Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബീഫ് ബാള്‍ കറി

ബീഫ് ബാള്‍ കറി

text_fields
bookmark_border
beef ball curry food
cancel

ചേരുവകൾ:

  • ബീഫ് -അര കിലോ
  • ഉള്ളി - 100 ഗ്രാം
  • പച്ചമുളക് -4 എണ്ണം
  • ഇഞ്ചി -ഒരു കഷണം
  • മുളകുപൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
  • മസാലപ്പൊടി -ഒരു ടീസ്പൂണ്‍
  • തേങ്ങ- അര
  • തേങ്ങാപ്പാല്‍: ഒന്നാം പാല്‍ -അര കപ്പ്
  • രണ്ടാം പാല്‍ -ഒരു കപ്പ്

പാചകം ചെയ്യുന്ന വിധം: 
ബാളുകള്‍ ഉണ്ടാക്കാന്‍ ഇറച്ചി അരച്ചെടുക്കണം. അതില്‍ ഒന്നര ടീസ്പൂണ്‍ മസാലപ്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ഉപ്പ് ആവശ്യത്തിന്, മുട്ട ഒന്ന്, നനച്ച് പിഴിഞ്ഞെടുത്ത റൊട്ടി ഒരു കഷണം എന്നിവ ചേര്‍ത്ത് കുഴച്ചെടുത്ത് ബാളുകളാക്കുക. ഗ്രേവി ഉണ്ടാക്കാന്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞത് വഴറ്റിയതിനു ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മസാലപ്പൊടി എന്നിവ ക്രമത്തില്‍ ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി രണ്ടാം തേങ്ങാപ്പാല്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക, ഇതില്‍ ഇറച്ചി ബാളുകള്‍ ഇട്ട് വേവിക്കുക. 15 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ വേവിച്ച് ഒന്നാം പാലും ഒഴിച്ച് വേപ്പില, വറ്റല്‍മുളക് പൊടിച്ച് താളിച്ചെടുക്കുക. 

തയാറാക്കിയത്: അഞ്ജു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodkerala dishesbeef ball curryLifestyle News
News Summary - beef ball curry kerala style lifestyle food
Next Story