ഇതാണ് ചിക്കൻ പൊട്ടിത്തെറിച്ചത്; ഈസിയായി തയാറാക്കാം
text_fieldsചിക്കൻ കൊണ്ട് തയാറാക്കാൻ കഴിയുന്ന രുചികരമായ അഞ്ച് പലഹാരങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. ടയർ പൊരി, ചിക്കൻ പോപ്കോൺ, ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചീസ് െബ്രഡ്, തക്കാരപ്പെട്ടി എന്നിവയാണിവ. വിഭവങ്ങൾ തയാറാക്കാൻ വേണ്ട സാധനങ്ങളും പാകം ചെയ്യേണ്ട വിധവും ഷബ്നം ഹിദായത്ത് താഴെ വിവരിക്കുന്നു....
1. ചിക്കൻ പൊട്ടിത്തെറിച്ചത്
ആവശ്യമുള്ള സാധനങ്ങൾ:
- ചിക്കൻ- 250 ഗ്രാം
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- കുരുമുളക് /പെരുഞ്ചീരക പൊടി- അര ടീസ്പൂൺ വീതം
- കശ്മീരി മുളകുപൊടി- 1 ടേബ്ൾ സ്പൂൺ
- ഗരംമസാല- അര ടീസ്പൂൺ
- നാരങ്ങനീര്- 1 ടേബ്ൾ സ്പൂൺ
- മൈദ- ഒന്നര ടേബ്ൾ സ്പൂൺ
- മുട്ട- 1
- സമൂസ ഷീറ്റ്- 15 എണ്ണം
- ഉപ്പ് പാകത്തിന്
- എണ്ണ വറുക്കാൻ
പാകം ചെയ്യേണ്ടവിധം:
ചിക്കൻ െബ്രസ്റ്റ് നീളത്തിൽ നേർമയായി കട്ട് ചെയ്ത്, ചപ്പാത്തി റോളർ കൊണ്ട് പതുക്കെ പരത്തുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മസാലപ്പൊടികളും ഉപ്പും നാരങ്ങനീരും ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരുമണിക്കൂർ മാറ്റിവെക്കുക. ശേഷം മൈദ, മുട്ട ചേർത്ത് വീണ്ടും മിക്സാക്കുക. സമൂസ ഷീറ്റ് ചെറുതായി നീളത്തിൽ നുറുക്കിവെക്കുക. ചിക്കൻ കഷണങ്ങൾ അര മണിക്കുർ വെള്ളത്തിൽ കുതിർത്ത് skewerൽ കോർക്കുക. പിന്നീട് നുറുക്കിയ സമൂസ ഷീറ്റിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ ചെറിയ തീയിൽ വെച്ച് ഇരുവശവും ഫ്രൈ ചെയ്തെടുക്കുക. ചിക്കൻ പൊട്ടിത്തെറിച്ചത് റെഡി! ടൊമാറ്റോ സോസിനൊപ്പം കഴിക്കാവുന്നതാണ്.
2. ടയർ പൊരി
ആവശ്യമുള്ള സാധനങ്ങൾ:
- എല്ലില്ലാത്ത ചിക്കൻ- 200 ഗ്രാം
- സവാള- 1 എണ്ണം (കൊത്തിയരിഞ്ഞത്)
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
- മഞ്ഞപൈാടി- കാൽ ടീസ്പൂൺ
- മുളകുപൊടി- 1-2 ടീസ്പൂൺ
- കുരുമുളകുപൊടി- അര ടീസ്പൂൺ
- ഗരം മസാലപ്പൊടി- കാൽ ടീസ്പൂൺ
- പച്ചമുളക്- 1-2 എണ്ണം
- മല്ലിയില
- െബ്രഡ്- 10 െസ്ലെസസ്
- മുട്ട- 1 എണ്ണം
- ഉപ്പ് പാകത്തിന്
- എണ്ണ- 5 ടേബ്ൾ സ്പൂൺ
പാകം ചെയ്യേണ്ടവിധം:
ചെറിയ കഷണങ്ങളാക്കി, കഴുകി വൃത്തിയാക്കിയ ചിക്കൻ അൽപം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് പാകത്തിന് വേവിച്ച്, പിച്ചി (crush ചെയ്ത്) മാറ്റിവെക്കുക. പാനിൽ രണ്ട് ടേബ്ൾ സ്പൂൺ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അൽപം ഉപ്പ് ചേർത്ത് വഴറ്റുക. പൊടികളെല്ലാം ചേർത്ത് നന്നായി വഴറ്റി, വേവിച്ച ചിക്കൻ ചേർത്ത് ഇളക്കി, മല്ലിയില ചേർത്ത് തീ ഓഫാക്കുക. മുട്ട ഉപ്പും, രണ്ടു നുള്ള് കുരുമുളകുപൊടിയും ചേർത്ത് അടിച്ചുവെക്കുക.
