പരീക്ഷിക്കാം, ഒരു പരിഷ്ക്കാരി ചിക്കന്‍ വിഭവം
text_fieldsപ്രകൃതിരമണീയമായ തൊടുപുഴയില്‍ സന്തോഷകരമായ ഒരു കുട്ടിക്കാലം ആസ്വദിച്ചാണ് വളർന്നതെന്ന് പറയുന്നു മെഹനാസ്. നോമ്പെടുക്കാൻ ചെറുപ്പം മുതലേ മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചിരുന്നു. നോമ്പു തുറക്കൽ അന്നിത്ര ആഘോഷം ആയിരുന്നില്ല. ഈത്തപ്പഴവും വെള്ളവും കൊണ്ട് നോമ്പ് മുറിക്കും. ജ്യൂസ്, കൂവപ്പൊടി കാച്ചിയത് ഒക്കെ ആയിരുന്നു ഡ്രിങ്ക്സ്. എണ്ണയിൽ ഫ്രൈ ചെയ്ത വളരെ അധികം വിഭവങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കട്ട്ലറ്റ്, ഏത്തക്കാപ്പം, സമൂസ, തുടങ്ങിയ പലഹാരങ്ങളിൽ ഒന്നും വീട്ടിൽ വിളഞ്ഞ പഴങ്ങളും ഉണ്ടാകും. പത്തിരിയും ഇറച്ചിക്ക റിയും, ഉലുവ കഞ്ഞിയും നിർബന്ധമായിരുന്നു. വലിയുമ്മ ഉണ്ടാക്കിയിരുന്ന വട്ടയപ്പത്തിന്‍റെ രുചി ഓർക്കുമ്പോൾ നഷ് ടപ്പെട്ടുപോയ ആ വാൽസല്യം ഒരു തീരാനഷ്ടമായി അനുഭവപ്പെടുന്നു. ഉമ്മ ഉണ്ടാക്കുന്ന മട്ടൺ പുഴുങ്ങിയതും പാലപ്പവും ആണ് പ്രിയ വിഭവം.
രാവിലെ ഖുർആൻ പാരായണവും ഉച്ചകഴിഞ്ഞു പാചകവും ആയിരുന്നു അന്നൊക്കെ. വീട്ടിലെ എല്ലാവരും കൂടിയാണ് പാചകം. കുട്ടികൾ മേശപ്പുറത്തു എല്ലാം ഭംഗിയായി എടുത്തുവെക്കാൻ സഹായിച്ചിരുന്നു. ഒരുമിച്ചിരുന്നാണ് നോമ്പു തുറ. തറാവീഹ് നമസ്ക്കാരവും കഴിഞ്ഞു തരി കഞ്ഞി ആണ് സ്പെഷൽ. മറ്റൊരു വിശേഷപ്പെട്ട വിഭവം ആണ് 'തിക്കിടി' . വിവാഹശേഷം ആലപ്പുഴയിൽ എത്തിയപ്പോഴാണ് നോമ്പ് തുറക്കൽ ഒരു ആഘോഷം പോലെ അനുഭവപ്പെട്ടത്. പ്രവാസികളായ മക്കൾ എല്ലാ വരും ഒന്നിച്ചു കൂടുന്ന സമയം ആയതിനാൽ ഉമ്മിച്ച ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച്പലഹാരങ്ങൾ തയ്യാറാക്കുന്നതിനാൽ വിഭവ സമൃദ്ധമായിരിക്കും ഓരോ ദിവസവും. പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നതിലും ബേക്കിങ്ങിലും കമ്പം ഉള്ള മെഹനാസ് പാചക മൽസരങ്ങളിൽ വിജയിച്ചിട്ടുണ്ട്. പാചക ക്ലാസുകൾ എടുക്കാറുണ്ട്. ഭർത്താവ് സുൾഫിക്കർ അഹമ്മദ് മൾട്ടിനാഷനൽ ഓയിൽ കമ്പനിയിൽ ഫിനാൻസ് അനലിസ്റ്റ്ആണ്. രണ്ടു മക്കൾ. മറിയവും മാലിഖയും. മെഹനാസ് രുചിനിലാവിനു പങ്കുവെക്കുന്നു ഒരു മോഡേണ്‍ വിഭവം...
