Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2016 11:07 AM GMT Updated On
date_range 3 July 2016 11:07 AM GMTബ്രെഡ് പക്കവട
text_fieldsbookmark_border
ചേരുവകള്‍:
[I]
- ബ്രെഡ് (ത്രികോണ ആകൃതിയില്‍ മുറിച്ചത്)-എട്ട് പീസ്
[II]
- കടലപ്പൊടി -അര കപ്പ്
- വെള്ളം -ഒരു കപ്പ്
- മുട്ട -ഒന്ന്
- മഞ്ഞള്‍പൊടി -കാല് സ്പൂണ്‍
- മുളകുപൊടി -കാല് സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
[III]
- സവാള (പൊടിയായി അരിഞ്ഞത്) -രണ്ട്
- പച്ചമുളക് (പൊടിയായി അരിഞ്ഞത്) -മൂന്ന്
- നല്ല ജീരകം -രണ്ട് സ്പൂണ്‍
- മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- ഒന്നു മുതല്‍ ആറുവരെയുള്ള ചേരുവകള്‍ ഒരുമിച്ച് കലക്കി അര മണിക്കൂര്‍ വെക്കുക.
- ഇതിലേക്ക് രണ്ടാം സെറ്റിലെ ചേരുവകള്‍ ചേര്‍ത്ത ശേഷം വീണ്ടും ഒരു മണിക്കൂര്‍ വെക്കുക. അടുപ്പില്‍ നോണ്‍ സ്റ്റിക്ക് തവ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ത്രികോണ ആകൃതിയില്‍ മുറിച്ച ബ്രെഡ് ഈ കൂട്ടില്‍ മുക്കി എണ്ണയിലിട്ട് രണ്ട് വശവും പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ബ്രെഡ് പക്കവട റെഡി.
തയാറാക്കിയത്: ഖദീജത്ത് ശഹീദ, ഗുദൈബിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story