െബ്രഡ് അരികുകളെല്ലാം മുറിച്ച്, ചെറിയ ഒരു മൂടികൊണ്ടോ (അടപ്പ്) ഗ്ലാസ് കൊണ്ടോ വട്ടത്തിൽ മുറിച്ച്, അതിൽ ഒന്നിൽ മസാല കുറച്ച് വെച്ച്, മറ്റേ െബ്രഡ് െസ്ലെസ് കൊണ്ട് അടക്കുക. പിന്നീട് മുട്ടക്കൂട്ടിൽ, ആദ്യം െബ്രഡിെൻറ സൈഡുകളിൽ മുക്കി, എണ്ണ ചൂടാക്കിയ പാനിൽെബ്രഡിെൻറ സൈഡുകൾ ഒന്ന് ചൂടാക്കിയ ശേഷം അതിനെ മുഴുവനായും മുട്ടക്കൂട്ടിൽ മുക്കി, ചെറുതീയിൽ വെച്ച് ഷാലോ ഫ്രൈ ചെയ്തെടുക്കുക. ടൊമാറ്റോ കെച്ചപ്പിനോടൊപ്പം (ആവശ്യമുള്ളവർക്ക്) കഴിക്കാവുന്നതാണ്.
3. ചിക്കൻ പോപ്കോൺ
ആവശ്യമുള്ള സാധനങ്ങൾ:
- ബോൺലെസ് ചിക്കൻ െബ്രസ്റ്റ്- 450 ഗ്രാം
- മൈദ- അര കപ്പ്
- കോൺഫ്ലവർ- 2 ടേബ്ൾ സ്പൂൺ
- കുരുമുളകുപൊടി- 2 ടീസ്പൂൺ
- മുളകുപൊടി- 2 ടീസ്പൂൺ
- മുട്ട- 1, െബ്രഡ് ക്രമ്പ്സ്- ആവശ്യത്തിന്
- കോൺഫ്ലേക്സ് പൊടിച്ചത്- കാൽ കപ്പ്
- എണ്ണ വറുക്കാൻ, ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ടവിധം:
കഴുകി വാരിയ ചിക്കൻ ചെറിയ കഷണങ്ങളാക്കി നുറുക്കി അര ടീസ്പൂൺ മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് 10 മിനിറ്റ് വെക്കുക. മൈദ, കോൺഫ്ലവർ, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ കോട്ട് ചെയ്ത് വീണ്ടും അഞ്ച് മിനിറ്റ് കൂടി മാറ്റിെവക്കുക. ശേഷം പതപ്പിച്ച മുട്ടയിൽ മുക്കി െബ്രഡ് ക്രമ്പ്സ്, കോൺഫ്ലക്സ് പൊടിച്ചത് മിക്സാക്കിയതിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ ചെറുതീയിൽ ഗോൾഡൻ ബ്രൗൺ ആവുമ്പോൾ വറുത്ത് കോരുക. ടൊമാറ്റോ സോസിനോടൊപ്പം വിളമ്പാവുന്നതാണ്.
4. ചിക്കൻ ചീസ് െബ്രഡ്
ആവശ്യമുള്ള സാധനങ്ങൾ:
- െബ്രഡ് സ്ലൈസ്- 8 എണ്ണം
- ചിക്കൻ- 150 ഗ്രാം
- സവാള- 1 എണ്ണം
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ
- പച്ചമുളക്- 2 എണ്ണം
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- കുരുമുളകുപൊടി- അര ടീസ്പൂൺ
- മുളകുപൊടി- അര ടീസ്പൂൺ
- ഗരം മസാല- അര ടീസ്പൂൺ
- ചാട്ട് മസാലപ്പൊടി- അര ടീസ്പൂൺ
- ഉരുളക്കിഴങ്ങ്- 1 എണ്ണം
- മുട്ട- 3 എണ്ണം
- മൊസറല്ലാ ചീസ്- 8-10 ടേബ്ൾ സ്പൂൺ
- മല്ലിയില
- എണ്ണ- ആവശ്യത്തിന്
- ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ടവിധം:
ചിക്കൻ അൽപം മഞ്ഞൾപൊടിയും, കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് വേവിച്ച് പിച്ചി (Crush) മാറ്റിവെക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് മാറ്റിവെക്കുക. പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ അൽപം ഉപ്പ് ചേർത്ത് വഴറ്റുക. ശേഷം എല്ലാ മസാലപ്പൊടികളും ചേർത്ത് വഴറ്റി, വേവിച്ച ചിക്കൻ ചേർത്ത് ഇളക്കുക. പിന്നീട് വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, മല്ലിയില പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി, തീ ഓഫാക്കുക.
