ചിക്കൻ ഉള്ളിക്കൂട്
text_fieldsവളരെ എളുപ്പത്തിലും വ്യത്യസ്ത രുചിയോടു കൂടിയുള്ളതുമായ പലഹാരമാണ് ഉള്ളിക്കൂട്. ചിക്കൻ, ബീഫ്, മുട്ട ഇതിൽ ഏതും ഉപയോഗിച്ച് നല്ല സ്പൈസിയോട് കൂടെ തയാറാക്കാൻ പറ്റിയ വിഭവമാണിത്. ചിക്കൻ ഉപയോഗിച്ചാണ് ഇത്തവണ ഉള്ളിക്കൂട് തയാറാക് കുന്നത്.
ചേരുവകൾ:
- മൈദ - 2 1/2 കപ്പ്
- സവാള - 2 എണ്ണം
- ഉരുളകിഴങ്ങ് - 2 എണ്ണം
- ചിക്കൻ വേവിച്ചത് - 1 കപ്പ്
- കശ്മീരി മുളകുപൊടി - 1 ടേബ്ൾ സ്പൂൺ
- മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
- മല്ലിച്ചെപ്പ് - പാകത്തിന്
- ഉപ്പ് - പാകത്തിന്
- വെളുത്തുള്ളി-ഇഞ്ചി - 1 ടീസ്പൂൺ പേസ്റ്റ്
ഫില്ലിങ് തയാറാക്കുന്നവിധം:
ഒരു പാൻ അടുപ്പിൽവെച്ച് ചൂടാക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ ഒായിൽ ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള ഇടുക. വഴന്ന ശേഷം കൊത്തി അരിഞ്ഞുവെച്ച കിഴങ്ങ് ഇട്ട് വഴറ്റിയെടുക്കുക. ശേഷം, വെളുത്തുള്ളി -ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റുക. തുടർന്ന് പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനം വേവിച്ചുവെച്ച ചിക്കൻ ചെറിയ കഷണങ്ങളാക്കി കറിവേപ്പിലയും ചപ്പും ആവശ്യമെങ്കിൽ ഗരംമസാല പൊടിയും ചേർത്ത് ഇളക്കി ഇറക്കിവെക്കുക.
കൂട് തയാറാക്കുന്നവിധം:
മൈദ എടുത്ത് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം, പൂരി പോലെ പരത്തി എടുക്കുക. ഒാരോ പൂരിയുടെയും നടുവിലായി ചെറിയ ബോളുകളായി മസാലവെച്ച് വെളുത്തുള്ളിയുടെ മാതൃകയിൽ മടക്കിയെടുത്ത് എണ്ണയിലിട്ട് വറുത്തെടുക്കുക.
തയാറാക്കിയത്: ആയിഷ മുംതാസ് ഷമീർ തെച്യാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.