അറേബ്യന്‍ രുചികളായ ഫാത്തോഷും തബുലേയും
text_fieldsവൈവിധ്യമാര്‍ന്ന 9 വിഭവങ്ങള്‍ തന്നെയാകട്ടെ വീട്ടിൽ എത്തുന്ന അതിഥികള്‍ക്ക് വിളമ്പാൻ. വിശേഷ ദിവസങ്ങളിൽ മനസു നിറക്കാന്‍ അറേബ്യയില്‍ നിന്നുള്ള രുചികളാണ് വായനക്കാര്‍ക്ക് നല്‍കുന്നത്...
1. ഫാത്തോഷ്
ചേരുവകള്‍:
- പിറ്റാ ബ്രെഡ്- 2 എണ്ണം
- സുമാക് പൗഡർ-1/2 ടീസ്പൂൺ
- ഒലീവ് ഒായിൽ- 2 ടേബ്ൾ സ്പൂൺ
- റോമൻ ലെറ്റ്യൂസ്- ഒന്ന്
- ഇംഗ്ലീഷ് കുക്കുമ്പർ(കക്കിരി)- ഒന്ന്
- റോമ തക്കാളി(പ്ലം തക്കാളി)- 5 എണ്ണം
- ഗ്രീൻ ഒനിയൻ- 5 എണ്ണം
- റാഡിഷ്( മുള്ളങ്കി)-5 എണ്ണം
- പാഴ്സ്ലി- 2 കപ്പ്
- പുതിനയില-1 കപ്പ്
ഡസിങ്ങിന് ആവശ്യമായ ചേരുവകള്‍:
- നാരങ്ങ നീര്- 1 1/2 കപ്പ് (വിനാഗിരിയും ഉപയോഗിക്കാം)
- ഒലീവ് ഒായിൽ- 1/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകുപൊടി- ആവശ്യത്തിന്
- സുമാക് പൗഡർ- 1 ടേബ്ൾ സ്പൂൺ
- ഗരംമസാല പൊടി- 1/4 ടേബ്ൾ സ്പൂൺ
- കറുവപ്പട്ട പൊടി-1/2 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
പിറ്റാ ബ്രെഡ് ഒാവനിൽ വെച്ച് മൊരിച്ചെടുക്കുക (ബ്രൗൺ നിറമാകരുത്). പാൻ ചൂടാക്കി 2 ടേബ്ൾ സ്പൂൺ ഒലീവ് ഒായിൽ ചൂടാക്കി പിറ്റാ ബ്രെഡ് ചെറു കഷ്ണങ്ങളാക്കി മൊരിച്ചെടുക്കുക. ഇതിലേക്ക് സുമാക് പൗഡർ, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി കോരിമാറ്റിവെക്കുക. വലിയൊരു ബൗളിൽ കനംകുറച്ച് ചെത്തിയെടുത്ത ലെറ്റ്യൂസ്, കക്കിരി, തക്കാളി, ഗ്രീൻ ഒനിയൻ( പച്ചയും വെള്ളയും ഭാഗം ഉപയോഗിക്കാം), വട്ടത്തിൽ ചെത്തിയെടുത്ത മുള്ളങ്കി, പാഴസ്ലി, പുതിനയില എന്നിവ ചേർത്ത് ഇളക്കിവെക്കുക. ഡ്രസിങ്ങിനായി മാറ്റിവെച്ച ചേരുവകൾ യോജിപ്പിച്ച ശേഷം സാലഡിലേക്ക് ചേർത്തിളക്കുക. മൊരിച്ചുവെച്ച പിറ്റാ ബ്രെഡ് കഷ്ണങ്ങൾ ചേർത്തിളക്കി വിളമ്പാം.
