ആരോഗ്യം നോക്കി ക്രിസ്മസ് കേക്ക് കഴിക്കാം...
text_fieldsബേക്കറി ഷോപ്പുകളിലെ കണ്ണാടികൂടുകളിൽ നിന്നും മാടി വിളിക്കുന്ന കേക്കുകളുടെ പ്രലോഭനത്തെ തടയാൻ നമുക്ക് കഴി യാറില്ല. ആകർഷണീയമായ നിറങ്ങളിലും ആകൃതികളിലും കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളോടെയുമുള്ള കേക്കുകളുടെ ആരാധക ർ ഏറെയും കുട്ടികൾ തന്നെയാണ്. ബേക്കറിയിൽ നിന്നും വാങ്ങുന്ന 'യമ്മീ' കേക്കുകളും ബ്രെഡുകളുമെല്ലാം അവർ ആസ്വദിച്ച ു കഴിക്കുേമ്പാൾ ആശങ്ക അമ്മമാർക്കാണ്. ദിവസങ്ങൾക്ക് മുമ്പ് ബേക്ക് ചെയ്ത് കണ്ണാടി കൂടിൽ കയറിയിരിക്കുന്ന വരിലെ നിറവും അലങ്കാരവും മണവുമെല്ലാം കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ലാത്ത കൃത്രിമ കൂട്ടുകളാണല്ലോ എന്ന ച ിന്ത അവരെ കുഴപ്പിക്കും.
കേക്കുകളും േചാക്ലേറ്റും ബ്രെഡുകളുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന മക്കൾക്കായി ബേക്കിങ് പഠിച്ചെ ടുത്ത അമ്മയാണ് ഷാനിത ഷാജഹാൻ എന്ന കോഴിക്കോട്ട് മാങ്കാവ് കാളൂർ റോഡ് സ്വദേശിനി. സ്വന്തം മക്കള്‍ക്ക് കഴിക്ക ാന്‍ ഹോം ബേക്കിങ് ആരംഭിച്ച ഷാനിത, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം ഒാർഡറുകൾ ലഭിച്ചതോടെ വീട ്ടിൽ 'പേസ്ട്രീ ക്വീൻ' എന്ന പേരിലൊരു സംരംഭം തുടങ്ങി. മായമില്ലാതെ പോഷക ഗുണങ്ങള്‍ നിറഞ്ഞ കേക്കും ബ്രെഡും കുക് കീസുമെല്ലാം ഷാനിതയുടെ 'പേസ്ട്രീ ക്വീനി'ൽ റെഡിയാണ്.
ഭക്ഷണം കഴിക്കാൻ നല്ല മടിയുള്ള ഇളയ കുഞ്ഞിനു വേണ്ടിയാണ് ബേക്കിങ് പഠിച്ചത്. ബേക്കിങ് പഠിക്കാനായി ശ്രമിച്ചപ്പോഴാണ് ഒരു കേക്കിൽ എത്രത്തോളം രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലായത്. ബേക്കിങിലെ റെഡിമിക്സുകള്‍, പ്രിസര്‍വേറ്റീവ്സ്, കളറിങ് അഡ്ജസ്റ്റ് ചെയ്യല്‍ തുടങ്ങിയവ മനസിലാക്കിയപ്പോഴാണ് അതെല്ലാം എത്രത്തോളം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ഫുഡ് കളർ എന്നിവക്കൊക്കെ ബദലായി എന്ത് ഉപയോഗിക്കുമെന്നായിരുന്നു പിന്നെയുള്ള ചിന്ത.
ഹെൽതി ബേക്കിങ് സ്വയം ചെയ്തു പഠിക്കുമ്പോള്‍ ലഭിച്ച പുതിയ അറിവുകളും പിഴവുകളുമെല്ലാം എഴുതിവെച്ചു. അത് നോക്കി അടുത്ത തവണ കൂടുതല്‍ നന്നായി ഉണ്ടാക്കി. അങ്ങനെ പോഷകപ്രദമായ ചേരുവകളോടെ രുചികരമായ കേക്കുകൾ ബേക്ക് ചെയ്തെടുത്തു. ഭർത്താവ് ഷാജഹാനിൽ നിന്നും മക്കളിൽ നിന്നുമെല്ലാം പ്രോത്സാഹനവും പിന്തുണയും കിട്ടിയതോടെയാണ് വീട്ടിൽ തന്നെ 'പേസ്ട്രി ക്വീൻ' പിറന്നത്.
