ചിക്കൻ വൈറ്റ് സോസ് സാൻഡ്വിച്ച്
text_fieldsതയാറാക്കുന്നവിധം:
എല്ലില്ലാത്ത ചിക്കൻ 250 ഗ്രാം മുറിച്ച് ഉപ്പുചേർത്ത് വേവിക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് രണ്ട് സ്പൂൺ മൈദാ ചേർത്ത് ചൂടാക്കി അതിലേക്ക് പാൽ ഒഴിച്ച് നന്നായി ഇളകി വൈറ്റ് സോസ് ഉണ്ടാക്കി മാറ്റിവെക്കുക, ഫ്രൈപാൻ ചൂടാക്കി അതിൽലേക്ക് 2 ടീസ്പൂൺ ഓയിൽ ഒഴിച്ച അതിലേക്ക് ചെറുതാക്കി കട്ട് ചെയ്ത സവാള ഇട്ടു വഴറ്റുക. ബ്രൗൺ ആവരുത്.
അതിൽ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. എരിവ് വേണ്ടവർക് പച്ചമുളക് കൂടുതൽ ചേർക്കാം. അതിലേക്ക് ഒരു കാരറ്റ് ക്യാപ്സിക്കം ചെറുതാക്കി ചേർത്ത് ഇളക്കി വേവിച്ച ചിക്കൻ ചേർക്കുക. എല്ലാം കൂടി ഇളകി അതിലേക്ക് വൈറ്റ് സോസ് ഒഴിച്ച നന്നായി ഇളകി സ്റ്റൗ ഓഫ് ചെയ്യുക. പിന്നെ ബ്രെഡ് ഇടത് അരിക് വെട്ടി കളഞ്ഞ് മുറിച്ച് അതിൽ ചിക്കൻ വൈറ്റ് സോസ് മിക്സ് ചെയ്ത്, ബ്രെഡ് മുകളിൽ വെച്ച് ചെറുതായി അമർത്തുക.
രണ്ട് മുട്ട, ഒരു സ്പൂൺ മൈദ, കുറച്ച് പാൽ എന്നിവ ചേർത്ത മിക്സിയിൽ അടിചെടുക്കുക. ഫിൽ ചെയ്ത ബ്രെഡ് മുട്ട മിക്സിൽ എല്ലാ ഭാഗവും മുക്കിയെടുത്ത്, ഫ്രൈപാൻ ചൂടാക്കി അതിൽ കുറച്ച് നെയ്യ് ചേർത്ത് എല്ലാവശവും മൊരിച്ചെടുക്കുക.
തയാറാക്കിയത്: നൂർജഹാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.