ഒരു െബ്രഡ് ൈസ്ലസ് എടുത്ത് അതിനു മുകളിലായി ചിക്കൻ മസാല നിരത്തി, അടുത്തതായി ചീസും വീണ്ടും മുകളിലായി മസാലക്കൂട്ട് നിരത്തി, മറ്റൊരു െബ്രഡ് ൈസ്ലസ് കൊണ്ട് ഇതടക്കുക. ഇതുപോലെ മറ്റ് െബ്രഡ് ൈസ്ലസുകളും റെഡിയാക്കുക. മുട്ട അൽപം കുരുമുളകുപൊടി, ഉപ്പ്, മല്ലിയില ചേർത്ത് അടിച്ചുെവക്കുക. ശേഷം തയാറാക്കിെവച്ചിരിക്കുന്ന െബ്രഡ് ൈസ്ലസുകൾ ഈ മുട്ടക്കൂട്ടിൽ രണ്ട് സൈഡും ഡിപ് ചെയ്ത്, അൽപം എണ്ണ ചൂടാക്കിയ പാനിൽ വെച്ച് ഇരുവശവും മൊരിച്ചെടുക്കണം. ഓരോരുത്തരുടേയും ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.
5. തക്കാരപ്പെട്ടി
ആവശ്യമുള്ള സാധനങ്ങൾ:
- ചിക്കൻ- 200 ഗ്രാം
- സേവാള- 1 എണ്ണം (കൊത്തിയരിഞ്ഞത്)
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ,
- മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
- മുളകുപൊടി- 1- 2 ടീസ്പൂൺ
- കുരുമുളകുപൊടി- അര ടീസ്പൂൺ
- ഗരം മസാലപ്പൊടി- കാൽ ടീസ്പൂൺ
- പച്ചമുളക്- 1-2 എണ്ണം,
- െബ്രഡ്- 10 ൈസ്ലസസ്
- കടലമാവ്- 5 ടേബ്ൾ സ്പൂൺ
- െബ്രഡ് പൊടി ആവശ്യത്തിന്
- ഉപ്പ് പാകത്തിന്
- എണ്ണ വറുക്കാൻ
പാകം ചെയ്യേണ്ടവിധം:
കഴുകി വൃത്തിയാക്കിയ ചിക്കൻ (എല്ലില്ലാത്ത) അൽപം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് പാകത്തിന് വേവിച്ച്, പിച്ചി (crush ചെയ്ത്) മാറ്റിവെക്കുക. പാനിൽ രണ്ട് ടേബ്ൾ സ്പൂൺ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അൽപം ഉപ്പ് ചേർത്ത് വഴറ്റുക. പൊടികളെല്ലാം ചേർത്ത് നന്നായി വഴറ്റി, വേവിച്ച ചിക്കനും ചേർത്ത് ഇളക്കി, മല്ലിയില ചേർത്ത് തീ ഓഫാക്കുക. കടലമാവ് അൽപം ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കിവെക്കുക.
െബ്രഡ് അരികുകളെല്ലാം മുറിച്ച്, രണ്ടാക്കി മുറിച്ച്, അതിൽ ഒന്നിൽ മസാല കുറച്ചുവെച്ച്, മറ്റേ െബ്രഡ് ൈസ്ലസ് കൊണ്ട് അടക്കുക. പിന്നീട് ഒരു സ്പൂൺ കൊണ്ട് കടലമാവ് മിശ്രിതം െബ്രഡിെൻറ സൈഡുകളിൽ ആദ്യവും, പിന്നീട് മുഴുവനായും തേച്ചുപിടിപ്പിച്ച്, െബ്രഡ് പൊടിയിൽ നന്നായി കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ മീഡിയം തീയിൽ വറുത്ത് കോരാവുന്നതാണ്. ടൊമാറ്റോ കെച്ചപ്പിനോടൊപ്പം (ആവശ്യമുള്ളവർക്ക്) കഴിക്കാവുന്നതാണ്.
തയാറാക്കിയത്:
ഷബ്നം ഹിദായത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.