Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightതയാറാക്കാം കിടിലൻ...

തയാറാക്കാം കിടിലൻ കോ​ഴി​ക്ക​റി

text_fields
bookmark_border
chicken-curry
cancel

ചേ​രു​വ​ക​ൾ:

  • ചി​ക്ക​ൻ     - ഒ​രു കി​ലോ
  • സവാള         - 3-4 എ​ണ്ണം
  • വെ​ളു​ത്തു​ള്ളി     - 5-6 അ​ല്ലി
  • ഇ​ഞ്ചി        - ഒ​രു ക​ഷ​ണം
  • പ​ച്ച​മു​ള​ക്     - 5-6 എ​ണ്ണം
  • മ​ല്ലി​പ്പൊ​ടി     - മൂ​ന്ന് ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പ്പൊടി     - ഒ​രു ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി     - ര​ണ്ട് ടീ​സ്പൂ​ൺ
  • ത​ക്കാ​ളി     - 3 എ​ണ്ണം
  • തേ​ങ്ങാ​പ്പാ​ൽ     - ഒ​രു ക​പ്പ്
  • ക​റി​വേ​പ്പി​ല    - ഒ​രു ത​ണ്ട് 
  • എണ്ണ         - ആ​വ​ശ്യ​ത്തി​ന് 
  • ഗ​രം​മ​സാ​ലപ്പൊ​ടി     - ര​ണ്ട് ടീ​സ്പൂ​ൺ 
  • ഉ​പ്പ്             - പാ​ക​ത്തി​ന് 

ത​യാ​റാ​ക്കു​ന്ന വി​ധം:

ന​ന്നാ​യി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചെ​ടു​ക്കു​ക. സവാള മു​റി​ച്ചും പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ നെ​ടു​കെ ചീ​ന്തി​യും ത​യാ​റാ​ക്കി​വെ​ക്കു​ക. ഒ​രു പാ​നി​ൽ അ​ൽ​പം എണ്ണ ഒ​ഴി​ച്ച് മു​റി​ച്ചെ​ടു​ത്ത സവാള വഴറ്റിയെടുക്കു​ക. ഇ​തി​ലേ​ക്ക് പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി എ​ന്നി​വ ചേ​ർ​ത്ത് 2-3 മി​നി​റ്റ്​ വ​റു​ക്കു​ക.

ശേ​ഷം മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഗ​രം​മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത് വ​ഴറ്റി​യ​ശേ​ഷം മു​റി​ച്ചു​വെ​ച്ച ത​ക്കാ​ളി​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് വീ​ണ്ടും വഴറ്റു​ക. ഇ​തി​ലേ​ക്ക് ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളും ഉ​പ്പു​മി​ട്ട് വേ​വി​ക്കു​ക. ചി​ക്ക​ൻ പൂ​ർ​ണ​മാ​യും വെ​ന്തശേ​ഷം തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത് അ​ൽ​പ​സ​മ​യം ചൂ​ടാ​ക്കി മാ​റ്റി​വെ​ക്കാം. അ​രി​പ്പ​ത്തി​രി, ച​പ്പാ​ത്തി എ​ന്നി​വ​ക്കൊ​പ്പം വി​ള​മ്പാം.

തയാറാക്കിയത്​: നസിയ ആയിശ, ഹോം ബേക്കർ, കേക്ക് മിസ്​റ്റ്​, തിരുവനന്തപുരം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken CurryLifestyle Newsspecial curryChicken Recipe
News Summary - chicken curry/ chicken dishes -Lifestyle
Next Story