നോമ്പ് തുറ മുതൽ അത്താഴം വരെ
text_fieldsഎല്ലാ മതവിഭാഗങ്ങളിലുമുണ്ട് ഉപവാസം; ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. ലോകമെമ്പാടുമുള്ള മുസ് ലിംകള ുടെ ഉപവാസകാലമാണ് റമദാൻ. ശരിയായ രീതിയിൽ അനുഷ്ഠിച്ചാൽ ആരോഗ്യത്തിനു മാത്രമല്ല, വ്യക്തിത്വവികാസത്തിനും ഏറെ ഫലപ്രദമാണ് റമദാനിലെ നോമ്പ്. റമദാൻ മാസത്തിൽ പകൽ ഉപവസിക്കുമ്പോൾ ശരീരത്തിലെ അടിസ്ഥാന ഉപാപചയപ്രവർത്തനങ്ങളുടെ വേഗം കുറയുന്നുണ്ട്. ശരീരത്തിലടിഞ്ഞ കൊഴുപ്പ് പരമാവധി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഉപവ സിക്കുമ്പോൾ ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനങ്ങൾ കൂടുതൽ സജീവമാകുന്നു.
സാധാരണ കഴി ക്കുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷണക്രമം പാലിക്കുന്ന റമദാനിൽ ശരീരത്തിന്റെ സന്തുലനാവസ്ഥയും കാ ര്യക്ഷമതയും ആരോഗ്യവും നിലനിർത്താൻ സമീകൃതമായ ഭക്ഷണക്രമമാണ് പാലിക്കേണ്ടത്. അതിന് ധാന്യങ്ങൾ, പരിപ്പുവർഗങ്ങൾ, പാൽ, ഇറച്ചി, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉ ൾപ്പെടുത്തേണ്ടതുണ്ട്. വ്രതകാലത്ത് അസന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും കൂടുതൽ ഭ ക്ഷണം കഴിക്കുന്നതുമൊക്കെ പലതരം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. വ്രതകാലത്ത് ആരോഗ്യം നിലനിർത്താൻ രുചി കരവും ഹെൽത്തിയുമായ ഒരു മെനു ഇതാ...
നോമ്പ് തുറക്കാൻ ഈത്തപ്പഴം
വേനൽച്ചൂടിനിടെയാണ് നേ ാമ്പ് ആചരിക്കാറുള്ളത്. വേനൽക്കാലമായതിനാൽ തണുത്ത ഭക്ഷണപദാർഥങ്ങൾ, പാനീയങ്ങൾ, സാലഡുകൾ, ലഘുവായ ഭക്ഷണങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്. ഉദയം മുതൽ സൂര്യാസ്ത മയം വരെ ആഹാരവും വെള്ളവും ഉപേക്ഷിച്ചശേഷം നോമ്പുതുറക്കുമ്പോൾ ഊർജം പകരുന്നതും അന്നജ ം കൂടുതൽ ലഭിക്കുന്നതുമായ പദാർഥങ്ങളാണ് കഴിക്കേണ്ടത്.
