വെജ് പ്രോട്ടീൻ വിഭവങ്ങൾ
text_fieldsഇറച്ചിയില്ലാതെ തന്നെ അതേ രുചിയിൽ പ്രോട്ടീൻ സമൃദ്ധമായ വിഭവങ്ങൾ തയാറാക്കിയാലോ? വെജ് കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വീട്ടിലുള്ള പച്ചക്കറികൾ ഉപയോഗിച്ച് തയാറാക്കാവുന്ന അഞ്ച് വിഭവങ്ങളിതാ...
1. പനീർ സ്ക്യുവേർസ്
ചേരുവകൾ:
- പനീർ - 200 ഗ്രം
- ഡ്രൈഡ് ഒറിഗാനോ
- കളർ കാപ്സിക്കം
- ഉപ്പ്
- കുരുമുളകുപൊടി
- ഒലിവ് ഒായിൽ
- നാരങ്ങനീര്
- ബാർസനിക് വിനാഗിരി
- പഞ്ചസാര
തയാറാക്കുന്ന വിധം:
പനീർ ചതുരത്തിൽ മുറിച്ച് മൂന്ന് നിറങ്ങളിലുള്ള കാപ്സിക്കവും ഡ്രൈഡ് ഒറിഗാനോയും ഉപ്പ്, കുരുമുളകുപൊടി, ഒലിവ് ഒായിൽ, നാരങ്ങനീര്, ബാർസനിക് വിനാഗിരി എന്നിവയും ചേർത്ത് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത പനീറും കാപ്സിക്കവും ഗ്രില്ലിങ് പാൻ അല്ലെങ്കിൽ തവയിൽ എണ്ണയോ ബട്ടറോ ഒഴിച്ച് ഇരുവശവും ഗ്രിൽ ചെയ്തെടുക്കുക.സാത്തെ സ്റ്റിക്കിൽ അത് അറേഞ്ച് ചെയ്യുക. ഒരു പാനിൽ ബാർസനിക് വിനാഗിരി ചൂടാക്കി അതിലേക്ക് പഞ്ചസാര ചേർത്ത് നൂൽ പരിവമാവുമ്പോൾ അതുകൂടെ ഒഴിച്ചാൽ േപ്ലറ്റിങ്ങും ഭംഗിയാകും േഫ്ലവറും ലഭിക്കും.
2. പനാക്കോട്ട
ചേരുവകൾ:
- പാൽ - 1 1/2 കപ്പ്
- ക്രീം - 1 1/2 കപ്പ്
- വാനില എസൻസ് - 1 ടീസ്പൂൺ
- പഞ്ചസാര - 1/4 കപ്പ്
- അഗർ അഗർ / ജലാറ്റിൻ - ഒരു ഷീറ്റ്/ 8ഗ്രാം
- കസ് കസ് (ബേസിൽ സീഡ്)- 2- 3 ടീസ്പൂൺ
തയാറാക്കുന്ന വിധം:
പനാക്കോട്ട ഒരു ഇറ്റാലിയൻ ഡെസേർട്ടാണ്. പാലും ക്രീമും ഒരേ അളവിൽ ചേർത്താണ് പനാക്കോട്ടയുടെ ബേസ് തയാറാക്കുന്നത്. പാലും ക്രീമും യോജിപ്പിച്ച് ചെറുതീയിൽ തിളപ്പിക്കുക. ശേഷം പഞ്ചസാരകൂടി ചേർത്ത് അലിയുന്നതുവരെ തിളപ്പിച്ചാൽ പനാക്കോട്ടയുടെ ബേസ് തയാറായി. ഏതു േഫ്ലവറിലും ഇത് തയാറാക്കാം. ബേസ് മിശ്രിതത്തിലേക്ക് വാനില എസൻസ് േചർക്കാം. സെറ്റിങ് ഏജൻറ് ആയി ചൈനാഗ്രാസ് അല്ലെങ്കിൽ ജലാറ്റിൻ േചർക്കാവുന്നതാണ്. ഇവിടെ ചൈനാഗ്രാസ് ആണ് േചർക്കുന്നത്. വെള്ളത്തിൽ കുതിർത്ത ഒരു ഷീറ്റ് ചൈനാഗ്രാസ് പിഴിഞ്ഞ് എടുത്തിട്ടാണ് ചേർക്കുന്നത്. അത് നന്നായി അലിഞ്ഞുചേരുേമ്പാഴേക്കും തീയിൽനിന്ന് മാറ്റി അരിച്ചെടുക്കുക. ഇൗ മിശ്രിതത്തിെൻറ പകുതി എടുത്ത് മാറ്റിെവച്ച് അതിനകത്ത് 10- 15 മിനുട്ട് കുതിർത്ത വച്ച കസ് കസ് ചേർത്ത് അത് സെറ്റ് ചെയ്യാൻ വെക്കുക. ചൈനാഗ്രാസ് റൂം ടംപറേച്ചറിൽ തന്നെ സെറ്റാകും. ജലാറ്റിനാണെങ്കിൽ ഫ്രിഡ്ജിൽെവച്ച് സെറ്റ് ചെയ്യുക. ഒാരോ ലെയറായി വേണം സെറ്റ് ചെയ്തുവെക്കാൻ. ശേഷം തണുപ്പിച്ച് കഴിക്കാം.
