Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2016 6:33 PM IST Updated On
date_range 29 Jun 2016 6:33 PM ISTചെമ്മീന്‍ അരി അട
text_fieldsbookmark_border
ചേരുവകള്‍:
- ചെമ്മീന്‍ -200 ഗ്രാം
- സവാള -മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി, വെളുത്തുള്ളി (ചതച്ചത് ) -ഒരു ടീസ്പൂണ്‍
- മുളക് പൊടി, ഉപ്പ് -ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി -അര ടീസ്പൂണ്‍ വീതം
- തേങ്ങ, ചുവന്ന ഉള്ളി, പെരുഞ്ചീരകം -(ഒരു കപ്പ് അരിയില്‍ ചേര്‍ത്തരക്കാന്‍ പാകത്തിന് കുറേശ്ശെ)
- ഗരം മസാലപ്പൊടി -കാല്‍ ടീസ്പൂണ്‍
- തേങ്ങ തിരുമ്മിയത് -കുറച്ച്
- മല്ലിയില, കറിവേപ്പില -ആവശ്യത്തിന്
- ഓയില്‍
- അരി -ഒരു കപ്പ്
തയാറാക്കുന്ന വിധം:
- കഴുകി വൃത്തിയാക്കി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയ ഒരു കപ്പ് അരി ആവശ്യത്തിന് തേങ്ങയും ചുവന്നുള്ളിയും പെരുഞ്ചീരകവും ചേര്‍ത്ത് അരച്ചു വെക്കുക.
- വൃത്തിയാക്കി വെച്ച ചെമ്മീനില്‍ നാലും അഞ്ചും ചേരുവകള്‍ ആവശ്യത്തിന് ചേര്‍ത്ത് പൊരിച്ച് വെക്കുക. അതേ എണ്ണയില്‍ തന്നെ രണ്ടും മൂന്നും നാലും ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റി അതില്‍ കുറച്ച് മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് മിക്സ് ചെയ്തു വെക്കുക.
- തേങ്ങ തിരുമ്മിയതും പെരുംജീരകവും ഒരു പാനില്‍ വറുത്ത് മിക്സിയില്‍ പൊടിച്ചെടുത്ത ശേഷം അതും പൊരിച്ചു വെച്ച ചെമ്മീനും നുറുക്കി മിക്സ് ചെയ്തു വെച്ച കൂട്ടിലേക്കിടുക. പീന്നീട് മല്ലി ഇലയും കറിവേപ്പിലയും ഗരം മസാലയും ഇട്ട് നന്നായി ഇളക്കി ചെറുതീയില്‍ അഞ്ചുമിനിറ്റ് വേവിച്ചെടുക്കണം.
- നേരത്തെ അരച്ചു വെച്ച അരിമാവ് കുറേശ്ശെ എടുത്ത് പൂരിയുടെ പരുവത്തില്‍ പരത്തിയ ശേഷം ഉള്ളില്‍ തയാറാക്കി വെച്ച മസാല നിറച്ച് അടരൂപത്തിലാക്കി അടിഭാഗം കട്ടിയുള്ള ചട്ടിയില്‍ സ്വര്‍ണ നിറത്തില്‍ പൊരിച്ചെടുത്താല്‍ വിഭവം റെഡി.
തയാറാക്കിയത്: നാദിയ സാദിഖ്, മാഹി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story