പ്രോട്ടീൻ 1.22 ഗ്രാം
കാർബ്: 37.45 ഗ്രാം
കൊഴുപ്പ്: 0.175 ഗ്രാം
ഊർ ജം: 160. 28 കി. കാലറി
ഇരുണ്ട തവിട്ട് ഈത്തപ്പഴം
പ്രോട്ടീൻ 1.19 ഗ്രാം
കാർബ്: 36.33 ഗ്രാം
കൊഴുപ്പ്: 0.17 ഗ്രാം
ഊർജം: 155. 48 കി. കാലറി
സംസ്കരിച്ച ഈത്തപ്പഴം
പ്രോട്ടീൻ 0.59 ഗ്രാം
കാർബ്: 33.97 ഗ്രാം
കൊഴുപ്പ്: 0.20 ഗ്രാം
ഊർജം: 143. 18 കി. കാലറി
*50 ഗ്രാം ഈത്തപ്പഴത്തിലുള്ളത്
ഈത്തപ്പഴം: പ്രവാചകൻ മുഹമ്മദിന്റെ കാ ലം മുതൽ നോമ്പുതുറക്കുന്നതിന് കഴിക്കാറുള്ളത് ഈത്തപ്പഴമാണ്. ഈത്തപ്പഴത്തിന് പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ഊർജം പകരുന്ന പ്രകൃതിദത്ത പഞ്ചസാര, ധാതുക്കളായ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അയേൺ എന്നിവയും ധാരാളം നാരുകളും ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇൗത്തപ്പഴത്തോടൊപ്പം ഉണക്കിയ അത്തിപ്പഴം, മുന്തിരി, പ്ലം, ആപ്രിക്കോട്ട് തുടങ്ങിയവയും ഇഫ്താറിന് കഴിക്കാം. ഇവയെല്ലാം ശരീരത്തിനാവശ്യമായ പോഷകങ്ങളും നാരുകളും പ്രധാനം ചെയ്യുന്നവയാണ്.
പാനീയങ്ങൾ: നോമ്പുതുറക്കുശേഷം ധാരാളം വെള്ളം, തണ്ണിമത്തൻപോലെ ജലാംശം കൂടുതലുള്ള പഴങ്ങൾ, പച്ചക്കറികൾ, സൂപ്പുകൾ എന്നിവ ഉപയോഗിക്കുന്നത് അടുത്ത ദിവസംകൂടി വ്രതമെടുക്കാനുള്ള ഊർജമാണ് ശരീരത്തിന് നൽകുക. കൂടുതൽ കലോറിയോ പഞ്ചസാരയോ ശരീരത്തിന് നൽകാതെ ശുദ്ധമായ വെള്ളം ധാരാളം കുടിക്കുന്നതാണ് ഉചിതം.
പാൽ, പഴങ്ങൾ എന്നിവയടങ്ങിയ പാനീയങ്ങൾ പ്രകൃതിദത്ത പഞ്ചസാരയും പോഷകങ്ങളും നൽകുന്നവയാണ്. അതുകൊണ്ട് നോമ്പുതുറക്കാൻ ഇത്തരം പാനീയങ്ങൾ നല്ലതാണ്. എന്നാൽ, പഞ്ചസാര ചേർത്ത പാനീയങ്ങൾ കൂടുതൽ കഴിക്കുന്നത് നല്ലതല്ല. നോമ്പുതുറക്ക് ഈത്തപ്പഴവും പഴച്ചാറുകളും കഴിക്കുന്നത് ശരീരത്തിൽ താഴ്ന്ന നിലയിലായ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ സാധാരണ ഗതിയിലേക്ക് എത്തിക്കും. സൂപ്പും പഴച്ചാറുകളും ജലാംശം നിലനിർത്തുകയും ശരീരത്തിലെ ധാതുഘടകങ്ങളെ സന്തുലിതമായി നിലനിർത്തുകയും ചെയ്യും.
കൂവപ്പൊടി പാലിൽ യോജിപ്പിച്ച് പാകം ചെയ്തെടുക്കുന്ന പാനീയം ശരീരത്തിന് ഏെറ തണുപ്പു നൽകുന്നതും ഊർജം പ്രദാനം ചെയ്യുന്നതുമാണ്. വ്രതകാലത്ത് പ്രത്യേകിച്ച് വേനൽകാലത്ത് മിക്കവരും നേരിടുന്ന ആരോഗ്യപ്രശ്നം നിർജ്ജലീകരണമാണ്. അതിനാൽ ഈ കാലത്ത് ചായ, കാപ്പി എന്നിവ ഒഴിവാക്കാം.
പഴങ്ങൾ: ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പരമ്പരാഗതമായി നോമ്പുതുറക്ക് ഉപയോഗിച്ചിരുന്നത് പഴങ്ങളാണ്. പ്രകൃതിദത്ത പഞ്ചസാര, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയടങ്ങിയ പഴങ്ങൾ ഊർജത്തിന്റെ സ്രോതസ്സാണ്. സീസണൽ പഴങ്ങളായ മാങ്ങ, പപ്പായ, തണ്ണിമത്തൻ, ഓറഞ്ച്, മാതളം, പൈനാപ്പിൾ, വാഴപ്പഴം എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക.
