Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2016 8:20 PM IST Updated On
date_range 25 Aug 2016 3:55 PM ISTബട്ടർ നാൻ
text_fieldsbookmark_border
ചേരുവകള്‍:
- മൈദ -3 കപ്പ്
- ഗോതമ്പ് പൊടി -1 കപ്പ്
- ബേക്കിങ് പൗഡർ -അര ടീസ്പൂൺ
- മുട്ട -ഒന്ന്
- പഞ്ചസാര -കാൽ കപ്പ്
- പാൽ -ഒരു കപ്പ്
- ബട്ടർ -100 ഗ്രാം
- ഉപ്പ് -ആവശ്യത്തിന്
പുളിപ്പിക്കാൻ:
- യീസ്റ്റ് -ഒന്നര ടീസ്പൂൺ
- ചൂടുപാൽ -രണ്ടു ടീസ്പൂൺ
- പഞ്ചസാര -അര ടീസ്പൂൺ
- തൈര് -ഒരു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:
- പുളിപ്പിക്കാനുള്ള യീസ്റ്റ്, പഞ്ചസാര, ചൂടുപാൽ, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാൻ മാറ്റിവെക്കുക.
- മൈദ, ഗോതമ്പുപൊടി, ബേക്കിങ് പൗഡർ, മുട്ട, പാൽ, ബട്ടർ, ഉപ്പ് എന്നിവയും നേരത്തേ തയാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ഈ മിശ്രിതം പൊങ്ങാനായി രണ്ട് മണിക്കൂർ മാറ്റിവെക്കണം. ഒരു നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുന്നത് നല്ലതാണ്.
- രണ്ട് മണിക്കൂറിന് ശേഷം ചെറുതായി പൊങ്ങിയ മിശ്രിതം ചപ്പാത്തിക്ക് എടുക്കുന്നതിനേക്കാൾ അൽപം വലിയ ഉരുളകളാക്കുക. കട്ടികൂട്ടി പരത്തി തവയിലോ നോൺസ്റ്റിക് പാനിലോ ചുട്ടെടുക്കാം. പാനിലിട്ട് ചെറുതായി ചൂടാക്കിയ ശേഷം തീയിൽ പൊള്ളിച്ചും ചുട്ടെടുക്കാവുന്നതാണ്. ഇരുവശവും ബട്ടർ പുരട്ടി ചൂടോടെ ഉപയോഗിക്കാം.
- ബട്ടര്‍ ചൂടാക്കി ഇതില്‍ തീരെ ചെറുതായി ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി മൂപ്പിച്ചെടുത്ത് മാവിനോടൊപ്പം കുഴച്ചാൽ ഗാർലിക് നാൻ ഉണ്ടാക്കിയെടുക്കാം. അരിഞ്ഞ മല്ലിയില നാനിന് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.
- ബട്ടർ ചിക്കൻ, ഗാർലിക് ചിക്കൻ, പനീർ മസാല എന്നീ കറികളാണ് ബട്ടർ നാനിനൊപ്പം കഴിക്കേണ്ടത്.
തയാറാക്കിയത്: അനുപമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story