ചിക്കൻ ബാസ്കറ്റ്
text_fieldsചിക്കൻ ഫില്ലിങ് തയാറാക്കാൻ:
രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ക്രഷ് ചെയ്തെടുത്തതും സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയും ചേർത്ത് വഴറ്റിയെടുക്കുക. 1/2 ടീസ്പൂൺ ഗരംമസാല, മഞ്ഞൾപൊടി, 1/4 ടീസ്പൂൺ മുളകുപൊടി എന്നിവ ചേർക്കുക. മൂന്നോ നാലോ ഉരുളകിഴങ്ങ് ഒരു തവണ ചെറുതായി ഉടച്ചെടുത്ത്, അതിലേക്ക് വേവിച്ച എല്ലില്ലാത്ത ചിക്കൻ ചേർക്കുക.
ബാസ്കറ്റ് തയാറാകാൻ:
1 കപ്പ് മൈദ, ഉപ്പ്, 1 ടീസ്പൂൺ എണ്ണ എന്നിവ നന്നായി മിക്സ് ചെയ്ത് മാവ് തയാറാകുക. ഈ മാവ് ചെറിയ ബോളുകളാക്കി പ്രസ് ചെയ്തെടുക്കുക. അത് ഒരു സ്റ്റീൽ ഗ്ലാസ്സിന് അടിഭാഗത്തു വെച്ച് ബാസ്കറ്റ് രൂപത്തിലാക്കി ചൂടായ വെളിച്ചെണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക. ഈ ബാസ്കറ്റിലേക്ക് നേരത്തെ തയാറാക്കി വെച്ചിട്ടുള്ള ചിക്കൻ ഫിലിങ് നിറച്ചുവെക്കുക. അതിന് മുകളിൽ മയോണൈസും കുറച്ച് തക്കാളി സോസും ഒഴിക്കുക.
തയാറാക്കിയത്: ഷംന വി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.