സ്നാക്സ്: ഇഫ്താർ വിരുന്നുകളിൽ എണ്ണയിൽ പൊരിെച്ചടുത്ത പലഹാരങ്ങളും മധുരപലഹാരങ്ങളും ദഹനത്തെ മോശമായി ബാധിക്കും. സമോസ, കട്ലറ്റ് തുടങ്ങിയ എണ്ണ പലഹാരങ്ങൾക്ക് പകരം ഉണങ്ങിയ പഴങ്ങളും ആവിയിൽ വേവിച്ച പലഹാരങ്ങളും ഉപേയാഗിക്കാം.
റമദാൻ കാലത്ത് നിർബന്ധമാക്കേണ്ടവ
ഭക്ഷണം പാകംചെയ്യുേമ്പാൾ ജീരകം, ഉലുവ എന്നിവ ഉൾപ്പെടുത്താൻ മറക്കരുത്. നോമ്പെടുക്കുേമ്പാൾ സാധാരണയായി ഉണ്ടാകുന്ന വായുക്ഷോഭം, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇവ. ഇഫ്താർ പൊതുവെ വിഭവസമ്പന്നമായാണ് ഒരുക്കാറുള്ളത്. ഇഫ്താറിനോ അത്താഴത്തിനോ പ്രഭാതഭക്ഷണത്തിനോ കൂടുതൽ ഭക്ഷണം കഴിക്കരുത്. പോഷകങ്ങളെ തുലനംചെയ്തുകൊണ്ടുള്ള വിഭവങ്ങളും പഴങ്ങളും പച്ചക്കറികളും കഴിച്ച് മനസ്സിനൊപ്പം ശരീരത്തെയും ശുദ്ധീകരിക്കുക.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കൂടുതൽ മസാലകൾ ചേർത്ത ഭക്ഷണം, മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്നത് നിയന്ത്രിക്കാം. കഫീൻ അടങ്ങിയ കാപ്പി, ചായ, കോള തുടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കരുത്. കഫീൻ മൂത്രവിസർജനം ത്വരിതപ്പെടുത്തും. കൂടാതെ കഫീൻ തലവേദന, മൂഡ് സ്വിങ്, അസ്വസ്ഥത തുടങ്ങിയവക്കു കാരണമാകും.
നോമ്പ് തുറന്ന ശേഷം
രാത്രി കഴിക്കുന്ന ഇടയാഹാരം ആരോഗ്യപ്രദമാക്കാൻ ശ്രദ്ധിക്കണം. പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, വിറ്റമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ വിഭവങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. മുഴുധാന്യങ്ങൾ, പരിപ്പ്, ഇറച്ചി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തണം.
അത്താഴം: നോമ്പു തുറന്നശേഷം കുറഞ്ഞ ഇടവേളക്കിടെയാണ് അടുത്ത ഭക്ഷണം കഴിക്കാറുള്ളത്. അതിനാൽ കൊഴുപ്പ് കൂടിയതും പഞ്ചസാര അധികമടങ്ങിയതുമായ ആഹാരവും പാനീയങ്ങളും കഴിക്കുന്നത് കുറക്കണം. എന്നാൽ, ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ജലവും ലഭിക്കുന്ന തരത്തിൽ ഡയറ്റ് ക്രമീകരിക്കണം. ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യവും കോഴിയിറച്ചിയും ഉപയോഗിക്കാം.
