Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്പൈസി എഗ് ബജി

സ്പൈസി എഗ് ബജി

text_fields
bookmark_border
സ്പൈസി എഗ് ബജി
cancel

ചേരുവകൾ:

  1. കോഴിമുട്ട -5 എണ്ണം
  2. വലിയ ഉള്ളി കൊത്തിയരിഞ്ഞത് -ഒരു കപ്പ്
  3. തേങ്ങ ചിരകിയത് -അര മുറി
  4. മല്ലിയില അരിഞ്ഞത് -അര കപ്പ്
  5. പച്ചമുളക് -മൂന്നെണ്ണം
  6. മൈദ -ഒരു കപ്പ്
  7. കറിവേപ്പില (പൊടിയായി അരിഞ്ഞത്) -3 തണ്ട്
  8. ഇഞ്ചി -ചെറിയ ഒരു കഷ്ണം
  9. നാരങ്ങ നീര് -2 ടീസ്പൂണ്‍
  10. എണ്ണ (വറുക്കാന്‍) -ആവശ്യത്തിന്
  11. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മുട്ട പുഴുങ്ങി നെടുകെ മുറിച്ച് രണ്ടാക്കുക. അകത്തെ മഞ്ഞക്കരു എടുത്തു മാറ്റുക. തേങ്ങ, മല്ലിയില, പച്ചമുളക്, ഇഞ്ചി, നാരങ്ങനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അരക്കുക. അരച്ചുവെച്ച ചമ്മന്തിയില്‍ മാറ്റിവെച്ചു മഞ്ഞക്കരു ചേര്‍ത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം മുട്ട പകുതിയുടെ മഞ്ഞക്കരു ഒഴിഞ്ഞ ഭാഗത്ത് നിറക്കുക. മൈദ ഉപ്പ് ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കട്ടിയില്‍ മാവ് തയാറാക്കുക. മുറിച്ചുവെച്ച കറിവേപ്പിലയും ചേര്‍ക്കുക. ചമ്മന്തി നിറച്ച ഓരോ മുട്ടയും മാവില്‍ മുക്കി ചൂടായ എണ്ണ വറുത്തെടുക്കുക.

തയാറാക്കിയത്: തസ്നി ബഷീര്‍

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spice egg bagiiLifestyle News
Next Story