ടേസ്റ്റി ചിക്കൻ കുറുമ
text_fieldsആവശ്യമുള്ള സാധനങ്ങൾ:
- ചിക്കൻ- ഒരു കിലോ
- ഇഞ്ചി- ഒരു സ്പൂൺ
- വെളുത്തുള്ളി- ഒരു സ്പൂൺ
- പച്ചമുളക്- നാലെണ്ണം
- സവാള- മൂന്ന്
- തക്കാളി- രണ്ട്
- വെളിച്ചെണ്ണ- രണ്ട് സ്പൂൺ
- അണ്ടിപ്പരിപ്പ്- 10 എണ്ണം
- നെയ്യ്- ഒരു സ്പൂൺ
- ചെറിയ ഉള്ളി- മൂന്ന്
- കറിവേപ്പില
- തൈര്- രണ്ട് സ്പൂൺ
- കാരറ്റ്- ഒന്ന് വലുത്
- ഉരുളക്കിഴങ്ങ്- ഒന്ന് വലുത്
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകുപൊടി- അര സ്പൂൺ
- ഗരംമസാല- അര സ്പൂൺ
- പട്ട- ഒരു ചെറിയ കഷണം
- ഗ്രാമ്പു- മൂന്ന് എണ്ണം
- ഏലക്ക- നാല് എണ്ണം
- ഗരം മസാല- അര ടീസ്പൂൺ
- മല്ലിപ്പൊടി- അര സ്പൂൺ
തയാറാക്കുന്ന വിധം:
ചിക്കൻ തൈരും ഉപ്പും ചേർത്ത് അര മണിക്കൂർ വെക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്കയും ചേർത്ത് വെളുത്തുള്ളി, ഇഞ്ചി ചേർത്ത് വഴറ്റുക. അതിലേക്ക് സവാള ഇട്ട് നന്നായി വാട്ടിയെടുക്കുക.
പച്ചമുളകും തക്കാളിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് അരിഞ്ഞതും ചേർത്തുകൊടുക്കുക. അതിലേക്ക് എടുത്തുവെച്ച മസാലപ്പൊടികൾ എല്ലാം ചേർത്ത് പാകത്തിന് ഉപ്പും മാറ്റിവെച്ച ചിക്കനും ചേർത്ത് തേങ്ങയുടെ രണ്ടാം പാലിൽ വേവിച്ചെടുക്കുക. അടുപ്പിൽ നിന്ന് ഇറക്കാറാകുമ്പോൾ തേങ്ങയുടെ ഒന്നാം പാലിൽ അണ്ടിപ്പരിപ്പ് ചേർത്ത് അരച്ചത് ഒഴിച്ചു കൊടുക്കുക.
ചെറിയ തിള വന്നു കഴിഞ്ഞാൽ അടുപ്പിൽ നിന്ന് മാറ്റിവെക്കാം. ശേഷം പാൻ അടുപ്പിൽ വെച്ച് അരിഞ്ഞുവെച്ച ചെറിയ ഉള്ളി, കറിവേപ്പില എന്നിവ നെയ്യിൽ വറുത്ത് കറിയിൽ ചേർക്കുക. മല്ലിയില ഇട്ട് അലങ്കരിക്കാം.
തയാറാക്കിയത്: ഇ. ഫാസില
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.