മുട്ടമാല, മുട്ടസുര്‍ക്ക
text_fieldsചേരുവകള്‍:
- മുട്ട -10 എണ്ണം
- പഞ്ചസാര -ഒരു കപ്പ്
- വെള്ളം -ഒന്നര കപ്പ്
- ഏലക്ക -3-5 എണ്ണം
തയാറാക്കുന്ന വിധം:
മുട്ടമാല
മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുത്തതിന് ശേഷം മഞ്ഞ മാത്രം വരുന്ന ഭാഗം നന്നായി ഇളക്കിയെടുക്കണം. ഇനി പഞ്ചസാര ലായനി തയാറാക്കാം. തിളച്ച വെള്ളത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് ഒന്നുകൂടി തിളപ്പിച്ചാല്‍ പഞ്ചസാര ലായനി തയാറായി. ഇതിലേക്ക് മാറ്റിവെച്ചിരിക്കുന്ന മുട്ടയുടെ വെള്ളയില്‍നിന്നും ഒന്നോ രണ്ടോ ടീസ്പൂണ്‍ ഒഴിച്ച് ഇളക്കുക. അപ്പോള്‍ ഊറിവരുന്നത് കോരിയെടുത്ത് കളയുക. ശേഷം ഒരു ഡിസ്പോസിബിള്‍ ഗ്ലാസ് എടുത്ത് 3-4 ദ്വാരങ്ങള്‍ ഉണ്ടാക്കി മഞ്ഞലായനി ഇതിലേക്ക് ഒഴിച്ച് തിളച്ചു കൊണ്ടിരിക്കുന്ന പഞ്ചസാര ലായനിയുടെ വൃത്താകൃതിയില്‍ കറക്കിക്കൊണ്ടിരിക്കുക. മാലയുടെ ആകൃതിയില്‍ മുട്ടമാല തയാറാകുന്നത് കാണാം. ഇത് ഒരു മിനിറ്റ് വരെ ലായനിയില്‍ തിളച്ചതിന് ശേഷം തീ കുറച്ചുവെച്ച് ശുദ്ധജലം ഇതിനു മുകളില്‍ തളിക്കുക. ശേഷം ഈ മുട്ടമാല മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. മഞ്ഞ ലായനി തീരുന്നതുവരെയും ഇത് തുടരുക.
മുട്ട സുര്‍ക്ക
നേരത്തെ മാറ്റിവെച്ച മുട്ടയുടെ വെള്ള ഭാഗത്തിലേക്ക് ഏലക്കയും തണുന്ന പഞ്ചസാര ലായനിയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. തുടര്‍ന്ന് 25-30 മിനിറ്റുകള്‍ സ്റ്റീം ചെയ്തെടുക്കുക. മുട്ട സുര്‍ക്ക റെഡി. ഭംഗി കൂട്ടാന്‍ മുകളില്‍ അണ്ടി, മുന്തിരി, ബദാം എന്നിവ പതിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
തയാറാക്കിയത്: മാസിദ ഖലീല്‍, പൊന്നാനി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.