സ്വാദൂറും കേക്കുകള്‍
text_fieldsലാമിങ്ടണ് കേക്ക്
ചേരുവകള്‍:
- മുട്ടവെള്ള -6 എണ്ണം
- മുട്ട മഞ്ഞ -6 എണ്ണം
- പഞ്ചസാര -1 കപ്പ്
- മൈദ -1 കപ്പ്
- ഉപ്പ് -ഒരുനുള്ള്
- ഒായിൽ -4 ടേബ്ൾ സ്പൂൺ
- പാൽ -4 ടേബ്ൾ സ്പൂൺ
- വാനില -1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ഒാവൻ 180 ഡിഗ്രി സെൽഷ്യസിൽ 5-10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. മുട്ടയുടെ വെള്ളയും പഞ്ചസാരയും ബീറ്റ് ചെയ്യുക. ശേഷം മുട്ടയുടെ മഞ്ഞയും കൂട്ടി മിക്സ് ചെയ്യുക. നാല്, അഞ്ച് ചേരുവകൾ മിക്സ് ചെയ്തതും ആറ്, ഏഴ്, എട്ട് ചേരുവകൾ കൂടി മിക്സ് ചെയ്തതിനു ശേഷം ബീറ്റ് ചെയ്ത മിശ്രിതത്തിലേക്ക് മിക്സ് ചെയ്യുക. ഇൗ മിശ്രിതം ബേക്കിങ് ടിന്നിലേക്ക് ഒഴിച്ച് പ്രീഹീറ്റ് ചെയ്ത ഒാവനിലേക്ക് വെച്ച് 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക.
െഎസിങ്:
9. ചോക്ലറ്റ് -250 ഗ്രാം
10. ഫ്രഷ്ക്രീം -170 മില്ലി
11. അൺസാൾട്ടഡ് ബട്ടർ -60 ഗ്രാം
ഒമ്പത്, 10,11 എന്നീ ചേരുവകൾ ഡബ്ൾ ബോയിൽ ചെയ്യുക. തയാറാക്കിയ കേക്ക് ചൂടാറിയതിനു േശഷം സ്ക്വയർ ട്യൂബുകൾ ആയി മുറിച്ച് േചാക്ലറ്റ് മിശ്രിതത്തിൽ മുക്കിയതിനു ശേഷം കോക്കനട്ട് പൗഡറിൽ റോൾ ചെയ്തെടുക്കുക.
ബ്ലാക്ക് ഫോറസ്റ്റ്
ചേരുവകള്‍:
- മൈദ -2 കപ്പ്
- പഞ്ചസാര പൊടിച്ചത് -1 കപ്പ്
- കൊക്കോ പൗഡർ - കപ്പ്
- ബേക്കിങ് പൗഡർ -1 ടീസ്പൂൺ
- ബേക്കിങ് സോഡ -1 ടീസ്പൂൺ
- മുട്ട -2 എണ്ണം
- പാൽ -1 പാക്ക്
- ഒായിൽ - കപ്പ്
- വാനില -1 ടേബ്ൾ സ്പൂൺ
- ചൂടുവെള്ളം - കപ്പ്
- കാപ്പിപ്പൊടി -1 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
ഒാവൻ 180 ഡിഗ്രി സെൽഷ്യസിൽ 5-10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ശേഷം ഒന്നുമുതൽ അഞ്ചു വരെ ചേരുവകൾ തരിച്ചെടുത്ത് പാത്രത്തിൽ മിക്സ് ചെയ്യുക. അതിലേക്ക് ആറു മുതൽ ഒമ്പതു വരെയുള്ള ചേരുവകൾ മിക്സ് ആകുന്നതുവരെ ബീറ്റ് ചെയ്യുക. ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത കാപ്പിപ്പൊടി മിശ്രിതം ഇതിലേക്ക് ചേർത്ത് ബീറ്റ് ചെയ്യുക. ഇൗ മിശ്രിതം ബേക്കിങ് ടിന്നിലേക്ക് ഒഴിച്ച് പ്രീഹീറ്റ് ചെയ്ത ഒാവനിലേക്ക് വെച്ച് 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
െഎസിങ്:
12. വിപ്പിങ്ക്രീം -1 കപ്പ്
13. പഞ്ചസാര ലായനി - കപ്പ്
14. ഗ്രേറ്റഡ് ചോക്ലറ്റ് - കപ്പ്
15. ചെറീസ് -ആവശ്യത്തിന്
തയാറാക്കിവെച്ച കേക്ക് ചൂടാറിയതിനു ശേഷം കട്ട് ചെയ്ത് ലെയറുകൾ ആക്കിയതിനു ശേഷം ഒാരോ ലെയറുകൾക്കിടയിലും പഞ്ചസാരലായനി, വിപ്പിങ് ക്രീം, ഗ്രേറ്റഡ് ചോക്ലറ്റ് എന്നിവ ചേർത്ത് ഇഷ്ടാനുസരണം അലങ്കരിക്കുക.
വാനില സ്പഞ്ച് കേക്ക്
ചേരുവകള്‍:
- മുട്ടവെള്ള -6 എണ്ണം
- മുട്ട മഞ്ഞ -6 എണ്ണം
- പഞ്ചസാര -1 കപ്പ്
- മൈദ -1 കപ്പ്
- ഉപ്പ് -ഒരു നുള്ള്
- ഒായിൽ -4 ടേബ്ൾ സ്പൂൺ
- പാൽ -4 ടേബ്ൾ സ്പൂൺ
- വാനില -1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
മുട്ടയുടെ വെള്ളയും പഞ്ചസാരയും ബീറ്റ് ചെയ്യുക. ശേഷം മുട്ടയുടെ മഞ്ഞയും കൂട്ടി മിക്സ് ചെയ്യുക. നാല്, അഞ്ച് ചേരുവകൾ മിക്സ് ചെയ്തതും ആറ്, ഏഴ്, എട്ട് ചേരുവകൾ കൂടി മിക്സ് ചെയ്തതിനു ശേഷം ബീറ്റ് ചെയ്ത മിശ്രിതത്തിലേക്ക് മിക്സ് ചെയ്യുക. ഒാവൻ 180 ഡിഗ്രി സെൽഷ്യസിൽ 5-10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ഇൗ മിശ്രിതം ബേക്കിങ് ടിന്നിലേക്ക് ഒഴിച്ച് പ്രീഹീറ്റ് ചെയ്ത ഒാവനിലേക്ക് വെച്ച് 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക.
െഎസിങ്:
9. വിപ്പിങ് ക്രീം -1 കപ്പ്
10. പഞ്ചസാര ലായനി - കപ്പ്
തയാറാക്കിയ കേക്ക് ചൂടാറിയതിനു ശേഷം കട്ട് ചെയ്ത് ലെയറുകൾ ആക്കിയതിനു ശേഷം ഒാരോ ലെയറിലേക്കും പഞ്ചസാരലായനി, വിപ്പിങ് ക്രീം എന്നിവ ചേർത്ത് ഇഷ്ടാനുസരണം അലങ്കരിക്കുക.
തയാറാക്കിയത്: ഷാന വസീം, പൊറ്റശ്ശേരി, കോഴിക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.