കിച്ചയുടെ സൂപ്പര്‍ വിഭവങ്ങള്‍
text_fieldsപാചകത്തിലൂടെ എലന്‍ഷോയില്‍ എത്തിയ ആളാണ് കുട്ടി ഷെഫ് ആയ നിഹാല്‍ രാജ്. കിച്ചയുടെ സ്പെഷല്‍ വിഭവങ്ങളും പാചകവും ലോകം കാണുന്നത് ‘കിച്ച ട്യൂബ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ്. നിഹാല്‍ തയാറാക്കിയ രുചികരമായ ഏഴു വിഭവങ്ങൾ പരിചയപ്പെടുത്തുന്നു...
1. ന്യൂട്ടെല്ല ചോക്ലറ്റ് ചിപ്പ് കുക്കീസ്
ചേരുവകള്‍:
- ന്യൂട്ടെല്ല - അര കപ്പ്
- ബട്ടര്‍ - അര കപ്പ്
- ബ്രൗണ്‍ ഷുഗര്‍ -മുക്കാല്‍ കപ്പ്
- പഞ്ചസാര - അര കപ്പ്
- മുട്ട - ഒന്ന്
- മുട്ടയുടെ മഞ്ഞ - ഒന്ന്
- വാനില എക്സ്ട്രാക്റ്റ് -ഒരു ടീസ്പൂണ്‍
- ചോക്ളറ്റ് ചിപ്സ് - ഒരു കപ്പ്
- മൈദപ്പൊടി - 300 ഗ്രാം
- ബേക്കിങ് സോഡ - ഒരു ടീസ്പൂണ്‍
- ഉപ്പ് - ഒരു നുള്ള്
- കോണ്‍ഫ്ളവര്‍ - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
ഓവന്‍ 180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. ഒരു ബൗളില്‍ അര കപ്പ് ബട്ടര്‍ ചേര്‍ത്ത് നന്നായി പതപ്പിക്കുക. അതിലേക്ക് ബ്രൗണ്‍ ഷുഗറും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് മുട്ടയും മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് ബീറ്റ് ചെയ്യുക. അതിലേക്ക് വാനില എസന്‍സും 1/4 കപ്പ് ന്യൂട്ടെല്ലയും ചോക്ളറ്റ് ചിപ്സും ചേര്‍ത്ത് നന്നായി മികസ് ചെയ്യുക. മറ്റൊരു ബൗളില്‍ മൈദപ്പൊടി, ബേക്കിങ് സോഡ, ഉപ്പ്, കോണ്‍ഫ്ളവര്‍ എന്നിവ നന്നായി മിക്സ് ചെയ്യുക. ബട്ടര്‍- ന്യൂട്ടെല്ല മിശ്രിതമുള്ള ബൗളിലേക്ക് പകുതി പൊടി ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ബാക്കി കൂടി ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് 1/4 കപ്പ് ന്യൂട്ടെല്ല കൂടി ചേര്‍ത്ത് ഇളക്കുക. ഇവ ചെറിയ ഉരുളകളാക്കി ബിസ്കറ്റ് രൂപത്തില്‍ പരത്തുക. ബേക്കിങ് ട്രേയില്‍ നിരത്തി പ്രീഹീറ്റ് ചെയ്ത 180 ഡിഗ്രിയില്‍ 10 മിനിറ്റ് ബേക്ക് ചെയ്യുക.
2. ബ്രഡ് പിസ
ചേരുവകള്‍:
- ബ്രഡ് സൈ്ളസ് - ആറ് എണ്ണം
- പിസ സോസ്- ഒരു ടീസ്പൂണ്‍
- ഗ്രേറ്റഡ് ചീസ്- രണ്ട് ടേബ്ള്‍ സ്പൂണ്‍
- ബേബി കോണ്‍- ഒരു ടേബ്ള്‍ സ്പൂണ്‍
- കൂണ്‍- രണ്ട് ടേബ്ള്‍ സ്പൂണ്‍
- തക്കാളി- രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
- മുളക് ചതച്ചത്-ഒരു ടീസ്പൂണ്‍
- പിസ മസാല-ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ബ്രഡ് എടുത്ത് പിസ സോസ് മുകളില്‍ പുരട്ടുക. അതിന് മുകളില്‍ ചീസ്, കോണ്‍, ചെറുതായി അരിഞ്ഞ കൂണ്‍, തക്കാളി, മുളക് എന്നിവ വിതറുക. ആവശ്യത്തിനനുസരിച്ച് പിസ മസാല ചേര്‍ക്കുക . ബേക്കിങ് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റില്‍ ബേക്ക് ചെയ്തെടുക്കുക.
