Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക്രാബ് എഗ്​ പ്ലാന്‍റ്​...

ക്രാബ് എഗ്​ പ്ലാന്‍റ്​ കേക്ക്

text_fields
bookmark_border
Crab-Egg-Plant-Cake
cancel

ചേരുവകൾ: 

  • വലിയ വഴുതനങ്ങ - ഒന്ന്
  • ഞണ്ട് ഇറച്ചി- ഒരു കപ്പ്. (ആവിയിൽ വേവിച്ചത്)
  • ജീരകം പൊടിച്ചത്- അര ടീസ്​പൂൺ
  • മുട്ട- ഒന്ന്
  • സോർ ക്രീം- ഒരു കപ്പ്
  • ചില്ലി പെപ്പർ  - അര ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത് - അരകപ്പ്
  • പാഴ്സലി ഇല അരിഞ്ഞത് - അര കപ്പ്

തയ്യാറാക്കുന്ന വിധം: 
വഴുതന ഒരു ഫോർക്ക്ക്കൊണ്ടോ കത്തിക്കൊണ്ടോ മുഴുവനായിട്ട് കുത്തിയിട്ട്  എട്ട്​ മിനിറ്റ് മൈക്രോവേവ് ചെയ്തെടുക്കുക. ശേഷം ഇതി​​​െൻറ തൊലി നീക്കി നന്നായിട്ട് ഉടച്ച് മാറ്റിവെക്കുക.  ശേഷം ഞണ്ട് ഇറച്ചി, സോർ ക്രീം, പാഴ്​സലി, ബ്രെഡ് പൊടി, ജീരകം, മുട്ട, ചില്ലി പെപ്പർ ഇവയെല്ലാം കൂടി പാകത്തിന് ഉപ്പും ചേർത്ത് മിക്​സ്​ ചെയ്യുക. ഇതിലേക്ക് ഉടച്ച് വെച്ചിരിക്കുന്ന വഴുതനയും ചേർക്കുക. നന്നാ മിക്​സാക്കിയ ശേഷം ഒരോ ഉരുളകളാക്കിയെടുത്ത്  കട്​ലറ്റി​​​െൻറ രൂപത്തിൽ ഉണ്ടാക്കിയെടുക്കുക.

കോട്ടിങ്ങിന് വേണ്ട സാധനങ്ങൾ: 

  • ബ്രെഡ് പൊടി - മുക്കാൽ കപ്പ്
  • റവ - കാൽ കപ്പ്
  • പാഴ്​സലി അരിഞ്ഞത് - അര കപ്പ്
  • ഒലിവ് ഓയിൽ - 2 ടേബിൾ  സ്​പൂൺ

തയ്യാറാക്കുന്ന വിധം:

ഇവയെല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ട് മിക്​സ്​ ചെയ്തെടുക്കുക. ഇതിലേക്ക് ഉണ്ടാക്കി വെച്ചിരിക്കുന്ന ക്രാബ് കേക്ക് ഓരോന്നായിട്ട് എടുത്ത് നന്നായിട്ട് കോട്ട് ചെയ്തെടുക്കുക. ഒരു പാനിൽ രണ്ട് ടേബിൾ സ്​പൂൺ ഒലീവ് ഓയിൽ ഒഴിച്ച് മീഡിയം ചൂടിൽ ഫ്രൈ ചെയ്തെടുക്കുക. ചൂടോടുകൂടി ഇഷ്​ടമുള്ള സോസിനൊപ്പം കഴിക്കാവുന്നതാണ്.

തയാറാക്കിയത്: ജസ്​ലീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cakeramadan specialramadan 2018Crab Egg Plant CakeLifestyle News
News Summary - Crab Egg Plant Cake
Next Story