Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപാചക നുറുങ്ങുകള്‍

പാചക നുറുങ്ങുകള്‍

text_fields
bookmark_border
പാചക നുറുങ്ങുകള്‍
cancel
  • കുടംപുളി കറിയിലിടുമ്പോള്‍ അരിഞ്ഞിട്ടാല്‍ കൂടുതല്‍ ഫലം ചെയ്യും.
  • ചെമ്പുപാത്രങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ പുളിവെള്ളത്തില്‍ കഴുകിയാല്‍ മതി
  • പൊറോട്ട ഉണ്ടാക്കുമ്പോള്‍ തൈരോ നെയ്യോ മുട്ടയോ (ഇവയില്‍ ഏതെങ്കിലും ഒന്ന്) ചേര്‍ത്താല്‍ പൊറോട്ടക്ക് മാര്‍ദവം കൂടും.
  • സാമ്പാറില്‍ സാമ്പാര്‍പ്പൊടി ചേര്‍ത്തതിനുശേഷം മൂടിവെച്ച് തിളപ്പിച്ചാല്‍ സാമ്പാറിന്‍െറ മണം നഷ്ടപ്പെടില്ല.
  • മുട്ടകള്‍ പുഴുങ്ങുമ്പോള്‍ അല്‍പം ഉപ്പുചേര്‍ത്ത് പുഴുങ്ങിയാല്‍ മുട്ടത്തൊലി വൃത്തിയില്‍ അടര്‍ത്തിയെടുക്കാം.
  • പയര്‍വര്‍ഗങ്ങള്‍ വേവിക്കുമ്പോള്‍ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ് ശല്യം ഉണ്ടാകില്ല.
  • മീന്‍ ബിരിയാണിക്കുവേണ്ടി മീന്‍ ഫ്രൈ ആക്കുമ്പോള്‍ മൊരിഞ്ഞ സവാളകൂടി ചേര്‍ത്താല്‍ മീനിന് രുചി കൂടും.
  • വെളുത്തുള്ളി അല്ലിയാക്കിയതിനുശേഷം അല്‍പം എണ്ണപുരട്ടി 10 മിനിറ്റ് വെയിലത്തുവെച്ചാല്‍ എളുപ്പത്തില്‍ തൊലി അടര്‍ന്നുകിട്ടും.
  • വെളിച്ചെണ്ണ അധികമുണ്ടെങ്കില്‍ കേടാകാതിരിക്കാന്‍ അല്‍പം ഉപ്പുകല്ലിട്ട് വെച്ചാല്‍ മതിയാകും (വെളിച്ചെണ്ണ ‘കനച്ചു’ പോകില്ല).
  • ഉപ്പിലിട്ട മാങ്ങ കേടാകാതിരിക്കാന്‍ (പൂപ്പല്‍ബാധ) മുകളില്‍ അല്‍പം വിനാഗിരി ഒഴിച്ചാല്‍ മതി.
  • വാളന്‍പുളി (കോല്‍പുളി) കായോടുകൂടി ഭരണിയില്‍ സൂക്ഷിക്കുന്നുവെങ്കില്‍ കേടാകാതിരിക്കാന്‍ ഇടയിലൊക്കെ കല്ലുപ്പ് വിതറണം.
  • സമ്പോള വാട്ടുമ്പോള്‍ അല്‍പം ഉപ്പിട്ടാല്‍ പെട്ടന്ന് വാടികിട്ടും.
  • പഞ്ചസാര ഉരുക്കി പാനിയാക്കുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ മുട്ടയുടെ വെള്ള ചേര്‍ത്താല്‍ പഞ്ചസാരയിലെ ചെളി മുട്ടവെള്ളയോടൊപ്പം പതഞ്ഞു വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story