1. ക്രിസ്പി ഗാർലിക് ചിക്കൻ
ചേരുവകള്‍:
- ബോൺലെസ് ചിക്കൻ -250 ഗ്രാം
- ഗാർലിക്പേസ്റ്റ് -1 ടീസ് പൂൺ
- ഒനിയൻ പൗഡർ -അര ടീസ് പൂൺ
- മുട്ട -ഒന്ന്
- കുരുമുളകുപൊടി -അര ടീസ് പൂൺ
- കോണ്‍ഫ്ലോര്‍ -3 മൂന്ന് ടേബിൾസ് പൂൺ
- പാപ്രിക പൗഡർ/ചിലിപൗഡർ -1 ടീസ് പൂൺ
- പഞ്ചസാര -ഒരു നുള്ള്
- ഉപ്പ് -പാകത്തിന്
- ഓയിൽ -വറുക്കാന്‍ വേണ്ടത്
- കോൺഫ്ലോര്‍ -മുക്കാൽ കപ്പ്
- മൈദ -കാൽ കപ്പ്
- ചില്ലി ഗാർലിക് സോസ് -മൂന്ന് ടീസ് പൂ ൺ
- ടൊമാറ്റോ സോസ് -മൂന്ന് ടേബിൾസ്പൂൺ
- ഡാര്‍ക്ക് സോയ സോസ് -അര ടീസ് പൂൺ
തയാറാക്കുന്നവിധം:
ചിക്കൻ നീളത്തിൽ നേർത്തതായി മുറിക്കുക. ഒൻപതുവരെ യുള്ള ചേരുവകൾ ചേർത്ത് രണ്ടു മണിക്കൂർ ഫ്രിഡ്ജില്‍ വയ്ക്കുക. പിന്നീട് കോൺഫ്ലോര്‍ - മൈദ മിക്സ് മുട്ടയും ചേർത്ത്നന്നായി അടിച്ച മാവില്‍ മുക്കി ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തില്‍ വറുത്തു കോരുക.
2. ചില്ലി ഗാർലിക് സോസ്
ചേരുവകള്‍:
- വറ്റല്‍ മുളക് -24 എണ്ണം
- വെളുത്തുള്ളി -20അല്ലി
- സവാള -ഒന്ന് ചെറുത്
- ഡാർക്ക് സോയ സോസ് -രണ്ട് ടീസ്പൂൺ
- ബ്രൗൺ ഷുഗർ -രണ്ട്ടേബിൾസ്പൂൺ
- ഉപ്പ് -ഒന്നര ടീസ്പൂൺ
- എണ്ണ -3 ടേബിൾസ്പൂൺ
- വൈറ്റ് വിനിഗർ -രണ്ട്ടീസ്പൂൺ
തയാറാക്കുന്നവിധം:
വറ്റൽമുളക് അരക്കപ്പ് ചൂടുവെള്ളത്തില്‍ കുതിർത്തിയ ശേഷം മിക്സിയില്‍ അരച്ചെ ക്കുക.സവാളയും വെളുത്തുള്ളിയും അരച്ച് പേസ്റ്റാക്കിയത് എണ്ണ ചൂടാക്കി വഴറ്റുക. ബ്രൗൺ ആവരുത്. പിന്നെ മുളക് അരച്ചതും ചേർത്ത് 2-3 മിനിറ്റ് വഴറ്റുക. പഞ്ചസാരയും സോയ സോസും അരക്കപ്പ് വെള്ളവും ഉപ്പും ചേർത്ത്എട്ട്, പത്ത്മിനിറ്റ് തിളപ്പിക്കുക. (തണുക്കുമ്പോള്‍ വായു കടക്കാത്ത കുപ്പിയിലാക്കി 10 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം). നേരത്തെ വറുത്തു കോരിയ ചിക്കന്‍ കഷണങ്ങള്‍ ഈ സോസും ടൊമാറ്റോ സോസും ഡാർക്ക് സോയ സോസും പാകത്തിന് ചേർത്ത് ഇളക്കി ചൂടാക്കി കാപ്സിക്കം സ്പ്രിംഗ് ഒനിയന്‍, കാബേജ് എന്നിവ അരിഞ്ഞതും വിതറി വിളമ്പാം.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.