രുചികൂടും ഈ ചിക്കൻ മിൻസ് പൈക്ക്
text_fieldsചേരുവകൾ:
- പൊടിയായി അരിഞ്ഞ ചിക്കൻ -അരകിലോ
- സവാള -വലുത് മൂന്ന്
- പച്ചമുളക് -ഏഴ്
- ഇഞ്ചി -മൂന്ന് ടീസ്പൂൺ
- കുരുമുളക് പൊടി -രണ്ട് ടീസ്പൂൺ
- ഷാഹി ഗരം മസാല പൗഡർ -1 ടീസ്പൂൺ
- പുഴുങ്ങി തൊലി കളഞ്ഞ ഉരുളക്കിഴങ്ങ്- വലുത് മൂന്ന്
- പാൽ- കാൽ കപ്പ്
- വെണ്ണ -നൂറ് ഗ്രാം
- മുട്ട- രണ്ട്
- എണ്ണ -രണ്ട് ടീസപൂൺ
- ഉപ്പ് -പാകത്തിന്
- ബ്രെഡ് ക്രംബ്സ് -രണ്ട് മുതൽ നാല് ടീസ്പൂൺ വരെ
തയാറാക്കുന്നവിധം:
എണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ സവാളയും ഇഞ്ചിയും പച്ചമുളകും വഴറ്റുക, വാടിയാൽ ചിക്കൻ ചേർത്ത് അടച്ചു വച്ച് വേവിക്കുക. ചിക്കൻ വെന്തു വെള്ളം വലിഞ്ഞാൽ കുരുമുളക് പൊടിയും ഗരം മസാലയും ചേർക്കുക. അൽപം കൂടിവഴറ്റിയ ശേഷം മുട്ടയുടെ വെള്ള മാറ്റി വച്ച ശേഷം മഞ്ഞ നന്നായി പതപ്പിച്ച് മസാലക്കൂട്ടിലേ ക്കു ചേർക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒട്ടും കട്ടയില്ലാതെ നല്ല പേസ്റ്റ് പോലെ ഉടച്ചു വെണ്ണയും പാലും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി വെക്കുക. ഒരു പൈ ഡിഷ് എടുത്തു ആദ്യം ചിക്കൻ കൂട്ട് നിരത്തുക. അതിനു മുകളിൽ ഉരുളക്കിഴങ്ങ് മിക്സ് നിരത്തുക. ഇതിന്‍റെ മുകളിലേക്ക് നന്നായി പതപ്പിച്ച മുട്ട വെള്ള ഒഴിക്കുക. അതിനും മുകളിലായി ബ്രെഡ് ക്രംബ്സ് തൂകി 180 ഡിഗ്രിയിൽ ഇളം ബ്രൗൺ നിറം വരും വ രെ 20 മുതൽ -30 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
തയാറാക്കിയത്: നദീറ
പച്ചക്കറികളിൽ ശിൽപങ്ങൾ വിരിയിക്കുന്നതിൽ വിദഗ്ധയായ നദീറ മസ്‌കത്തിലെ മലയാളികൾക്ക് സുപരിചിതയാണ്. ബിസിനസുകാരനായ മൂന്നു പതിറ്റാണ്ടായി ഒമാനിൽ ജീവിക്കുന്ന സി.എം. റഷീദിന്‍റെ ഭാര്യയാണ്. റേ ഇൻറർനാഷനലിൽ പ്രോജക്ട് ഹെഡ് ആയ മകൾ റിംന പ്രഫഷനൽ ഫോട്ടോഗ്രഫർ കൂടിയാണ്. മരുമകൻ അനീഷ് അഷ്റഫ് ബാങ്ക് മസ്കത്തിൽ ഐ.ടി എൻജിനീയർ. മകൻ റിസാൽദാർ റഷീദ് കോഴിക്കോട് എൻ.ഐ.ടിയിൽ എൻജിനീയറിങ് വിദ്യാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.