ഉള്ളം തണുപ്പിക്കാൻ മിൻറ് ടീ പഞ്ച്; കൂളാക്കും കുക്കുമ്പർ ലെമണേഡ്
text_fieldsവേനൽചൂടിൽ ഉരുകുേമ്പാൾ ദാഹം ശമിപ്പിക്കാൻ ഉള്ളം തണുപ്പിക്കുന്നതും രുചികരവുമായ പാനീയങ്ങളാണ് നല്ലത്. നിങ്ങളെ കൂളാക്കുന്ന മൂന്ന് പാനീയങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
മിൻറ് ടീ പഞ്ച്
ചേരുവകൾ
- തിളപ്പിച്ച വെള്ളം – 3 കപ്പ്
- പുതിനയില– 12 തണ്ട്
- ടീ ബാഗ്– 4 എണ്ണം
- പഞ്ചസാര/തേൻ– 1 കപ്പ്
- ഓറഞ്ച് ജ്യൂസ്– 1 കപ്പ്
- നാരങ്ങനീര്– 1/4 കപ്പ്
- തണുത്തവെള്ളം– 4 കപ്പ്
- ഐസ് ക്യൂബ്സ്- 1 കപ്പ്
- നാരങ്ങ വട്ടത്തിൽ മുറിച്ചത്– 3 എണ്ണം(അലങ്കരിക്കാൻ)
തയാറാക്കുന്ന വിധം:
തേയില ബാഗ്, പുതിനയില എന്നിവ ഒരു ബൗളിലിട്ട് അതിലേക്ക് തിളപ്പിച്ച വെള്ളമൊഴിച്ച് എട്ടു മിനിറ്റ് വെക്കുക. തേയില ബാഗും പുതിനയിലയും മാറ്റിയ വെള്ളത്തിൽ പഞ്ചസാര അലിയിപ്പിക്കുക(പഞ്ചസാരക്ക് പകരം തേൻ ഉപയോഗിക്കുന്നതാണ് നല്ലത്). ഓറഞ്ചുനീരും നാരങ്ങനീരും ചേർത്തിളക്കുക. തണുത്ത വെള്ളമൊഴിച്ച് ഗ്ലാസ് മുക്കാൽ നിറക്കുക. ഐസ് ക്യൂബ്സ് ആവശ്യത്തിനിട്ട് മുറിച്ച നാരങ്ങക്കഷണങ്ങൾ വെച്ച് അലങ്കരിക്കാം.
കുക്കുമ്പർ ലെമണേഡ്
ചേരുവകൾ
- കുക്കുമ്പർ (കക്കിരി)– ഒന്ന്
- നാരങ്ങനീര്– 1/2 കപ്പ്
- തണുത്തവെള്ളം– 2 1/2 കപ്പ്
- പഞ്ചസാര– 1/3 കപ്പ്
- പുതിനയില– ഒരു പിടി
- നാരങ്ങ വട്ടത്തിൽ മുറിച്ചത്– 1 കഷണം (അലങ്കരിക്കുന്നതിന്)
തയാറാക്കുന്ന വിധം
പഞ്ചസാരയും അരകപ്പ് വെള്ളവും തിളപ്പിച്ച് സിറപ്പാക്കി തണുക്കാൻ വെക്കുക. തൊലികളഞ്ഞ് അരിഞ്ഞ കക്കിരിയും പുതിനയിലയും നാരങ്ങനീരും ചേർത്ത് ബ്ലെൻഡറിൽ അടിച്ചെടുക്കുക. കക്കിരി പ്യൂരിയാകുമ്പോൾ തണുത്ത പഞ്ചസാര സിറപ്പും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. മാറ്റിവെച്ച രണ്ടു കപ്പ് വെള്ളം ചേർത്ത് പാത്രത്തിലേക്ക് അരിച്ചൊഴിക്കാം. തണുപ്പിച്ചശേഷം നാരങ്ങക്കഷണവും പുതിനയിലയുമിട്ട് അലങ്കരിച്ച് കഴിക്കാം.
കസ്കസ് റോസ് മിൽക്
ചേരുവകൾ
- തണുപ്പിച്ച പാൽ– 500 മില്ലി (തിളപ്പിച്ച് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം)
- റോസ് സിറപ്പ്– 3 ടേബ്ൾ സ്പൂൺ
- പനിനീർ– 1 ടീസ്പൂൺ
- പഞ്ചസാര– 1ടേബ്ൾ സ്പൂൺ
- കസ്കസ്– 1/2 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
കസ്കസ് വെള്ളത്തിൽ 15–30 മിനിറ്റ് കുതിർത്തുക. പാലിൽ റോസ് സിറപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാരയും പനിനീരും ചേർത്തിളക്കുക. ഇതിലേക്ക് കുതിർത്തുവെച്ച കസ്കസ് ചേർത്ത് ഇളക്കി ഗ്ലാസുകളിൽ നിറക്കാം. തണുപ്പിച്ച ശേഷം റോസാപ്പൂവിതളിട്ട് അലങ്കരിച്ചു നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.