Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2014 7:08 PM GMT Updated On
date_range 19 Aug 2014 7:08 PM GMTഷാഹി രസ്മലൈ
text_fieldsbookmark_border
ആവശ്യമുള്ള സാധനങ്ങള്‍:
- മുട്ട -2 എണ്ണം
- മില്‍ക്ക് പൗഡര്‍ -ആവശ്യത്തിന്
- ബേക്കിങ് പൗഡര്‍ -കാല് സ്പൂണ്‍
- പഞ്ചസാര -200 ഗ്രാം
- സ്പെഷല്‍ മില്‍ക്ക് -1 ലിറ്റര്‍
- ബദാം -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:
മുട്ട ഉടച്ച് മില്‍ക്ക് പൗഡര്‍, ബേക്കിങ് പൗഡര്‍ എന്നിവ ചേര്‍ത്ത് കുഴക്കുക. പത്ത് മിനിറ്റിന് ശേഷം നാണയ വലിപ്പത്തില്‍ പരത്തിയെടുത്ത് മാറ്റിവെക്കുക. തുടര്‍ന്ന് പാല് ചൂടാക്കിയ പഞ്ചസാര ചേര്‍ത്ത് നേരത്തെ തയാറാക്കിയ നാണയ വലുപ്പത്തിലുള്ള കൂട്ട് പാലിലേക്ക് ഇട്ട് അഞ്ച് മിനിറ്റ് ചെറുതായി ചൂടാക്കുക. ഇപ്പോള്‍ ഇവ മുകളിലേക്ക് പൊങ്ങിവരും.
ശേഷം ബദാം ചീളാക്കി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും രണ്ട് മിനിറ്റ് ചൂടാക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കി ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച് കഴിക്കാം. വിവിധ ആകൃതിയിലും വ്യത്യസ്ത നിറങ്ങള്‍ ചേര്‍ത്തും തയ്യാറാക്കാവുന്നതാണ്.
തയാറാക്കിയത്: ശാഹീന്‍ താജ് മൈസൂര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story