ഗോതമ്പ്, റാഗി, നവരഅരി, ചോളം കേക്കുകളെല്ലാം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫുൾമാർക്ക് കൂടി ലഭിച്ചതോടെ ഷാനിത ഹെൽത്തി ബേക്കിങ്ങിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയായിരുന്നു. ആദ്യം ഹെൽതി ബേക്കിങ് പരീക്ഷണങ്ങൾ നടത്തിയത് കുട്ടികളുടെ ഇഷ്ട പലഹാരമായ കപ്പ് കേക്കിലാണ്. ലഘുവായി ആഹാരം കഴിക്കുന്ന മുതിർന്നവർക്കും പ്രമേഹം മൂലം മധുരം നിയന്ത്രിക്കുന്നവർക്കും ഗോതമ്പ്, റാഗി കേക്കുകൾ ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഇത്തരം കേക്കുകൾക്കും കുക്കീസിനുമെല്ലാം ആവശ്യക്കാരും ഏറെയാണ്.
േബക്കിങ് പാഷനായതു കൊണ്ടു തന്നെ ഒാർഡർ അനുസരിച്ച് ഫ്രഷ് ക്രീം കേക്കുകളും ഫോണ്ടന്‍റ് കേക്കുകളും ഫ്രൂട്ട്സ് കേക്കുകളുമെല്ലാം ഉണ്ടാക്കാറുണ്ട്. എന്നാൽ, അത്തരം കേക്കുകളിൽ ഫുഡ്കളറും െഎസിങ്ങും ക്രീമുകളുമെല്ലാം ഉപയോഗിക്കാറുണ്ട്. അതിനായി പ്രീമിയം ക്വാളിറ്റിയുള്ള നിറങ്ങളും ക്രീമുമെല്ലാമാണ് ഉപയോഗിക്കുന്നത്. കേക്കുകൾ അലങ്കരിക്കുന്നതിനായി വിപ്പിങ് ക്രീം, ബട്ടർ ക്രീ, ഗാൻചോ, ചോേക്ലറ്റ് ക്രീം, ചീസ് ഫ്രോസ്റ്റിങ് എന്നിവെയല്ലാം റെഡിമെയ്ഡ് ഒഴിവാക്കി വീട്ടിൽ തന്നെ ഉണ്ടാക്കും.
ടെൻഡർ കോക്കട്ട് കേക്ക്, ബനാനാ േകക്ക് എന്നിങ്ങനെ ഷാനിതയുടെ സ്പെഷ്യൽ റെസിപ്പികൾക്കും ആരാധകരേറെയാണ്. ഒാറഞ്ച് കേക്ക്, സ്വിഷ് റോൾ, ഫ്രൂട്ട്സ് കേക്കുകൾ എന്നിവയിലുമുണ്ട് ഷാനിത മാജിക്. ബേക്കിങ്ങിനൊപ്പം തന്നെ പേസ്ട്രി ക്വീനിൽ പലതരം ചോേക്ലറ്റുകളും ഉണ്ടാക്കുന്നുണ്ട്. പ്യൂര്‍ ചോേക്ലറ്റും വനിലയുടെ ശുദ്ധമായ എക്സ്ട്രാറ്റുമെല്ലാം ചേർത്തി 100 ശതമാനം ഗുണത്തോടെയാണ് ചോേക്ലറ്റുകൾ തയാറാക്കുന്നത്. കൂടാതെ ചോേക്ലറ്റ് ബൊക്കെകൾക്കും അലങ്കാരങ്ങൾക്കും ആവശ്യക്കാരുണ്ട്.
വീട്ടുജോലിക്കൊപ്പം ചെറിയ വരുമാനമെന്ന രീതിയിലാണ് കേക്കുകൾ ഒാർഡർ അനുസരിച്ച് ഉണ്ടാക്കി നൽകിയിരുന്നത്. കേക്ക് സ്ഥിരമായി വാങ്ങുന്നവർ ബേക്കിങ് പഠിപ്പിക്കാമോയെന്നും ചോദിച്ചു തുടങ്ങി. അങ്ങനെ വീട്ടിൽ ബേക്കിങ് ക്ലാസുകളും േചാേക്ലറ്റ് മേക്കിങ് ക്ലാസും എടുത്തു നൽകി. ഹെൽതി വിഭവങ്ങൾ കൂടി പരീക്ഷിച്ചു തുടങ്ങിയതോടെ വീട്ടമ്മ എന്ന നിലയിലുള്ള സംതൃപ്തിയും വർധിച്ചു. നമുക്ക് കഴിക്കാൻ ഇഷ്ടമുള്ളവ വൃത്തിയോടെയും പോഷക ഗുണത്തോടെയും കിട്ടുക എന്നതു തന്നെയാണ് ഏറ്റവും സന്തോഷമുള്ള കാര്യം. പേസ്ട്രീ ക്വീനിലൂടെ ആ സന്തോഷവും നന്മയും താൻ ആസ്വദിക്കുന്നുണ്ട്- ഷാനിത അഭിമാനത്തോടെ പറഞ്ഞു നിര്‍ത്തി.
ഷാനിത ഷാജഹാൻ
https://www.facebook.com/pastryqueencheff/
m.me/pastryqueencheff
Mob: 8590927877
തയാറാക്കിയത്: ദീപ്തി വി.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.