3. ഗലോട്ടി കബാബ് വിത്ത് പുതിന ചട്ട്നി
ചേരുവകൾ:
- സോയ - 100 ഗ്രാം
- കടലപ്പരിപ്പ്- അര കപ്പ്
- മുളകുപൊടി - ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
- കുരുമുളകുപൊടി -ഒരു ടീസ്പൂൺ
- മല്ലിയില
- പച്ചമുളക് ചെറുതായി അരിഞ്ഞത്
- ഉപ്പ് ആവശ്യത്തിന്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- നാരങ്ങനീര്
തയാറാക്കുന്ന വിധം:
സോയ ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് വെള്ളം മാറ്റി പിഴിഞ്ഞെടുത്തശേഷം അതിലേക്ക് കുതിർത്ത കടലപ്പരിപ്പുകൂടി ചേർത്ത് മിക്സിയിൽ കീമയുടെ പാകത്തിൽ അടിച്ചെടുക്കുക. അതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞത്, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒട്ടും വെള്ളം േചർക്കാതെ വേണം ഇത് തയാറാക്കാൻ. കബാബിെൻറ ഷേപ്പ് ചെയ്തെടുത്ത് കുറച്ച് എണ്ണയിൽ ഒരു തവയിൽ നല്ല തീയിൽ ഇരു വശവും മൊരിച്ചെടുക്കുക. പുതിനയില, മല്ലിയില, സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, ഉപ്പ്, നാരങ്ങനീര് എന്നിവ േചർത്ത് അരച്ചാൽ ഡിപ്പിനായി ചട്നിയും തയാർ.
4. ബ്രോക്കോളി ചീസ് സൂപ്പ്
ചേരുവകൾ:
- പാൽ - ഒരു കപ്പ്
- ചീസ് - രണ്ട് ക്യൂബ്
- ക്രീം - രണ്ട് ടേബിൾ സ്പൂൺ
- ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
- വെളുത്തുള്ളി - രണ്ട് പോട്
- സവാള - അരക്കഷണം ചെറുതായി അരിഞ്ഞത്
- ബേ ലീവ്സ് - ഒന്ന്
- കാരറ്റ് - 1/2 കിലോ ചതുരത്തിൽ അരിഞ്ഞത്
തയാറാക്കുന്ന വിധം:
രണ്ടു ഭാഗമായാണ് സൂപ്പ് തയാറാക്കുന്നത്. ചൂടായ പാനിലേക്ക് ബട്ടറും ചതച്ച വെളുത്തുള്ളിയും സവാളയും ബേലീവ്സും കാരറ്റും ചേർത്ത് 2-3 മിനുട്ട് വഴറ്റിയശേഷം പാലും ക്രീമും ചേർത്ത് ചെറുചൂടിൽ തിളപ്പിക്കുക. ബട്ടർ, കുരുമുളക് ക്രഷ് ചെയ്തത് എന്നിവ ചേർത്ത് ഏഴു മിനിറ്റ് തിളപ്പിച്ചാൽ സൂപ്പ് തയാർ. ബ്രോക്കോളി ബ്ലാഞ്ച് ചെയ്ത ശേഷം (ചെറുതായി അരിഞ്ഞ് തിളക്കുന്ന വെള്ളത്തിൽ 30 സെക്കൻഡ് ഇട്ട് തണുത്ത വെള്ളത്തിലിട്ട് എടുക്കുക) വെളുത്തുള്ളിയും പച്ചമുളകും കുറച്ച് വെള്ളവും ചേർത്ത് അഞ്ച്-ആറു മിനിറ്റ് മിതമായ ചൂടിൽ വെന്തുകഴിഞ്ഞാൽ ഉപ്പും കുരുമുളകും േചർത്ത് വിളമ്പാം.
