നാടന്‍ അവിയല്‍
text_fieldsചേരുവകള്‍:
1. ചേന - 100 ഗ്രാം
2. പടവലങ്ങ - 100 ഗ്രാം
3. വെള്ളരിക്ക - 100 ഗ്രാം
4. കാരറ്റ്, പച്ചക്കായ - ഒരെണ്ണം വീതം
5. ഉരുളക്കിഴങ്ങ് - ഒരു ഇടത്തരം
6. ബീന്‍സ് - 2-3 എണ്ണം
7. മുരിങ്ങക്കായ - 100 ഗ്രാം
8. പച്ചപ്പയര്‍ - 4-5 എണ്ണം
9. പച്ചമാങ്ങ - ഒന്നിന്‍െറ പകുതി
10. പച്ചമുളക് - 6-7 എണ്ണം
11. മഞ്ഞള്‍പൊടി - കാല്‍ കപ്പ്
12. കൈപ്പക്ക - ഒരു കഷണം
13. തേങ്ങ ചിരകിയത് - ഒന്നര ക്ളബ്
14. ജീരകം - കാല്‍ ടീസ്പൂണ്‍
15. തൈര് (ഇടത്തരം പുളിയുള്ളത്) - ഒന്നര കപ്പ്
16. കറിവേപ്പില - ഒരുപിടി
17. പച്ചവെളിച്ചെണ്ണ - 3-4 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
ഒന്നു മുതല്‍ ആറ് വരെയുള്ള പച്ചക്കറികള്‍ തൊലിയും കുരുവും നീക്കാനുള്ള നീക്കി വൃത്തിയാക്കി ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞ് പച്ച മുളകരിഞ്ഞതും ഒരുനുള്ള് മഞ്ഞള്‍പൊടിയും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ചിളക്കി ഒരു കപ്പ് വെള്ളമൊഴിച്ച് നോണ്‍ സ്റ്റിക്ക് കഠായിയില്‍ വെച്ച് അടച്ചു നന്നായി തിളച്ചു ഒന്നു വേവിക്കണം. ഇതോടൊപ്പം കുറച്ചു കറിവേപ്പിലയും ഞരടിച്ചേര്‍ക്കണം. കഷണങ്ങള്‍ക്ക് കറിവേപ്പിലയുടെയും വെളിച്ചെണ്ണയുടേയും രുചി പിടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് മുരിങ്ങാക്കായയും പച്ചപ്പയറും ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞ് ചേര്‍ക്കണം. വീണ്ടും തിളച്ചു തുടങ്ങുമ്പോള്‍ മാങ്ങാക്കഷണങ്ങള്‍ ഒരു വശത്തും കയ്പക്കാ ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞത് മറ്റൊരു വശത്തും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വേവിക്കണം. വെള്ളം, വേവാന്‍ ആവശ്യമെങ്കില്‍ മാത്രം അല്‍പം ഒഴിച്ചു കൊടുക്കണം. എല്ലാം വെന്തു മയം വന്നു കഴിയുമ്പോഴേക്കും 13ഉം 14 ചേരുവകള്‍ പകുതി അരവാകുന്നതുപോലെ മിക്സിയില്‍ ചതച്ചെടുക്കണം. കൂടുതല്‍ അരയരുത്. തൈരും കൂടി ഒഴിച്ച് ഒന്നുകൂടി ചെറുതായി അരച്ച് പച്ചക്കറിക്കൂട്ടില്‍ ഒഴിക്കണം. എല്ലാം കൂടി ഇളക്കിയോജിപ്പിച്ചു ഒന്നു രണ്ടു തിള വന്നു കഴിഞ്ഞാല്‍ ബാക്കിയുള്ള കറിവേപ്പില ഞരടിയതും വെളിച്ചെണ്ണയും ഒഴിച്ചിളക്കി ഇറക്കി വെക്കാം. വളരെ രുചികരമായ നാടന്‍ അവിയല്‍ റെഡി. കറിവേപ്പിലയും കാന്താരിയും അടുക്കളത്തോട്ടത്തില്‍നിന്ന് എടുത്താല്‍ കൂടുതല്‍ രുചിയാകും. കിട്ടുന്നത്രയും ജൈവവളം ചെയ്ത പച്ചക്കറികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കൂ. രുചി ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.