2. തബുലേ
ചേരുവകള്‍:
- ബൾഗർ വീറ്റ്(പച്ച ഗോതമ്പു നുറുക്ക്)- 1/2 കപ്പ്
- റോമ തക്കാളി(പ്ലം തക്കാളി)- 4 എണ്ണം (ചെറുതായി അരിഞ്ഞത്)
- ഇംഗ്ലീഷ് കുക്കുമ്പർ (ഹോട്ട് ഹൗസ് കുക്കുമ്പർ)- ഒന്ന് (ചെറുതായി അരിഞ്ഞത്)
- പാഴ്സ്ലി- 2 തണ്ട് (ചെറുതായി അരിഞ്ഞത്)
- പുതിനയില-12-15 എണ്ണം
- ഗ്രീൻ ഒനിയൻ- 4 എണ്ണം
- നാരങ്ങ നീര്- 4 ടേബ്ൾ സ്പൂൺ
- വെർജിൻ ഒലീവ് ഒായിൽ- 3-4 ടേബ്ൾ സ്പൂൺ
- ഉപ്പ്- പാകത്തിന്
- റോമൻ ലെറ്റ്യൂസ് (ഇലകളാക്കി അടർത്തിയത് വിഭവം വിളമ്പാൻ ഉപയോഗിക്കാം)
തയാറാക്കുന്ന വിധം:
ഗോതമ്പുനുറക്ക് നന്നായി കഴുകി 5-7 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം വെള്ളമൂറ്റി അരിച്ച് വെക്കാം. ചെറുതായി അരിഞ്ഞ പച്ചക്കറികളും ഇലകളും നന്നായി ഇളക്കി വെക്കുക. (സാലഡിൽ വെള്ളമേറാതിരിക്കാൻ പച്ചക്കറികളും ഇലകളുമെല്ലാം കഴുകിയ ശേഷം തുടച്ച് ഉപയോഗിക്കാം) ശേഷം പച്ചക്കറികളും ഗോതമ്പു നുറുക്കും ചേർത്തിളക്കി നാരങ്ങ നീരും ഒലീവ് ഒായിലും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം. അടർത്തിയെടുത്ത ലെറ്റ്യൂസ് ഇലകളിലോ പിറ്റാ ബ്രെഡിനൊപ്പമോ തബുലേ വിളമ്പാം.
3. അറബിക് ഖുബ്ബൂസ്
ചേരുവകള്‍:
- ഗോതമ്പുപൊടി- 4 കപ്പ്
- യീസ്ററ്- 1/2 ടീസ്പൂൺ
- ചൂടുവെള്ളം- 1/2 കപ്പ്
- പഞ്ചസാര- 1 ടേബ്ൾ സ്പൂൺ
- പാൽ- ഒരു കപ്പ്
- ഒായിൽ- ഒരു കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം:
യീസ്റ്റ് ചെറു ചൂടുവെള്ളത്തിൽ അലിയിപ്പിച്ച് അതിലേക്ക് പഞ്ചസാര ചേർത്തിളക്കി പത്തുമിനിറ്റ് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ ഗോതമ്പുപൊടിയും ഉപ്പും ചേർത്തിളക്കുക. അതിലേക്ക് പാൽ അൽപാൽപം ചേർത്ത് നന്നായി കുഴച്ചെടുക്കുക. അലിയിപ്പിച്ച യീസ്റ്റും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി അൽപാൽപമായി എണ്ണയും ചേർത്ത് കുഴച്ച് മൃദുവാക്കിയെടുക്കുക. (മൃദുവായ ഖുബ്ബൂസിന് മാവ് നന്നായി കുഴച്ച് മയപ്പെടുത്തണം. പൊടി വിതറിയ മിനുസമുള്ള പ്രതലത്തിലിട്ട് മാവ് നന്നായി കുഴക്കുക). പാത്രത്തിലേക്ക് മാറ്റി നനവുള്ള തുണികൊണ്ട് രണ്ടു മണിക്കൂർ മൂടി വെക്കുക. രണ്ടു മണിക്കൂറിനകം മാവ് രണ്ടുമടങ്ങായി പൊന്തിയിരിക്കും. മാവിെൻറ നടുവിൽ കൈകൊണ്ട് അമർത്തി വീണ്ടും കുഴക്കുക. ശേഷം അൽപം വലിയ ബോളുകളായി ഉരുട്ടിയെടുക്കുക. പൊടിയിൽ ഉരുട്ടി ചപ്പാത്തിയെക്കാൾ ഇരട്ടി വലുപ്പത്തിൽ പരത്തിയെടുക്കുക. ചൂടാക്കിയ നോൺസ്റ്റിക് പാനിലിട്ട് ചുെട്ടടുക്കുക. ഇരുവശവും ചൂടായി ഉൾവശം പൊന്തി വരുേമ്പാൾ പാനിൽ നിന്ന് എടുക്കാം. ഹെൽത്തി അറബിക് ഖുബ്ബൂസ് റെഡി.