5. പാൻകേക്ക് വിത്ത് കാരമൽ സോസ് & ടൊമാറ്റോ ജാം
ചേരുവകൾ:
- കടലമാവ് -ഒരു കപ്പ്
- തൈര് - അര കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- പഞ്ചസാര- മധുരത്തിന്
- ബേക്കിങ് സോഡ
- പഴുത്ത തക്കാളി -മൂന്ന്
തയാറാക്കുന്ന വിധം:
കടലമാവും തൈരും ഉപ്പും പഞ്ചസാരയും ബേക്കിങ് സോഡയും ചേർത്ത് 15 മിനിറ്റ് മാറ്റിവെക്കുക. ഇത് ദോശമാവിെൻറ പാകമാക്കി തവയിൽ ബട്ടർ തടവി ചുെട്ടടുക്കുക.
കാരമൽ സോസ്: പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കി നന്നായി ഇളക്കി കാരമലൈസ് ചെയ്ത ശേഷം അതിലേക്ക് ബട്ടറും ക്രീമും ചേർത്താൽ െസെഡ് ഡിഷ് തയാർ.
ടൊമാേറ്റാ ജാം: നന്നായി പഴുത്ത തക്കാളി ബ്ലാഞ്ച് ചെയ്ത് കുക്ക് ചെയ്ത് വെള്ളം കുറയുമ്പോൾ പഞ്ചസാര, കറുവപ്പട്ട/ഏലക്ക എന്നിവ ചേർത്താൽ പാൻകേക്കിനു മുകളിൽ തേച്ചുകൊടുക്കുവാനുള്ള ജാം തയ്യാർ
6. പഞ്ചാബി ഛോലെ
ചേരുവകൾ:
- വെള്ളക്കടല- രണ്ട് കപ്പ് (എട്ടു മണിക്കൂർ കുതിർത്തത്)
- ചായപ്പൊടി -ഒരു ടീസ്പൂൺ,
- സവാള കൊത്തിയരിഞ്ഞത് - രെണ്ടണ്ണം,
- തക്കാളി -രണ്ടെണ്ണം ,
- ഇഞ്ചി -ഒരു കഷണം
- വെളുത്തുള്ളി - മൂന്നു പോട് ,
- മുളകുപൊടി -3 ടീസ്പൂൺ
- കശ്മീരി മുളകുപൊടി -3 ടീസ്പൂൺ,
- പച്ചമുളക് -രണ്ട് എണ്ണം,
- നാരങ്ങനീര് - ഒരു ടീസ്പൂൺ,
- ഛോലെ മസാല -ഒന്നര ടേബിൾസ്പൂൺ,
- മല്ലിപൊടി-ഒരു ടേബിൾ സ്പൂൺ
- ഗരം മസാല പൊടി -ഒന്നര ടീസ്പൂൺ,
- ബട്ടർ -ഒരു ടേബിൾ സ്പൂൺ,
- കസൂരി മേത്തി -ഒരു നുള്ള്,
- മല്ലിയില - ചെറുതായി അരിഞ്ഞത്,
- സൺഫ്ലവർ ഒായിൽ /വെജിറ്റബ്ൾ ഒായിൽ-ഒരു ടേബിൾ സ്പൂൺ.
തയാറാക്കുന്ന വിധം:
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള മൂപ്പിക്കുക. സവാള മൂത്തത്തിന് ശേഷം മസാലപ്പൊടികൾ ചേർക്കുക. ശേഷം തക്കാളി ഇടുക. ഇത് മിക്സ് ആയതിന് ശേഷം വേവിച്ച കടല വെള്ളത്തോടെ ചീനച്ചട്ടിയിൽ ഇടണം. ഇൗ സമയത്ത് ചായെപാടി കിഴി (ടീബാഗ് ആയാലും മതി) കെട്ടി വച്ചാൽ കറിക്ക് കടും നിറം ലഭിക്കും. കറി കുറുകിവരുമ്പോൾ ഉപ്പും നാരങ്ങനീരും കസൂരി മേത്തിയും ചേർത്ത് മിക്സ് ചെയ്ത് തീ ഒാഫ് ചെയ്യാം. ശേഷം ബട്ടറും മല്ലിയില അരിഞ്ഞതും ചേർത്ത് രണ്ടു മിനിറ്റ് മൂടിവെച്ച് നന്നായി മിക്സ് ചെയ്ത് വിളമ്പാം.
തയാറാക്കിയത്: ശ്രീലക്ഷ്മി, നിരഞ്ജൻ പ്രഭു, കൊങ്കിണി പാചക വിദഗ്ധ, മാസ്റ്റർ ഷെഫ് ഇന്ത്യ ഫൈനലിസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.