Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചമ്മന്തിപ്പൊടി

ചമ്മന്തിപ്പൊടി

text_fields
bookmark_border
ചമ്മന്തിപ്പൊടി
cancel
ഉണക്കച്ചെമ്മീന്‍ ചമ്മന്തിപ്പൊടി


ചേരുവകള്‍: 
  • ഉണക്കച്ചെമ്മീന്‍ വറുത്തു പൊടിച്ചത് -അര കിലോ
  • ഉണക്കമുളക് വറുത്തു പൊടിച്ചത് -50 ഗ്രാം
  • ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
ചെമ്മീനും മുളകും ഉപ്പും ചേര്‍ത്തിളക്കി കാറ്റുകടക്കാത്ത ഭരണിയില്‍ സൂക്ഷിക്കാം. (അരമുറി തേങ്ങയില്‍ ഒരു സ്പൂണ്‍ ചെമ്മീന്‍പൊടി ചേര്‍ത്ത് തിരുമ്മിയാല്‍ നല്ല ചെമ്മീന്‍ ചമ്മന്തി തയാര്‍).


അയല ഉണക്കിയത് ചമ്മന്തിപ്പൊടി

 
ചേരുവകള്‍: 
  • അയല ഉണക്കിയത് പൊരിച്ചത് -അര കിലോ
  • കുത്തിയ മുളകുപൊടി -ഒരു ഗ്ളാസ്
  • ഉഴുന്നുപരിപ്പ്, പരിപ്പ് -50 ഗ്രാം വീതം
  • ഉപ്പ് -വേണമെങ്കില്‍ മാത്രം
തയാറാക്കുന്ന വിധം:
  1. ഗ്രൈന്‍ഡറില്‍ അയല ഉണക്കിയത് മുള്ളുകളുള്‍പ്പെടെ പൊടിച്ചെടുക്കുക.
  2. വെളിച്ചെണ്ണയില്‍ പരിപ്പുകള്‍ വറുത്ത് ഗ്രൈന്‍ഡറില്‍ പൊടിക്കുക.
  3. പൊടിച്ചുവെച്ച മീനിലേക്ക് പരിപ്പുകള്‍ പൊടിച്ചതും മുളകുപൊടിയും ആവശ്യമെങ്കില്‍ മാത്രം ഉപ്പും ചേര്‍ത്തിളക്കി കൂട്ടുക. ചമ്മന്തിപ്പൊടി തയാര്‍.
  • തേങ്ങ ചിരകിയതില്‍ ഒരു സ്പൂണ്‍ ചേര്‍ത്ത് തിരുമ്മിയാല്‍ മറ്റൊരു ചമ്മന്തിപ്പൊടി കൂടി ഉണ്ടാക്കാം.
ഇഡ്ഡലി ചമ്മന്തിപ്പൊടി

 
ചേരുവകള്‍: 
  • മുതിര -100 ഗ്രാം
  • തുവരപ്പരിപ്പ് -100 ഗ്രാം
  • ഉഴുന്നുപരിപ്പ് -100 ഗ്രാം
  • കടലപ്പരിപ്പ് -100 ഗ്രാം
  • അരി മണി -100 ഗ്രാം
  • വറ്റല്‍മുളക് -50 ഗ്രാം
  • ഉപ്പ് -പാകത്തിന്
  • കായപ്പൊടി -ഒരു മണത്തിനുവേണ്ടി അല്‍പം
തയാറാക്കുന്ന വിധം:
ഇവയെല്ലാം എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക. ചുവക്കനെ വേണം വറുക്കാന്‍. ചുവന്ന മുളകും പാകത്തിന് വറുത്തെടുത്ത് പൊടിച്ചുവെക്കുക. ഇനി വറുത്ത പരിപ്പുകളെല്ലാം തരുതരുപ്പനെ പൊടിച്ചെടുത്ത് മുളകുപൊടിച്ചതും കായവും ഉപ്പും ചേര്‍ത്തിളക്കി ഭരണിയില്‍ സൂക്ഷിക്കാം.


തയാറാക്കിയത്: ഷീബ നെബീല്‍

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story