റിപ്പബ്ലിക് ഡേ സ്വീറ്റ്സ്
text_fields1. ഗുലാബ് ജാമുന്‍
ചേരുവകൾ:
- റവ, ഖോവ- 500 ഗ്രാം വീതം
- ബദാം അരച്ചത്- 100 ഗ്രാം
- ഫ്രഷ് ക്രീം- ഒരു കപ്പ്
- പഞ്ചസാര- നാല് കപ്പ്
- നെയ്യ്- വറുക്കാന്‍
തയാറാക്കുന്ന വിധം:
റവയും ഖോവയും ബദാം അരച്ചതും തമ്മില്‍ യോജിപ്പിക്കുക. ഒരു ടേബ്ള്‍ സ്പൂണ്‍ നെയ്യൊഴിച്ച് ഇളം ബ്രൗണ്‍ നിറമാകുംവരെ വറുക്കുക. വാങ്ങിവെക്കുക. ഫ്രഷ്ക്രീം ചേര്‍ത്ത് നല്ല മയമാകുംവരെ കുഴക്കുക. ചെറു ഉരുളകളാക്കി ചൂടെണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക.
സിറപ്പ് തയാറാക്കാന്‍:
രണ്ടു കപ്പ് പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്ത് കുങ്കുമപ്പൂവും ചേര്‍ക്കുക. ഒരു നൂല്‍പരുവമുള്ള പാനിയിലേക്ക് വറുത്ത് ബ്രൗണ്‍ നിറമാക്കിയ ഉരുളകള്‍ ചേര്‍ക്കുക. കുറച്ച് പാനിയും ഒരു ഗുലാബ് ജാമുനും വീതം ഓരോ ബൗളുകളിലേക്കായി പകര്‍ന്ന് വിളമ്പുക.
2. ജിലേബി
ചേരുവകൾ:
- മൈദ, പഞ്ചസാര, വെള്ളം- ഒരു കപ്പ് വീതം
- ബേക്കിങ് പൗഡര്‍- കാല്‍ ടീസ്പൂണ്‍
- കുങ്കുമപ്പൂവ്- ഒരു നുള്ള്
- നെയ്യ്- ആവശ്യത്തിന്, വറുക്കാന്‍
തയാറാക്കുന്ന വിധം:
മൈദ, ബേക്കിങ് പൗഡര്‍, വെള്ളം എന്നിവ യോജിപ്പിക്കുക. കട്ടിയായ ക്രീം പരുവത്തിലുള്ള ഒരു ബാറ്റര്‍ തയാറാക്കുക. 24 മണിക്കൂര്‍ ഇത് വെക്കുക. ഒരു നൂല്‍പരുവമുള്ള പഞ്ചസാര സിറപ്പ് തയാറാക്കുക. കുങ്കുമപ്പൂവ് വെള്ളത്തിലിട്ട് കുതിര്‍ത്ത് സിറപ്പില്‍ ചേര്‍ക്കുക. നെയ്യ് ചൂടാക്കുക. ബട്ടണ്‍ ഹോള്‍ തയ്ച്ച ഒരു മസ്ലിന്‍തുണി ബാഗിലൂടെ ഈ ബാറ്റര്‍ അമര്‍ത്തി ജിലേബിയുടെ ആകൃതിയില്‍ പിഴിഞ്ഞ് ചൂട് നെയ്യിലേക്ക് വീഴ്ത്തുക. നന്നായി വറുത്ത് കോരുക. പഞ്ചസാരപ്പാനിയിലിട്ട് പിടിപ്പിച്ച് കോരുക.
3. ലഡു
ചേരുവകള്‍:
- തേങ്ങ- രണ്ടെണ്ണം ചുരണ്ടിയത്
- ഏലക്കപ്പൊടി-ഒരു ടീ സ്പൂണ്‍
- ശര്‍ക്കര ചീകിയത്- തേങ്ങ ചുരണ്ടിയതിന്‍െറ അത്രയും അളവില്‍
തയാറാക്കേണ്ടവിധം:
ശര്‍ക്കര ഉരുളിയിലാക്കി ഉരുക്കുക. കുമിളകള്‍ പ്രത്യക്ഷപ്പെട്ട് ഒരു നൂല്‍പരുവമാവുമ്പോള്‍ വാങ്ങി ആറാന്‍ വെക്കുക. തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് നെയ്യ് തടവിയ കൈകൊണ്ട് ചെറു ഉരുളകള്‍ തയാറാക്കി ഒരു പ്ലേറ്റില്‍ നിരത്തുക.