3. മാംഗോ ഐസ്ക്രീം
ചേരുവകള്‍:
- മാംഗോ പള്‍പ് - രണ്ട് കപ്പ്
- കണ്ടന്‍സ്ഡ് മില്‍ക് - ഒരു കപ്പ്
- ക്രീം -ഒരു കപ്പ്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ ക്രീം ഒഴിച്ച് അഞ്ച് മിനിറ്റ് നന്നായി പതപ്പിക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും മാംഗോ പള്‍പ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് ഐസ്ക്രീം അച്ചിലേക്ക് ഒഴിച്ച് രണ്ടുമണിക്കൂര്‍ തണുപ്പിച്ചെടുക്കുക. ശേഷം പുറത്തെടുത്ത് നന്നായി ബീറ്റ് ചെയ്ത് മയംവരുത്തി അഞ്ചു മണിക്കൂര്‍ തണുപ്പിച്ചെടുക്കുക.
4. കോക്കനട്ട് പുഡിങ് (ഗോഡ്സ് ഓണ്‍ പുഡിങ്)
ആദ്യ ലെയര്‍
- ഇളനീര്‍ വെള്ളം - ഒരു കപ്പ്
- ചൈന ഗ്രാസ് - അഞ്ച് ഗ്രാം
- പഞ്ചസാര - രണ്ട് ടേബ്ള്‍ സ്പൂണ്‍
- ഇളനീര്‍ കാമ്പ് ചെറുതായി മുറിച്ചത് -കുറച്ച്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ പകുതി ഇളനീര്‍ വെള്ളമെടുക്കുക. അതിലേക്ക് ചൈന ഗ്രാസും പഞ്ചസാരയും നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നന്നായി ചൂടാക്കുക. മിശ്രിതം തെളിഞ്ഞുവന്നതിനുശേഷം അതിലേക്ക് ബാക്കിയുള്ള ഇളനീര്‍ വെള്ളംകൂടി ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി വേവിക്കുക. തുടര്‍ന്ന് പുഡിങ് അച്ചിലേക്ക് ഒഴിച്ച് അതിലേക്ക് കഷണങ്ങളാക്കിയ ഇളനീര്‍ കാമ്പും ചേര്‍ത്ത് ഇളക്കി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ തണുപ്പിക്കുക.
രണ്ടാമത്തെ ലെയര്‍
- ചൈന ഗ്രാസ് - 10 ഗ്രാം
- ഇളനീര്‍വെള്ളം - അര കപ്പ്
- പാല്‍ -മൂന്ന് കപ്പ്
- പഞ്ചസാര - മൂന്ന് ടേബ്ള്‍ സ്പൂണ്‍
- കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു കപ്പ്
- ഇളനീര്‍ കാമ്പ് പേസ്റ്റാക്കിയത്- ഒരു കപ്പ്
- ഇളനീര്‍ ചെറുതായി അരിഞ്ഞത് -ഒരു കപ്പ്
തയാറാക്കുന്ന വിധം:
പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര എന്നിവ ചേര്‍ത്ത് അഞ്ച് മിനിറ്റ് ചൂടാക്കി മാറ്റിവെക്കുക. അടുത്ത പാത്രത്തില്‍ ചൈന ഗ്രാസും ഇളനീര്‍വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചൈന ഗ്രാസ് നന്നായി ഉരുകിയശേഷം ഇത് പാല്‍ മിശ്രിതത്തിലേക്ക് ഒഴിക്കുക. ഇളനീര്‍ പേസ്റ്റും ചേര്‍ത്ത് ഈ കൂട്ട് നന്നായി തിളപ്പിക്കുക. കുറുകിവരുമ്പോള്‍ അടുപ്പില്‍നിന്ന് ഇത് ഇറക്കിവെച്ച് തണുപ്പിക്കാന്‍ വെക്കുക. തണുത്തതിനുശേഷം ഈ മിശ്രിതം തയാറാക്കിയ ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച ലെയറിലേക്ക് ഒഴിക്കുക. അരിഞ്ഞുവെച്ച ഇളനീര്‍ കഷണങ്ങളും ചേര്‍ക്കുക. ഇത് ഫ്രിഡ്ജില്‍ വെച്ച് നാലുമണിക്കൂര്‍ തണുപ്പിക്കുക.