4. ഹമ്മുസ് വിത് ലാംമ്പ്
ഹമ്മുസ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ:
- വേവിച്ച െവള്ളക്കടല- 2 കപ്പ് (340 ഗ്രാം)
- നാരങ്ങ നീര്- 3-4 ടീസ്പൂൺ
- ഉപ്പ്- 1/2 ടീസ്പൂൺ
- ജീരകപ്പൊടി- 3/4 ടീസ്പൂൺ
- വെണ്ണ- 2 ടേബ്ൾ സ്പൂൺ
- ഒലീവ് ഒായിൽ- 2 ടേബ്ൾ സ്പൂൺ
ഹമ്മുസ് തയാറാക്കുന്ന വിധം:
വേവിച്ച വെള്ളക്കടല, നാരങ്ങ നീര്, ജീരകപ്പൊടി, ഉപ്പ് എന്നിവചേർത്ത് ബെൻഡറിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെണ്ണയും ഒലീവ് ഒായിലും ചേർത്തിളക്കി മൃദുവാക്കിയെടുക്കാം. (ഹമ്മുസ് കട്ടികൂടിയിരിക്കയാണെങ്കിൽ അരച്ചു കൊണ്ടിരിക്കുേമ്പാൾ തന്നെ അൽപം വെള്ളക്കടല വേവിച്ച വെള്ളം ചേർത്തുകൊടുക്കാം. കൂടാതെ നിങ്ങളുടെ രുചിക്കനുസരിച്ച് നാരങ്ങനീരോ ഉപ്പോ ചേർക്കാവുന്നതാണ്.)
ചേരുവകള്‍:
- ആട്ടിറച്ചി( അരച്ചെടുത്തത്)- 225 ഗ്രാം (എട്ട് ഒൗൺസ്)
- ഒലീവ് ഒായിൽ- 1 ടേബ്ൾ സ്പൂൺ
- ഉപ്പ്- 3/4 ടീസ്പൂൺ
- ഗരംമസാല- 1/4 ടീസ്പൂൺ
- കുരുമുളകുപൊടി- 1/4 ടീസ്പൂൺ
- കറുവപ്പട്ടപ്പൊടി-1/8 ടീസ്പൂൺ
- തക്കാളി- 1/2 കപ്പ് (110 ഗ്രാം)
- വെള്ളക്കടല സ്റ്റോക്- 1/4 കപ്പ് (60 മില്ലി)
- സ്കാലിയൻ (ചെറിയുള്ളിണ്ട്)- 4 എണ്ണം
- ഹരിസ-1 1/2 ടീസ്പൂൺ (തുനീഷ്യൻ ചില്ലി പേസ്റ്റ്- ഉണക്കമുളക്, വാൽനട്ട്, വെളുത്തുള്ളി, ഗരം മസാല, ഒലീവ് ഒായിൽ ഉപ്പ് എന്നിവ ചേർത്തരച്ച് ഉണ്ടാക്കുന്ന ചില്ലി പേസ്റ്റാണ് ഹാരിസ)
- നാരങ്ങ നീര്- 1 ടീസ്പൂൺ
- പാഴ്സലി- 1 ടേബ്ൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
- പൈൻ നട്ട്- 2 ടേബ്ൾ സ്പൂൺ (വറുത്തത്)
തയാറാക്കുന്ന വിധം:
പാനിൽ ഒരു ടേബ്ൾ സ്പൂൺ ഒലീവ് ഒായിൽ ഒഴിച്ച് ചുടാക്കി ആട്ടിറച്ചി ചേർക്കുക. പാകത്തിന് ഉപ്പ് ചേർത്ത് മൂടിവെച്ച് നന്നായി വേവിച്ചെടുക്കുക. ആട്ടിറച്ചി വെന്തശേഷം ഇതിലേക്ക് ഗരംമസാല, കുരുമുളകുപൊടി,കറുവപ്പട്ടപ്പൊടി, തക്കാളി, വെള്ളക്കടല സ്റ്റോക് എന്നിവ ചേർത്ത് വെള്ളം നന്നായി കുറുകുന്നതുവരെ വേവിക്കുക. ശേഷം ഉളളിത്തണ്ട് പൊടിയായി അരിഞ്ഞതും ഹരിസയും(ചില്ലി പേസ്റ്റ്) ചേർത്ത് രണ്ടു മിനിറ്റ് കൂടി വേവിക്കാം. ഗ്രേവി പാകത്തിന് കുറുകി വരുേമ്പാൾ തീയണച്ച് വാങ്ങി നാരങ്ങ നീരും പാഴ്സ്ലി അരിഞ്ഞതും ചേർത്ത് വെക്കാം. േപ്ലറ്റിന് നടുവിലായി ലാമ്പ് ഗ്രേവി വിളമ്പി റിങ് ആകൃതിയിൽ ഹമ്മുസ് വിളമ്പുക. വറുത്ത പൈൻ നട്ട്സ് ഇട്ട് അലങ്കരിക്കാം.