4. ഹല്‍വ
ചേരുവകള്‍:
- കുമ്പളങ്ങ നേര്‍ത്ത് അരിഞ്ഞത്-രണ്ടര കപ്പ്
- പഞ്ചസാര-ഒന്നര കപ്പ്
- ഏലക്ക പൊടിച്ചത്-അര സ്പൂണ്‍
- കശുവണ്ടിപ്പരിപ്പ്-ആവശ്യത്തിന്
- നെയ്യ്-നാലു സ്പൂണ്‍
- കുങ്കുമം-കുറച്ച്
പാകം ചെയ്യേണ്ടവിധം:
കുമ്പളങ്ങ അരിഞ്ഞത് നന്നായി കഴുകുക. പാത്രം ചൂടാക്കിയശേഷം അതില്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാക്കിയശേഷം കുമ്പളങ്ങയിട്ട് വറുക്കുക. പിന്നാലെ വെള്ളമൊഴിക്കുക. കുമ്പളങ്ങയുടെ നിരപ്പിന്‍െറ പകുതി മതി വെള്ളം. കുമ്പളങ്ങയില്‍നിന്നുതന്നെ വെള്ളമിറങ്ങും. 12 വിസില്‍ കഴിയുമ്പോള്‍ കുക്കര്‍ അടുപ്പില്‍നിന്ന് എടുത്തുമാറ്റുക. നാലില്‍ മൂന്നു ഭാഗമായി കുമ്പളങ്ങ മാറിയിട്ടുണ്ടാകും. ഇനി പഞ്ചസാരയും അല്‍പം കുങ്കുമവും ചേര്‍ത്ത് ഇളക്കുക. നിറം വരാനാണ് കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍പൊടി ചേര്‍ക്കുന്നത്. തുടര്‍ന്ന് വീണ്ടും ഇളക്കിയെടുക്കുക. ഒരു പൊതിപോലെ ഹല്‍വ ഉരുണ്ടു കൂടിയിട്ടുണ്ടാകും. കുങ്കുമം, ഏലക്ക, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിനുള്ള പാത്രത്തിലേക്ക് മാറ്റുക. ഇനി രുചിച്ചു നോക്കൂ. കാശി ഹല്‍വ റെഡി.
5. മൈസൂര്‍ പാക്ക്
ചേരുവകള്‍:
- അരിച്ച കടലമാവ്- ഒരു കപ്പ്
- പഞ്ചസാര- ഒന്നര കപ്പ്
- നെയ്യ്- രണ്ടു കപ്പ്
- വെള്ളം- ഒന്നര കപ്പ്
തയാറാക്കേണ്ട വിധം:
ആദ്യം നെയ്യ് നന്നായി ഉരുക്കിവെക്കുക. പിന്നീട് കടലമാവില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്തിളക്കി വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ പഞ്ചസാരയും വെള്ളവും കലര്‍ത്തി നന്നായി ചൂടാക്കുക. നന്നായി ചൂടാകാന്‍ തുടങ്ങുമ്പോള്‍ കടലമാവ് ഇതിലിട്ട് ഇളക്കുക. ഇതില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ചെറു തീയില്‍ ഒരു വിധം കുറുകാന്‍ തുടങ്ങുമ്പേള്‍ നെയ്യ് കുറച്ചു കുറച്ചായി ചേര്‍ത്തിളക്കുക. പിന്നീട് ഇത് നന്നായി ഇളകിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷണങ്ങളായി ഒരു കത്തി കൊണ്ട് മുറിക്കുക. തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുവെക്കുക. ഏകദേശം 10 ദിവസത്തോളം ഇത് കേടുകൂടാതിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.