, ബട്ടൻ മഷ്റൂം, പൊക്ചായ്, വെളുത്തുള്ളി, ഒയ്സ്റ്റര്‍ സോസ് എന്നിവ ചേർക്കുക. അതിലേക്ക് ഉപ്പ്, പഞ്ചസാര എന്നിവ ഇടുക.
സെർവ് ചെയ്യുന്ന വിധം:
ആദ്യം റൈസ് വിളമ്പിയ ശേഷം ഗ്രേവി മുകളിൽ ഒഴിക്കുക.
വട്ടലപ്പം
ചേരുവകൾ:
- ശർക്കര-200 ഗ്രാം
- തേങ്ങാപാല്‍-അര ലിറ്റർ
- മുട്ട-നാല് എണ്ണം
- ഏലക്ക പൊടി-ഒരു നുള്ള്
തയാറാക്കുന്ന വിധം:
ആദ്യം ശർക്കര പാനി തയാറാക്കണം. അതിലേക്കു തേങ്ങാപാല്‍, മുട്ട എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഒരു നുള്ള് ഏലക്ക പൊടിയും ചേർത്ത് ബേക്കിങ് മോൾഡിൽ ഒഴിക്കുക. 160 ഡിഗ്രി ചൂടില്‍ 20 മിനിറ്റ് ബേക്ക് ചെയ്ത ശേഷം തണുപ്പിച്ചെടുത്ത് ഉപയോഗിക്കാം.
കാന്താരി ചെമ്മീന്‍
ചേരുവകൾ:
- ചുവന്ന കാന്താരി-50 ഗ്രാം
- ചെറിയ ഉള്ളി-50 ഗ്രാം
- വെളുത്തുള്ളി-50 ഗ്രാം
- മല്ലിയില-അഞ്ച് ഇതളുകൾ
- ഉപ്പ്-ആവശ്യത്തിന്
- തേങ്ങാപാല്‍-150 മില്ലി
തയാറാക്കുന്ന വിധം:
ചുവന്ന കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി ഇവയെല്ലാം ചതച്ച് എടുക്കുക. പിന്നീട് വെളുത്തുള്ളി, മല്ലിയില, ഉപ്പ്, തേങ്ങാപാല്‍ എന്നിവ ചേർത്ത് ഇളക്കുക. ഇതിൽ ചെമ്മീൻ ചേർത്ത് പാനില്‍ ഗ്രില്‍ ചെയ്യുക.
തയാറാക്കിയത്:
ഷെഫ്. അലക്സ് സെബാസ്റ്റ്യന്‍,
എക്സിക്യൂട്ടിവ് ഷെഫ്, പാരഗൺ എംഗ്രിൽ, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.