5. സാതെര്‍ ഫതായെര്
മാവ് തയാറാക്കുന്നതിന് വേണ്ട ചേരുവകൾ
- മൈദ- 3 കപ്പ്
- ഡ്രൈ യീസ്റ്റ്- 1 പാക്കറ്റ്
- ചൂടുവെള്ളം- 1 കപ്പ്
- ഒലീവ് ഒായിൽ- 2 ടേബ്ൾ സ്പൂൺ
- പഞ്ചസാര- 1 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
യീസ്റ്റ്, പഞ്ചസാര എന്നിവ ചൂടുവെള്ളം ചേർത്ത് അലിയിച്ച് 10 മിനിറ്റ് വെക്കുക. ശേഷം മൈദയിലേക്ക് ഇൗ മിശ്രിതവും ഒലീവ് ഒായിലും അൽപാൽപം ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിനെക്കാൾ അൽപം അയവിൽ കുഴച്ച് മൃദുവാക്കിയെടുക്കണം.
ഫില്ലിങ്ങിനായുള്ള ചേരുവകള്‍:
- ആട്ടിറച്ചി അരച്ചെടുത്തത്- 1/2 കിലോ
- തക്കാളി- 1കിലോ
- സവാള- 5 എണ്ണം
- ഉപ്പ്- 1 ടീസ്പൂൺ
- കറുവാപ്പട്ടപ്പൊടി- ഒരു നുള്ള്
- ഗരംമസാല-ഒരു നുള്ള്
- മുളകുപൊടി- ഒരു നുള്ള്
- വെണ്ണ- 2 ടേബ്ൾ സ്പൂൺ
- പുളിപ്പില്ലാത്ത കട്ടിത്തൈര്- 2 ടേബ്ൾ സ്പൂൺ
- എള്ള് പേസ്റ്റ് (തഹീനി പേസ്റ്റ്)- 1 ടേബ്ൾ സ്പൂൺ
- മാതളനാരങ്ങ ജ്യൂസ്- 1 ടേബ്ൾ സ്പൂൺ
- പൈൻ നട്ട്സ്- 4 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
അരച്ചെടുത്ത ഇറച്ചി,പൊടിയായി അരിഞ്ഞ തക്കാളി, സവാള, മറ്റ് മസാലകൾ, ഉപ്പ്, തഹീനി പേസ്റ്റ്, തൈര്, വെണ്ണ, വറുത്തെടുത്ത പൈൻ നട്ട്സ് എന്നിവ കുഴച്ച് യോജിപ്പിക്കുക. നേരത്തെ തയാറാക്കിയ മൈദ മാവ് നാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കി കൈകൊണ്ട് മൃദുവായി പരത്തുക. ഇത് 8 സെൻറീമീറ്റർ വ്യാസത്തിൽ പരത്തിയെടുക്കുക. ഇതിനുള്ളിൽ തയാറാക്കിയ ഇറച്ചി മിശ്രിതം വിതറുക. കോൺ ആകൃതിയിൽ മുറിക്കുേമ്പാൾ ഒാരോ വശത്തും ഇറച്ചി മിശ്രിതം ലഭിക്കുന്ന തരത്തിൽ ഫില്ലിങ് ഇട്ട ശേഷം ചെറുതായൊന്ന് അമർത്തിക്കൊടുക്കുക. നാല് വശവും കോൺ രൂപത്തിൽ മടക്കുക.മുകളിൽ വെണ്ണ പുരട്ടിയ ബേക്കിങ് ട്രേയിൽ നിരത്തി 180 ഡിഗ്രി സെൽഷ്യസ് ചുടാക്കിയ ഒാവനിൽ 30 മിനിറ്റോളം ബേക്ക് ചെയ്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറമായ ഫതായെർ യോഗർട്ടിനൊപ്പം വിളമ്പാം.