5. കാരറ്റ് ആല്‍മ് മില്‍ക്ക്
ചേരുവകള്‍:
- വേവിച്ച കാരറ്റ് - ഒന്ന്
- ബദാം (തോല് കളഞ്ഞത്) - 15 എണ്ണം
- പാല്‍ - ഒരു കപ്പ്
- പഞ്ചസാര - രണ്ട് ടീസ്പൂണ്‍
- ഏലക്കായ പൊടിച്ചത് - ഒരു നുള്ള്
തയാറാക്കുന്ന വിധം:
ചെറുതായി അരിഞ്ഞ കാരറ്റും ആല്‍മണ്ടും കുറച്ച് പാലും ചേര്‍ത്ത് മിക്സിയിലില്‍ നന്നായി അരച്ചെടുക്കുക. ഒരു സോസ് പാനിലേക്ക് ഇവ ഒഴിച്ച് ബാക്കിയുള്ള പാലും ചേര്‍ത്ത് തിളപ്പിക്കുക. തുടര്‍ന്ന് പഞ്ചസാരയും ഏലക്ക പൊടിയും ചേര്‍ത്ത് മൂന്ന് മിനിറ്റിന് ശേഷം വാങ്ങിവെക്കുക. നന്നായി തണുപ്പിച്ചതിന് ശേഷം ഗ്ളാസിലൊഴിച്ച് അലങ്കരിച്ച് വിളമ്പാം.
6. പാസ്ത ഇന്‍ ആല്‍ഫ്രഡോ സോസ്
ചേരുവകള്‍:
- പാസ്ത - ഒരു കപ്പ്
- കൂണ്‍ - 150 ഗ്രാം
- ചെറിയ ഉള്ളി -ഒരു ടേബ്ള്‍ സ്പൂണ്‍
- വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
- മല്ലിയില - ഒരു ടീസ്പൂണ്‍
- ക്രീം ചീസ് - 30 ഗ്രാം
- ഗ്രേറ്റഡ് ചീസ് - കാല്‍ കപ്പ്
- ക്രീം - 120 മില്ലി ലിറ്റര്‍
- കുരുമുളക് പൊടി - ആവശ്യത്തിന്
- ഉപ്പില്ലാത്ത ബട്ടര്‍ - 50 ഗ്രാം
- ചൂടാക്കിയ പാല്‍ - അര കപ്പ് (ആവശ്യമുണ്ടെങ്കില്‍ മാത്രം)
തയാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ അല്‍പം ബട്ടര്‍ ഉരുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി ചതച്ചത് കൂണ്‍, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ബട്ടറും ഗ്രേറ്റ് ചെയ്ത ചീസും ചേര്‍ത്തിളക്കുക. ശേഷം ക്രീം ചേര്‍ത്ത് അല്‍പ സമയം കൂടി ചൂടാക്കുക. അതിലേക്ക് വേവിച്ചെടുത്ത പാസ്തയും മല്ലിയിലയും ചേര്‍ത്തിളക്കുക. പാല്‍ ചേര്‍ത്ത് ഒന്നുകൂടി വേവിക്കുക. സ്വദേറിയ പാസ്ത റെഡി.
7. പഞ്ചാബി ലെസ്സി
ചേരുവകള്‍:
- കട്ടിത്തൈര്(തണുത്തത്) - രണ്ട് കപ്പ്
- പാല്‍ (തണുത്തത്) - ഒരു കപ്പ്
- പഞ്ചസാര പൊടിച്ചത് - കാല്‍ കപ്പ്
- ഏലക്കായ് പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
- ആല്‍മണ്ട് നുറുക്കിയത് - ഒരു ടീസ്പൂണ്‍
- പിസ്ത നുറുക്കിയത് - ഒരു ടീസ്പൂണ്‍
- കുങ്കുമപ്പൂവ് - ഒരു നുള്ള്
- റോസ് വാട്ടര്‍-അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
തൈര് ഒരു പാത്രത്തിലേക്കൊഴിച്ച് നന്നായി കടഞ്ഞെടുക്കുക, അതിലേക്ക് പാല്‍, പഞ്ചസാര പൊടിച്ചത്, ആല്‍മണ്ട്, പിസ്ത, ഏലക്കായ് പൊടിച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും കടയുക. ലെസ്സിക്ക് നല്ല രുചിയും മണവും ലഭിക്കാന്‍ ഒരു തുള്ളി റോസ് വാട്ടര്‍ ചേര്‍ക്കാം. ഇവ വീണ്ടും നന്നായി കൂട്ടിയോജിപ്പിച്ച ശേഷം ഒരു ഗ്ളാസിലേക്ക് ഒഴിക്കുക. ആല്‍മണ്ട്, പിസ്ത, കുങ്കുമം എന്നിയിട്ട് അലങ്കരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.