ചട്നിയും ചമ്മന്തിയും
text_fieldsചെറുനാരങ്ങാ ചട്നി
ചേരുവകള്‍:
- ചെറുനാരങ്ങ പഴുത്തത് ^ഒന്ന്
- തേങ്ങ ചിരകിയത് ^രണ്ട് കപ്പ്
- പച്ചമുളക് ^അഞ്ചെണ്ണം
- മല്ലിയില ^അല്പം
- എണ്ണ ^ഒരു ടേബ്ള്‍ സ്പൂണ്‍
- ഉപ്പ് ^ആവശ്യത്തിന്
- കടുക് ^ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ചെറുനാരങ്ങയുടെ തോലും കുരുവും കളഞ്ഞ് തേങ്ങ, മുളക്, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് അരക്കുക. എണ്ണ ചൂടാക്കി അതില്‍ കടുക് താളിച്ച് അരച്ചുവെച്ച കൂട്ട് അതിലിട്ട് നന്നായി ഇളക്കി വാങ്ങിവെക്കുക.
നെല്ലിക്കാ ചമ്മന്തി
ചേരുവകള്‍:
- നെല്ലിക്ക ^പത്തെണ്ണം
- പുളി ^ഒരു നുള്ള്
- വറ്റല്‍മുളക് ^അഞ്ചെണ്ണം വലുത്
- കടുക്, കറിവേപ്പില ^പാകത്തിന്
- എണ്ണ, ഉപ്പ് ^പാകത്തിന്
പാകം ചെയ്യുന്ന വിധം:
കുരുകളഞ്ഞ നെല്ലിക്ക, പുളി, വറ്റല്‍മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് അരക്കുക. കടുക്, കറിവേപ്പില എന്നിവ താളിച്ച് അതിലേക്ക് അരച്ചു ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.
ചമ്മന്തി
ചേരുവകള്‍:
- തേങ്ങ ^അരമുറി
- ഉഴുന്നുപരിപ്പ് ^25 ഗ്രാം
- തുവരപ്പരിപ്പ് ^25ഗ്രാം
- വറ്റല്‍മുളക് ^പത്തെണ്ണം (എരിവുള്ളത്)
- വെളുത്തുള്ളി ^10 ഇതള്‍
- ചെറിയഉള്ളി ^10 ഇതള്‍
- പുളി കുരുകളഞ്ഞത് ^ഒരുനുള്ള്
- ഉപ്പ് ^പാകത്തിന്
പാകം ചെയ്യുന്ന വിധം:
തേങ്ങ നല്ലവണ്ണം ചുവന്നു വരുന്നത് വരെ വറുക്കുക. കോരിയെടുത്ത് ആ ചട്ടിയില്‍ തന്നെ എണ്ണയൊഴിച്ച് വറ്റല്‍ മുളക്, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, ഉള്ളി എന്നിവ എണ്ണയിലിട്ട് വറുക്കുക. കോരിയെടുത്ത് ഉപ്പും പുളിയും കൂട്ടി നന്നായി മിക്സിയില്‍ അടിക്കുക. ദോശയിലും ഇഡലിയിലും കൂട്ടി കഴിക്കാം.
വെളുത്തുള്ളി ചമ്മന്തി
ചേരുവകള്‍:
- വറ്റല്‍മുളക് ^ആറെണ്ണം
- വെളുത്തുള്ളി ^ആറ് അല്ലി
- വെളിച്ചെണ്ണ ^നാല് ടീസ്പൂണ്‍
- ഉപ്പ് ^ആവശ്യത്തിന്
- പുളി ^ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
വറ്റല്‍മുളക് ചുട്ടെടുത്ത് വെളുത്തുള്ളി, ഉപ്പ്, പുളി ഇവ ചേര്‍ത്ത് കരുകരുപ്പായി അരച്ചെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് ഉപയോഗിക്കാം.
തയാറാക്കിയത്: മുനീറ എന്‍. തിരുത്തിയാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.