6. ലാമ്പ് കബാബ് (ആട്ടിറച്ചി കബാബ്)
ചേരുവകള്‍:
- ആട്ടിറച്ചി- 500 ഗ്രാം
- മാട്ടിറച്ചി- 3/4 കിലോ
- സവാള- 2എണ്ണം
- വെളുത്തുള്ളി- 3 എണ്ണം
- മുട്ട- ഒന്ന്
- ഉപ്പ്- 1 ടീസ്പൂൺ
- സുമാക് പൗഡർ- 1 ടീസ്പൂൺ (ഒരു തരം മെഡിറ്ററേനിയൻ സുഗന്ധവ്യഞ്ജനമാണ് സുമാക്)
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- മഞ്ഞൾപൊടി- 1/2 ടീസ്പൂൺ
- വെണ്ണ- 1/4 കപ്പ്
തയാറാക്കുന്ന വിധം:
സവാള നാലു കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കുക. ഇതിലെ വെള്ളം സ്പൂൺകൊണ്ട് അമർത്തിക്കളഞ്ഞ ശേഷം പാത്രത്തിലേക്ക് മാറ്റുക. ബീഫും ആട്ടിറച്ചിയും അരച്ചെടുത്തത് വലിയൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് സവോള അരച്ചത്, വെളുത്തുള്ളി ചതച്ചത്, കുരുമുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, സുമാക് പൗഡർ, മുട്ട എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. (മസാലകൾ എല്ലാ ഭാഗത്തും പിടിക്കുകയും ഗ്രിൽ ചെയ്യാൻ സ്ക്യൂവറിൽ പിടിപ്പിക്കുേമ്പാൾ അടർന്നു വീഴാതിരിക്കാനും അഞ്ചു മിനിറ്റോളം കുഴച്ച് പരുവപ്പെടുത്തണം). ഇറച്ചി മിശ്രിതം തുല്യ വലുപ്പമുള്ള 10 ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം ഇത് കൈയിൽവെച്ച് പരത്തി സ്ക്യൂവറിൽ അരയിഞ്ച് കട്ടിയിൽ പിടിപ്പിക്കുക. (നിങ്ങളുടെ ഗ്രില്ലിെൻറ വലുപ്പമനുസരിച്ച് വേണം കബാബ് സ്ക്യൂവറിൽ പിടിപ്പിക്കുവാൻ). ശേഷം മീഡിയം ചൂടുള്ള ഗ്രില്ലിലേക്കുവെച്ച് എല്ലാവശങ്ങളും വേവിച്ചെടുക്കാം. ഇടക്ക് കബാബിനു മുകളിൽ വെണ്ണ പുരട്ടിക്കൊടുക്കണം. എല്ലാ വശവും ഗോൾഡൻ ബ്രൗൺ നിറമാകുേമ്പാൾ സ്ക്യൂവർ ഗ്രില്ലിൽ നിന്നും മാറ്റാം. കബാബ് സ്ക്യൂവറിൽ നിന്നും അലുമിനിയം ഫോയിൽ പേപ്പറിലേക്ക് മാറ്റി പൊതിഞ്ഞ് വെക്കാം. ചുടോടെ വിളമ്പാം. (കബാബ് കൂടുതൽ വേവുന്നതിന് മുമ്പ് ഗ്രില്ലിൽ നിന്ന് എടുക്കണം. കൂടുതൽ മൊരിയാതെ ഉൾവശം അൽപം മൃദുവായിരിക്കുന്നതാണ് കൂടുതൽ രുചികരം)
7. ചിക്കന്‍ കബ്സ
ചേരുവകള്‍:
- ബസ്മതി റൈസ്- 2 കപ്പ് (ബ്രൗൺ റൈസ് ഉപയോഗിക്കാം)
- തക്കാളി അരിഞ്ഞത്- 11/2 കപ്പ്
- സവാള അരിഞ്ഞത്- 2 കപ്പ്
- ഉണക്കമുന്തിരി കുതിർത്തത്- 1/2 കപ്പ്
