Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightനവരാത്രി വിഭവങ്ങൾ

നവരാത്രി വിഭവങ്ങൾ

text_fields
bookmark_border
നവരാത്രി വിഭവങ്ങൾ
cancel
വ്രതവും പൂജകളുമായി ഒമ്പത് ദിനരാത്രങ്ങള്‍ക്ക് ശേഷമാണ് വിജയദശമി അല്ലെങ്കില്‍ ദസറ. അന്നേദിവസം, കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് വിദ്യയുടെ ആദ്യ പാഠങ്ങള്‍ക്ക് തുടക്കമിടുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നവരാത്രി ആഘോഷങ്ങളും വിദ്യാരംഭവും സംഘടിപ്പിക്കാറുണ്ട്. നവരാത്രിക്കാലത്തെ ആറ് പ്രത്യേക വിഭവങ്ങളുടെ കുറിപ്പുകൾ താഴെ വിവരിക്കുന്നു.


1. മലര്‍ നിവേദ്യം

ചേരുവകള്‍:

  1. മലർ, അവല്‍ -ഒരു പിടി വീതം
  2. നെയ്യ് -നാല് ടീസ്പൂണ്‍
  3. കല്‍ക്കണ്ടം പൊടിച്ചത് -അര ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:

ഇവ പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ മലര്‍ നിവേദ്യം റെഡി.


2. പാല്‍പായസം

ചേരുവകള്‍:

  1. ഉണക്കലരി, പഞ്ചസാര -125 ഗ്രാം വീതം
  2. പാല്‍ -ഒന്നര ലിറ്റര്‍
  3. ഏലക്ക -ഒരു ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:

അരി നന്നായി കഴുകി കുറച്ചു വെള്ളവും പാലും ചേര്‍ത്ത് വേവിച്ച് ഏലക്കപ്പൊടി വിതറി ഉടന്‍ വാങ്ങുക.


3. കോക്കനട്ട് ലഡു

ചേരുവകള്‍:

  1. തേങ്ങ -രണ്ടെണ്ണം ചുരണ്ടിയത്
  2. ഏലക്കപ്പൊടി -ഒരു ടീ സ്പൂണ്‍
  3. ശര്‍ക്കര ചീകിയത് -തേങ്ങ ചുരണ്ടിയതിന്‍െറ അത്രയും അളവില്‍

തയാറാക്കേണ്ടവിധം:

ശര്‍ക്കര ഉരുളിയിലാക്കി ഉരുക്കുക. കുമിളകള്‍ പ്രത്യക്ഷപ്പെട്ട് ഒരു നൂല്‍പരുവമാവുമ്പോള്‍ വാങ്ങി ആറാന്‍ വെക്കുക. തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് നെയ്യ് തടവിയ കൈകൊണ്ട് ചെറു ഉരുളകള്‍ തയാറാക്കി ഒരു പ്ളേറ്റില്‍ നിരത്തുക.


4. ഗോതമ്പ് റവ ഖിച്ച്ഡി

ചേരുവകള്‍:

  1. ഗോതമ്പ് റവ -200 ഗ്രാം (വറുത്തത്)
  2. കാരറ്റ് -മൂന്നെണ്ണം പൊടിയായരിഞ്ഞത്
  3. ബീന്‍സ് -12 എണ്ണം പൊടിയായരിഞ്ഞത്
  4. ഉരുളക്കിഴങ്ങ് -രണ്ടെണ്ണം ചെറുകഷണങ്ങള്‍
  5. തക്കാളി -മൂന്നെണ്ണം
  6. സവാള -നാലെണ്ണം
  7. പച്ചമുളക് -മൂന്നെണ്ണം
  8. ഇഞ്ചി -ഒരിഞ്ച് നീളത്തില്‍
  9. മല്ലിയില, പുതിനയില  -ഒരു കെട്ട് വീതം
  10. നാരങ്ങനീര് -ഒന്നിന്‍െറ
  11. ഉപ്പ് -പാകത്തിന്
  12. എണ്ണ -രണ്ട് ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:

രണ്ട് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി അരക്കുക. ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രൈയിങ് പാനില്‍ ഒഴിച്ചു ചൂടാക്കി ഈ അരപ്പിട്ട് വഴറ്റുക. പുതിനയിലയും മല്ലിയിലയും ഇട്ട് വഴറ്റുക. പച്ചക്കറികള്‍ അരിഞ്ഞത്, ഉപ്പ്, അര ക്കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വെച്ച് എല്ലാം നന്നായി വേവിക്കുക. മറ്റൊരു പാനില്‍ മിച്ചമുള്ള എണ്ണ ഒഴിച്ച് സവാള (രണ്ടെണ്ണം) ഇട്ട് വഴറ്റി മയമാക്കുക. മൂന്ന്- മൂന്നര കപ്പ് വെള്ളമൊഴിച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. റവ വിതറുക. നന്നായി വെന്താല്‍ വേവിച്ച പച്ചക്കറികളും നാരങ്ങനീരും (ഒരു നാരങ്ങയുടെ) ചേര്‍ത്തിളക്കി വാങ്ങുക.


5. ലൂച്ചി

ചേരുവകള്‍:

  1. ഗോതമ്പുമാവ് -നാല് കപ്പ്
  2. ഉപ്പ് -രണ്ട് നുള്ള്
  3. നെയ്യ് -വറുക്കാന്‍

തയാറാക്കേണ്ടവിധം:

ഗോതമ്പുമാവില്‍ പാകത്തിന് വെള്ളമൊഴിച്ച് ഉപ്പിട്ട് നല്ല കട്ടിയായി കുഴച്ച് ചെറു ഉരുളകളാക്കി പൂരിപോലെ പരത്തുക. ഇവ ചൂടു നെയ്യില്‍ ഇട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.


6. സേമിയ പകോഡ

ചേരുവകള്‍:

  1. സേമിയ -200 ഗ്രാം
  2. കടലമാവ് -100 ഗ്രാം
  3. സവാള - നാലെണ്ണം പൊടിയായരിഞ്ഞത്
  4. മല്ലിപ്പൊടി -ഒരു ടീ സ്പൂണ്‍
  5. കായപ്പൊടി -കാല്‍ ടീ സ്പൂണ്‍
  6. മുളകുപൊടി -ഒരു ടീ സ്പൂണ്‍
  7. പച്ചമുളക് -നാലെണ്ണം
  8. മല്ലിയില -രണ്ട് തണ്ട്
  9. ഇഞ്ചി -ഒരു കഷണം
  10. എണ്ണ -വറുക്കാന്‍

തയാറാക്കേണ്ടവിധം:

ഒരു ബൗളില്‍ എണ്ണ ഒഴിച്ചുള്ളവ എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ല കട്ടിയായി കുഴക്കുക. 10 മിനിറ്റ് വെക്കുക. എണ്ണ ചൂടാക്കുക. ഇതില്‍ കുറേശ്ശെയായിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festival foodnavaratri foodLifestyle News
News Summary - navaratri festival food
Next Story