Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഅടിപൊളി ചിക്കൻ കറി

അടിപൊളി ചിക്കൻ കറി

text_fields
bookmark_border
അടിപൊളി ചിക്കൻ കറി
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  1. ചിക്കൻ- 1 കിലോ
  2. സവാള- 4 (വലുത് )
  3. ഇഞ്ചി -നെല്ലിക്ക വലുപ്പത്തിൽ
  4. വെളുത്തുള്ളി -8എണ്ണം
  5. കാശ്മീരി മുളക്ക്- 5 എണ്ണം
  6. ഉണക്കമുളക് -3 എണ്ണം
  7. കറിവേപ്പില
  8. മഞ്ഞൾപ്പൊടി -1/2 ടേബിൾ സ്​പൂൺ
  9. കുരുമുളക് പൊടി- 1/2 ടേബിൾ സ്​പൂൺ
  10. ഗരം മസാല -1/2 ടേബിൾ സ്​പൂൺ
  11. നാരങ്ങാനീര്​ 1/2 ടീ സ്​പൂൺ
  12. ഉപ്പ് ആവശ്യാനുസരണം
  13. വെളിച്ചെണ്ണ
  14. വെള്ളം ഒരു ഗ്ലാസ്​

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ചിക്കൻ വൃത്തിയായി കഴുകി വെള്ളം കളയുക. സവാള,ഇഞ്ചി,വെളുത്തുള്ളി,കാശ്മീരിചില്ലി,റെഡ്ചില്ലി,കറിവേപ്പില എന്നിവ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽ വെക്കുക. വെള്ളം തിളച്ച ശേഷം അഞ്ചുമിനിറ്റ് മൂടിവെക്കുക. ആറിക്കഴിയു​േമ്പാൾ ഇവ മിക്സിയിൽ നന്നായി അരയ്ക്കുക. പാനിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം ഈ അരപ്പ് അതിൽ ഒഴിച്ച്​ നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, അരടേബിൾ സ്പൂൺ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.എണ്ണ തെളിഞ്ഞു വരാൻ ആകുമ്പോൾ ഇത്തിരി നേരം മൂടിവെച്ച് വേവിക്കുക. മൂടി വെക്കു​േമ്പാൾ എണ്ണ നന്നായി മുകളിലോട്ട് തെളിഞ്ഞുവരും. ഈ സമയം ചിക്കൻ അതിൽ ചേർത്ത് നന്നായി ഇളക്കി ചേർക്കുക.

സാധാരണ ചിക്കൻ വെക്കുന്നതുപോലെ ചെറിയ തീയിൽ വേവിക്കുക. മുക്കാൽ വേവ് ആകുമ്പോൾ ഗരംമസാലയും നാരങ്ങാനീരും ചേർക്കുക ചിക്കൻ വേവുന്നത് വരെ അടുപ്പിൽ വയ്ക്കുക.എന്നിട്ട് നിർത്തുക. പത്തിരി, അപ്പം, നെയ്​ച്ചോർ മുതൽ പുട്ടിനൊപ്പം വരെ ഉഗ്രൻ ചേർച്ചയായിരിക്കും ഇൗ കറി.

തയാറാക്കിയത്: ഷബീർ മണിയൂർ, ഫഹാഹീൽ, കുവൈത്ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle Newschicken curry recipe
Next Story