- ബദാം പരിപ്പ്- 1/2 കപ്പ്
- പിസ്ത- 1/2 കപ്പ്
- പൈൻ നട്ട്സ്- 1/2 കപ്പ്
- ഉപ്പ്- 1 1/2 ടീസ്പൂൺ
- ഏലക്കാപ്പൊടി- 1 ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- ജാതിക്കപ്പൊടി- 1/2 ടീസ്പൂൺ
- ഗ്രാമ്പു- 10 എണ്ണം
- ഗരംമസാല- 1/2 ടീസ്പൂൺ
- കറുവപ്പട്ടപ്പൊടി- 1/4 ടീസ്പൂൺ
- കുരുമുളകുപൊടി- 1/4 ടീസ്പൂൺ
- ചിക്കൻ സ്റ്റോക്ക്- 4 കപ്പ്
- വെണ്ണ- 6 ടേബ്ൾ സ്പൂൺ
- ഒലീവ് ഒായിൽ- 2 ടേബ്ൾ സ്പൂൺ
ചിക്കന്‍ തയാറാക്കാന്‍ വേണ്ട ചേരുവകള്‍:
- കോഴിയിറച്ചി- 8 കഷ്ണങ്ങൾ
- വെള്ളം- 6 കപ്പ്
- സവാള- 1/2 കപ്പ്
- വയനയില- 2 എണ്ണം
- കറുവപ്പട്ട- 2 കഷ്ണം
- ഉപ്പ്- 1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
പാത്രത്തിൽ ആറുകപ്പ് വെള്ളമൊഴിച്ച് വൃത്തിയാക്കിയ കോഴിയിറച്ചി, സവാള അരിഞ്ഞത്, വയനയില, കറുവപ്പട്ട എന്നിവയിട്ട് ഒന്നര മണിക്കൂർ കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക. അരി നന്നായി കഴുകി വാരാൻ െവക്കുക. മറ്റൊരു പാത്രത്തിൽ 2 ടേബ്ൾ സ്പൂൺ ഒലീവ് ഒായിലും ഒരു ടേബ്ൾ സ്പൂൺ വെണ്ണയുമൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും തക്കാളിയുമിട്ട് 10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. ഇതിലേക്ക് അരി, മല്ലിപ്പൊടി, കുരുമുളകുപൊടി, കറുവപ്പട്ടപ്പൊടി, ജാതിക്കപ്പൊടി, ഗ്രാമ്പു, ഏലക്കപ്പൊടി, ഗരംമസാല, ഉപ്പ്, എന്നിവയിട്ട് ഇളക്കുക. ചിക്കൻ വേവിച്ച് ഉൗറ്റിയെടുത്ത സ്റ്റോക്ക് നാലു കപ്പ് അരിയിലേക്ക് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം മൂന്നു ടേബ്ൾ സ്പൂൺ വെണ്ണ ചേർക്കാം. അരിയിട്ട െവള്ളം തിളച്ച ശേഷം കുറഞ്ഞ തീയിൽ മൂടിവെച്ച് 45 മിനിറ്റ് വേവിക്കുക. ഇൗ സമയം ഒരു പാനിൽ 2 ടേബ്ൾ സ്പൂൺ വെണ്ണ ചൂടാക്കി അരിഞ്ഞുവെച്ച നട്സുകളും കുതിർത്ത മുന്തിരിയും വഴറ്റിയെടുക്കാം. കബ്സ അലങ്കരിക്കുന്നതിനായി ഇത് മാറ്റിവെക്കുക. അരിയിലെ വെള്ളം പൂർണമായും വറ്റി വെന്തു വരുേമ്പാൾ തീയണച്ച് വാങ്ങി 10 മിനിറ്റ് മൂടിവെക്കുക. േപ്ലറ്റിൽ തയാറായ കബ്സയും മുകളിൽ ചിക്കനും വിളമ്പാം. വെണ്ണയിൽ മൊരിച്ചെടുത്ത നട്ട്സുകളും മുന്തിരിയുമിട്ട് അലങ്കരിച്ച് സാലഡിനൊപ്പം കഴിക്കാം.
