Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2020 8:51 PM IST Updated On
date_range 6 Sept 2020 5:59 PM ISTചുട്ട ഇല ചമ്മന്തി രുചിക്കാം
text_fieldsbookmark_border
കഞ്ഞി കുടിക്കുക എന്ന് പറഞ്ഞാൽ എല്ലാവർക്കും ആദ്യം ഒാർമ വരുന്നത് ചമ്മന്തിയാണ്. കൂടെ പപ്പടവും അച്ചാറും പയർ ത ോരനും. ചേരുവകൾ ചുട്ടും അല്ലാതെയും ചമ്മന്തി തയാറാക്കാം. ചുട്ട ചേരുവകൾ കൊണ്ട് ചമ്മന്തി തയാറാക്കുന്ന വിധമാണ് താഴെ വിവരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ:
- തേങ്ങ - 4 കഷ്ണം
- വറ്റൽ മുളക് - 5 എണ്ണം
- ഇഞ്ചി - ഒരു കുഞ്ഞു കഷ്ണം
- പുളി - ചെറിയ ഒരു ഉരുള
- ചെറിയ ഉള്ളി - 2 എണ്ണം
- നാരകത്തിന്‍റെ ഇല - 7 എണ്ണം
- നാടൻ കറിവേപ്പില - 6 മുതൽ 10 ഇല വരെ ആകാം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
കറിവേപ്പില, ഉപ്പ്, പുളി എന്നിവ ഒഴികെയുള്ള ചേരുവകൾ ഒരു കമ്പിയിലോ മറ്റോ കുത്തി അടുപ്പിൽവെച്ച് ചുട്ടെടുക്കുക. ശേഷം മാറ്റിവെച്ച ചേരുവകൾ കൂടി ചേർത്ത് അരകല്ലിൽ നല്ലോണം അരച്ചെടുക്കാം.
തയാറാക്കിയത്: നജിയ ഇർഷാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story