കക്കയിറച്ചി തോടോടെ വരട്ടിയത്
text_fieldsചേരുവകൾ:
- കക്ക (എളബക്ക) -1 കിലോ,
- സവാള -വലുത് രണ്ടെണ്ണം,
- ഇഞ്ചി - ഒരു കഷ്ണം
- വെളുത്ത ഉള്ളി - എട്ട് അല്ലി,
- പഞ്ചമുളക് -4 എണ്ണം
- വഴുതിനങ്ങ - ഒന്ന് (150 ഗ്രാം)
- ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്,
- കടുക്, ജീരകം - 1 ടീസ്പൂൺ,
- കായമുകള് -2 എണ്ണം,
- മഞ്ഞൾപൊടി -ഒരു ചെറിയ സ്പൂൺ
- മുളക്പൊടി -2 സ്പൂൺ
- മല്ലിപൊടി - ഒന്നര സ്പൂൺ
- കുരുമുളക്പൊടി -1 സ്പൂൺ,
- ഗരം മസലാപൊടി - 1 സ്പൂൺ,
- തേങ്ങ ചിരകിയത്- ഒരു മുറി.
തയാറാക്കുന്നവിധം:
ആദ്യം കക്ക നന്നായി കഴുകി തോട് തുറന്ന് ഇറച്ചി ഒരു തോടിലാക്കിവെക്കുക. ചീനചട്ടി ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഇതിൽ ജീരകം, കറിവേപ്പില, കായമുകളക് ഇട്ട് വഴറ്റുക. പിന്നീട് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റണം. വഴന്നുവരുേമ്പാൾ ചിരകിയ തേങ്ങ ചേർത്ത് മൂപ്പിക്കുക, ഇതിൽ മസാലപൊടികൾ ഒാരോന്നായി ചേർത്ത് വഴറ്റുക.
പൊടികളെല്ലാം മൂത്തമണം വരുേമ്പാൾ ചെറുതായി അരിഞ്ഞ വഴുതനങ്ങ ചേർക്കുക, നന്നായി വഴന്നുവരുേമ്പാൾ ഒരുേതാടിലാക്കിയ കക്കയിറച്ച് ചേർത്ത് വഴക്കുക, ഇതിൽ ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് ഇളക്കി അഞ്ച് മിനുട്ട് അടച്ച് വേവിക്കുക, ഇടക്ക് അടപ്പ് തുറന്ന് ഇളക്കി കൊടുക്കണം. കുറച്ച് സമയം തുറന്ന് വേവിക്കുക, വെള്ളറ്റം വിറ്റ് വരട്ടിയെടുക്കുക, തീ ഒാഫാക്കി പച്ചവെളിച്ചെണ്ണയും കറിവേപ്പിലും ഇട്ട് അടച്ചുവെക്കുക.
(കക്ക ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം പുറത്തെടുത്ത് കഴുകി കുറച്ച് സമയം വെച്ചാൽ അതിന്റെ വായ തുറന്ന്കിട്ടും. പെെട്ടന്ന് പച്ചയോടെ തോട് തുറക്കാൻ സാധിക്കും.)
തയാറാക്കിയത്: ലിനി സോളമൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.