8. ബക് ലാവ
സിറപ്പ് തയാറാക്കുന്നതിന് വേണ്ടണ്ട ചേരുവകള്‍:
- പഞ്ചസാര- 3 കപ്പ്
- വെള്ളം- 1 1/2 കപ്പ്
- നാരങ്ങ നീര്- 2 ടേബ്ൾ സ്പൂൺ
- കോൺസിറപ്പ്- 2 ടേബ്ൾ സ്പൂൺ
- കറുവപ്പട്ട- 2 കഷ്ണം
- ഏലക്കപൊടി- 1/2 ടീസ്പൂൺ
- ഗ്രാമ്പു- 4 എണ്ണം
തയാറാക്കുന്ന വിധം:
പാനിൽ ഒന്നര കപ്പ് വെളളത്തിൽ പഞ്ചസാര, നാരങ്ങാ നീര്,കറുവപ്പട്ട, ഏലക്കാപൊടി,ഗ്രാമ്പു, കോൺസിറപ്പ് എന്നിവ ചേർത്ത് താഴ്ന്ന ചൂടിൽ ഇളക്കി അഞ്ചുമിനിറ്റ് തിളപ്പിക്കുക. ശേഷം തീ അൽപം കൂട്ടി അഞ്ചുമിനിറ്റ് കൂടി തിളപ്പിച്ച് സിറപ്പാക്കുക. സിറപ്പ് തണുത്ത ശേഷം കറുവപ്പട്ടയും ഗ്രാമ്പുവും അരിച്ച് മാറ്റുക.
ഫില്ലിങ്ങിനു വേണ്ടണ്ട ചേരുവകള്‍:
- ഫിലോ പേസ്ട്രി ഷീറ്റ്- 24 എണ്ണം
- ബദാം– 1 കപ്പ്
- പിസ്ത നട്സ് – 1 കപ്പ്
- അണ്ടിപ്പരിപ്പ് – 1 കപ്പ്
- വാൽനട്ട്– 1 കപ്പ്
- പഞ്ചസാര- 1/4 കപ്പ്
- കറുവപ്പട്ടപൊടി- 1 ടീസ്പൂൺ
- ഏലക്കപ്പൊടി- 1/4 ടീസ്പൂൺ
- ഗ്രാമ്പുപൊടി- 1/4 ടീസ്പൂൺ
- വെണ്ണ- 2 കപ്പ്
തയാറാക്കുന്ന വിധം:
ഫില്ലിങ്ങിനായി നട്സുകളും പഞ്ചസാരയും കറുവപ്പട്ടപൊടി, ഏലക്കപ്പൊടി, ഗ്രാമ്പുപൊടി എന്നിവയും യോജിപ്പിച്ച് മാറ്റിവെക്കുക. ഒാവൻ 350 ഡിഗ്രി പ്രീഹീറ്റ് ചെയ്തുവെക്കുക. ബേക്കിങ് ട്രേയിൽ വെണ്ണ പുരട്ടി ഫിലോ ഷീറ്റ് ട്രേയിൽ വിരിക്കുക. ഫിലോയിൽ വെണ്ണ പുരട്ടുക. ഒാരോ ഷീറ്റിലും വെണ്ണ പുരട്ടി ഏഴെണ്ണം വരെ ഒന്നിനുമുകളിലായി വെക്കുക. ശേഷം ഏഴാമത്തെ ഫിലോ ഷീറ്റിനു മുകളിൽ തയാറാക്കിയ ഫില്ലിങ്ങിെൻറ പാതി ഒരേ കനത്തിൽ വിതറുക. ഇതിനു മുകളിൽ വീണ്ടും വെണ്ണ പുരട്ടി എട്ടു ഫിലോ ഷീറ്റുകൾ വിരിക്കുക. ബാക്കിയുള്ള ഫില്ലിങ് മുകളിലെ ഷീറ്റിൽ വിതറുക. അതിനുമുകളിലായി വെണ്ണപുരട്ടിയ മറ്റൊരു ഷീറ്റ് കൂടി വിരിക്കുക. ട്രേയിൽ ഒരുക്കിയ ഫിലോ ഷീറ്റുകളുടെ അരികുകൾ വെട്ടി വൃത്തിയാക്കുക. മൂർച്ചയുള്ള കത്തികൊണ്ട് ഒന്നര ഇഞ്ച് വീതിയിൽ ഡയമണ്ട് ആകൃതിയിൽ മുറിക്കുക. ബേക്ക് ചെയ്യാൻ വെക്കുന്നതിന് മുമ്പ് അതിനു മുകളിൽ വെള്ളം തടവിെക്കാടുക്കുക. 300 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക. ഫിലോ ഗോൾഡൻ ബ്രൗൺ നിറമാകുന്നതിന് ചൂടു കുറച്ച് 15 മിനിറ്റ് കൂടി ബേക്ക് ചെയ്യാം. ചൂടുള്ള ബക്ലാവയിൽ നേരത്തെ തയാറാക്കിയ ഷുഗർ സിറപ്പ് ഒഴിച്ച് തണുക്കാൻ വെക്കാം. ശേഷം പിസ്ത നട്സ് പൊടിച്ചത് വിതറി അലങ്കരിച്ച് വിളമ്പാം.
9. വാര്ബത്ത്
ചേരുവകള്‍:
- വെണ്ണ (ഉപ്പില്ലാത്തത്)- 4 ടേബ്ൾ സ്പൂൺ
- പഞ്ചസാര സിറപ്പ്- 4 ടേബ്ൾ സ്പൂൺ
- പിസ്ത പൊടിച്ചത്- 2 ടേബ്ൾ സ്പൂൺ
ഫില്ലിങ്ങിന്:
- ഹെവി ക്രീം- 2 കപ്പ്
- ഹാഫ് ആൻറ് ഹാഫ്- 2 കപ്പ് (പകുതി ഹെവി ക്രീമും പകുതി പാലും ചേർന്ന മിശ്രിതമാണ് ഹാഫ് ആൻറ് ഹാഫ്)
- സ്റ്റാർച്ച്- 6 ടേബ്ൾ സ്പൂൺ
- പഞ്ചസാര- 5 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
ഫില്ലിങ്ങിനായുള്ള എല്ലാ മിശ്രിതങ്ങളും ഒരു പാനിൽ ഒഴിച്ച് പുഡ്ഡിങ്ങിനേക്കാൾ കട്ടിയാകുന്നതുവരെ ഇളക്കി മാറ്റിവെക്കുക. ഫിലോ ഷീറ്റുകളുടെ അടുക്ക് മൂന്ന് സമചതുര കഷ്ണങ്ങളായി മുറിക്കുക. ഒാരോ കഷ്ണത്തിലും 20 അടുക്ക് വീതമുണ്ടാകും. ഇതിൽ നിന്നും പത്തു ഫിലോ ഷീറ്റുകളായി എടുത്ത് അതിനുള്ളിൽ തയാറാക്കിയ ഫില്ലിങ് ഒഴിക്കുക. ത്രികോണാകൃതിയിൽ മടക്കിയ ശേഷം വെണ്ണ പുരട്ടിയ ബ്രേക്കിങ് ട്രേയിൽ നിരത്തി 400 ഡിഗ്രി പ്രീഹീറ്റ് ചെയ്ത ഒാവനിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറത്തിലുള്ള വാർബാത്തിന് മുകളിൽ പഞ്ചസാര സിറപ്പ് പുരട്ടി പിസ്തയിട്ട് അലങ്കരിച്ച് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.