എന്നാൽ, അത്താഴത്തിന് ബീഫ്, ആട്ടിറച്ചി, ചെമ്മീൻ എന്നിങ്ങനെ കൊഴുപ്പുകൂടിയ പദാർഥങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. ഗോതമ്പുപലഹാരങ്ങൾക്ക് പകരം അരിപ്പൊടി പലഹാരങ്ങൾ, റാഗി (മുത്താറി), ഓട്സ് എന്നിവകൊണ്ടുള്ള പലഹാരങ്ങൾ കഴിക്കാം. ചെറുപയർ പരിപ്പ് കഴിക്കുന്നത് വയറിന് നല്ലതാണ്. അത്താഴം കഴിച്ചശേഷം അൽപം പഴങ്ങൾകൂടി കഴിക്കണം. നിങ്ങൾ കഴിച്ച ഭക്ഷണം പൂർണമായും ദഹിക്കുന്നതിനായി നടത്തംപോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യാം. താറാവീഹ് നമസ്കാരം നടത്തുന്നവർക്ക് നടത്തത്തിെൻറ ആവശ്യമില്ല.
അത്താഴത്തിന് ഒാട്സ് കഞ്ഞി
അത്താഴ ഭക്ഷണത്തിൽ ജലാംശംകൂടിയ പഴങ്ങൾ, ധാരാളം വെള്ളം എന്നിവ ഉൾപ്പെടുത്തണം. ഒരു പകൽ മുഴുവൻ ശരീരത്തെ ഹൈഡ്രേറ്റഡ് ആക്കി നിലനിർത്തുന്ന തരത്തിലുള്ള ആഹാരം വേണം അത്താഴത്തിന് കഴിക്കാൻ. മുഴുധാന്യങ്ങൾപോലെ സാവധാനം ദഹിക്കുന്നതും നാരുകളും അന്നജവും അടങ്ങിയതും ഊർജം പ്രദാനം ചെയ്യുന്നതുമായവയാണ് കഴിക്കേണ്ടത്.
- ഗോതമ്പ്/മൈദ പൊറോട്ടകൾ അത്താഴ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതല്ല. ഇത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. ഊർജം നൽകുന്നതിന് പകരം മന്ദതയുമാണ് നൽകുക. കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഇത്തരം വിഭവങ്ങൾക്ക് പകരം പ്രോട്ടീൻ സമ്പന്നമായ മുട്ട, പാൽ, തൈര്, നട്സ് എന്നിവ ഉൾപ്പെടുത്താം.
അത്താഴത്തിന് കഴിക്കാവുന്ന ചില വിഭവങ്ങൾ:
- അത്താഴത്തിനായി ഓട്സ് പോലെയുള്ള മുഴുധാന്യംകൊണ്ടുള്ള കഞ്ഞി തയാറാക്കാം. പാൽ, വെള്ളം എന്നിവ ചേർത്ത് ഇത് തയ്യാറാക്കാം. ഒാട്സ് കൊണ്ടുള്ള പുട്ട്, ദോശ എന്നിവയും പരീക്ഷിക്കാം.
- അന്നജത്താൽ സമ്പുഷ്ടമായ ചോറ്, നുറുക്ക് ഗോതമ്പ് കഞ്ഞി അപ്പം, പത്തിരി എന്നിവ പരിപ്പ്, പയർ കറികൾക്കൊപ്പമോ മത്സ്യം-പച്ചക്കറി വിഭവങ്ങൾെക്കാപ്പമോ കഴിക്കാം. കൂടുതൽ ഉപ്പടങ്ങിയ ഭക്ഷണങ്ങൾ അത്താഴത്തിന് കഴിക്കാതിരിക്കുന്നതാണ് നല്ലത്. അത് ദാഹമുണ്ടാക്കും.
- പ്രോട്ടീൻ, കാൽസ്യം, അയഡിൻ, വിറ്റമിൻ ബി എന്നീ ഘടകങ്ങളും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ള വിഭവമാണ് തൈര്. അതിനാൽ തൈരും അത്താഴ ഭക്ഷണത്തിൽ ആഹാരത്തിൽ ഉൾപ്പെടുത്താം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ (കൺസൾട്ടൻറ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്)
ഫിസ നവാസ് (ന്യൂട്രീഷനിസ്റ്റ്)
(റെയിൻബോ പോളിക്ലിനിക്, കാക്കനാട്)
('മാധ്യമം' കുടുംബം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.