'ഇന്ത്യയുടെ ഈത്തപ്പഴത്തെ' തോൽപ്പിക്കാൻ വേനലിനാവില്ല മക്കളേ...
text_fieldsവാളൻപുളി മലയാളികൾക്ക് മീൻകറിയിലെയും സാമ്പാറിലെയും ഒഴിച്ച് കൂട്ടാനാവാത്ത ചേരു വയാണ്. പുളിയിഞ്ചിയിലെയും ഇഞ്ചിക്കറിയിലെയും മുഖ്യകഥാപാത്രവുമാണ്. കുട്ടിക്കാലത് ത് ഉപ്പുംമുളകും ചേർത്ത് പുളി തിന്നാത്തവർ അപൂർവ്വം. എന്നാൽ ഇന്ത്യയിലെ ഈത്തപ്പഴം എന്ന ് അറബികൾ വിളിക്കുന്ന വാളൻപുളി ഗൾഫിലും ആഫ്രിക്കൻ രാജ്യങ്ങളിലും ചൂടിനെ പ്രതിരോധി ക്കാനുള്ള ഉത്തമ പാനീയത്തിനുള്ള കൂട്ടാണ്. മലയാളികൾ ഫുൾജാറിനും മറ്റും പിറകേ പോകു േമ്പാൾ അറബികൾക്കിടയിൽ ഇപ്പോഴും പ്രിയം പുളിജ്യുസ് പോലുള്ള പരമ്പരാഗത പാനീയങ്ങൾക്കാണ്. പുളി ജ്യൂസില്ലാത്ത ഒരു ഇഫ്താറിനെ കുറിച്ച് ഈജിപ്തുകാർക്ക് ചിന്തിക്കാൻ തന്നെ പ്രയാസം. വീട്ടിൽ നിർമിക്കാവുന്ന പുളി ജ്യൂസിന് ഒേട്ടറെ ആരോഗ്യ ഗുണങ്ങളുമുണ്ട്.
പഴുത്ത പുളി 10 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കലാണ് ഇൗ ജ്യൂസ് ഉണ്ടാക്കാൻ ആദ്യം ചെയ്യേണ്ടത്. പിന്നീട് ഇത് കൈകൊണ്ട് നന്നായി ഉടച്ചെടുത്ത് നേർത്ത തുണി കൊണ്ട് അരിച്ചെടുക്കണം. അരിച്ചെടുക്കുന്ന പാനീയത്തിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുന്നു. അതിലേക്ക് ആവശ്യത്തിന് ചെറുനാരങ്ങ നീര് ചേർക്കുന്നു. പാകമായാൽ അടുപ്പിൽ നിന്ന് ഇറക്കി വെച്ച് തണുപ്പിച്ച് നല്ല അടച്ചുറപ്പുള്ള കുപ്പികളിലാക്കി റഫ്രിജറേറ്ററിൽ സുക്ഷിക്കും. ഇവയിൽ ആവശ്യാനുസരണം വെള്ളവും ചേർത്താണ് ഉപയോഗം.
ഉപയോഗിക്കുന്ന നേരത്ത് ചെറുനാരങ്ങയും പുതീന ഇലയും ചേർക്കുന്നത് കൂടുതൽ രുചിയും ഗുണവും കൂട്ടുമെന്നാണ് അറബികൾ പറയുന്നത്. വാളൻപുളിയിൽ ഒട്ടേറെ ആരോഗ്യസംരക്ഷണ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പിത്താശയസംബന്ധമായ രോഗങ്ങൾക്ക് ഒറ്റമൂലിയായാണ് വാളൻപുളി ജ്യൂസിനെ പഴമക്കാർ കണ്ടിരുന്നത്. കൊളസ്േട്രാളിെൻറ അളവു കുറക്കാനും വാളൻപുളി ജ്യൂസ് കുടിക്കുന്നവരുണ്ട്. കടുത്ത ചൂടുമൂലം സംഭവിക്കുന്ന നിർജലീകരണത്തിന് ബെസ്റ്റ് പ്രതിവിധിയാണ് പുളിജ്യൂസ്. വയറിനും ത്വക്കിനും പുറമെ കണ്ണുകൾക്ക് സംരക്ഷണം നൽകാനും വാളൻപുളിക്കു ശേഷിയുണ്ട്.
കറുവാപ്പട്ട, ഏലയ്ക്ക, ശർക്കര എന്നിവ വാളൻപുളി കുഴമ്പിനൊപ്പം ചേർത്ത് കഴിച്ചാൽ വിശപ്പില്ലായ്മയ്ക്കും പരിഹാരമാകുമെന്ന് നാട്ട് വൈദ്യം. കൊഴുപ്പ്, കാർബോ ഹൈേഡ്രറ്റ് എന്നിവക്കു പുറമെ ടാർടാറിക് ആസിഡ്, സിട്രിക് ആസിഡ്, മാലിക് ആസിഡ്, അസറ്റിക് ആസിഡ്, പഞ്ചസാര എന്നിവയും വാളൻപുളിയിൽ അടങ്ങിയിരിക്കുന്നു. ദഹനശക്തി വർധിപ്പിക്കാൻ വാളൻപുളി ചേർത്ത ഭക്ഷണത്തിന് സാധിക്കും.
കൂടാതെ വാതരോഗികൾക്കും ഇത് ഉത്തമ ഔഷധമാണ്. വാതം, കഫം, പിത്തം എന്നിവക്കെതിരെ ഉപയോഗിക്കുന്നു. പുളിയില വെള്ളത്തിൽ ചേർത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാൽ ശരീരക്ഷീണം ഇല്ലാതാകും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ളഭാഗത്ത് ചൂടു പിടിപ്പിച്ചാൽ ശരീരത്തിലെ നീര് കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.