Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇറച്ചിപ്പോള

ഇറച്ചിപ്പോള

text_fields
bookmark_border
ഇറച്ചിപ്പോള
cancel

ചേരുവകള്‍:   

  1. ചിക്കന്‍ -അരക്കിലോ (എല്ല് നീക്കിയത്)
  2. മുട്ട -5 എണ്ണം
  3. വലിയ ഉള്ളി -3 എണ്ണം (ചെറുതായി അരിഞ്ഞത്)
  4. പച്ചമുളക് -4 എണ്ണം (ചെറുതായി അരിഞ്ഞത്)
  5. കറിവേപ്പില - ഒരു തണ്ട് മുറിച്ചത്
  6. ഇഞ്ചി, വെളുത്തുള്ളി -1 ടേബിള്‍ സ്പൂണ്‍ ചതച്ചത്
  7. മല്ലിയില -കുറച്ച് അരിഞ്ഞത്
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. ടൊമാറ്റൊ പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
  10. കുരുമുളക് പൊടി -1 ടീസ്പൂണ്‍
  11. മക്രോണി -2 കപ്പ് വേവിച്ചത്
  12. എണ്ണ, ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചിക്കന്‍ വേവിച്ച് മിക്സിയില്‍ പൊടിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വഴഞ്ഞു കഴിഞ്ഞാല്‍ മല്ലിയില, മഞ്ഞള്‍പൊടി, ടൊമാറ്റൊ പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റി മിന്‍സ് ചെയ്ത ഇറച്ചിയും വേവിച്ച മക്രോണിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. വേറൊരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് പതിപ്പിക്കുക. ഇതില്‍ ഇറച്ചിക്കൂട്ട് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പില്‍ വെച്ച് നെയ്യ് പുരട്ടിയതിന് ശേഷം തയാറാക്കിവെച്ച കൂട്ട് ഒഴിച്ച് മൂടിവെക്കുക. കുറഞ്ഞ തീയില്‍ 20-30 മിനിറ്റ് വേവിച്ചെടുക്കുക. (അടി കരിയാതെ ശ്രദ്ധിക്കണം).

തയാറാക്കിയത്: തസ്നി ബഷീര്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar disheserachi polaLifestyle News
Next Story