വേറിട്ട രുചിയുമായി ക്രോസ്സന്‍റ്
text_fieldsക്രോസ്സന്‍റ് വളരെയേറെ രുചികരവും ആരോഗ്യകരവുമായ കോണ്ടിനന്‍റൽ ഫുഡ് ആണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ചെ റുകടിയായും ഉപയോഗിക്കാം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതുമായ ക്രോസ്സന്‍റ് വളരെ വ്യത്യസ്തമായ വിഭവം തന്നെയാണ്.< /strong>
ആവശ്യമുള്ള സാധനങ്ങൾ:
- യീസ്റ്റ് - ഒരു ടേബിൾ സ്പൂൺ
- പഞ്ചസാര - രണ്ടു ടേബിൾ സ്പൂൺ
- ഇളം ചൂട് വെള്ളം - 1/2 ഗ്ലാസ്
- മൈദ - 250 ഗ്രാം
- പാൽ - ഒരു ഗ്ലാസ്
- ബട്ടർ - 100 ഗ്രാം
ഫില്ലിങ്ങിന്
- എല്ലില്ലാത്ത ചിക്കൻ - 10 പീസ്
- അണ്ടിപ്പരിപ്പ് - 20 എണ്ണം
- ബദാം - 20 എണ്ണം
- പിസ്താ - 20 എണ്ണം
- ഈത്തപ്പഴം - 2 എണ്ണം
- ബട്ടർ - 50 ഗ്രാം
തയാറാക്കുന്നവിധം:
യീസ്റ്റ് ഒരു ഗ്ലാസിൽ എടുത്ത് പഞ്ചസാരയും ചെറു ചൂടുവെള്ളവും ഒഴിച്ച് ഫെർമെന്‍റ ചെയ്യാൻ10 മിനിറ്റ് വെക്കുക. മൈദ ഒരു പരന്ന പാത്രത്തിൽ എടുത്ത് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഫെർമെന്‍റ ചെയ്ത യീസ്റ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക. കൂടെ പാലും ചേർത്തു പുട്ടിന്‍റെ പരുവത്തിൽ മാവ് തയാറാക്കുക. ശേഷം വീണ്ടും പാലൊഴിച്ചു കുഴക്കുക. ബട്ടറും ചേർത്ത് കുറച്ചു അയഞ്ഞ രൂപത്തിൽ കുഴച്ചെടുക്കക. ഈ മാവ് 3 മണിക്കൂർ സമയം പൊങ്ങാനായി വെക്കുക. ഒന്നര മണിക്കൂറിനു ശേഷം ഒന്നുകൂടി കുഴച്ചു എയർ കളയണം. വീണ്ടും ചെറു നനവുള്ള തുണിയിട്ട് മൂടിവെക്കുക.
ഫില്ലിങ് തയാറാക്കുന്ന വിധം:
ഉപ്പിട്ട് വേവിച്ച ചിക്കൻ ചെറുതായി മിൻസ് ചെയ്തെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ചു ചൂടായ ശേഷം ബട്ടർ ഇടുക. അതിലേക്ക് അണ്ടിപ്പരിപ്പും ബദാമും പിസ്തയും ചെറുതായി പൊടിച്ചത് ഇട്ട് വഴറ്റുക. ഇതിലേക്ക് മിൻസ് ചെയ്ത ചിക്കൻ ചേർത്തിളക്കി കുരുമുളകുപൊടിയും ഉപ്പും ചേർത്തുവഴറ്റുക.
കുഴച്ചു വെച്ചിരിക്കുന്ന മാവെടുത്തു ചെറിയ ബോളുകളാക്കി വെക്കുക. ഇവ കുറച്ചു നീളത്തിൽ പരത്തുക. ഒരു അറ്റത്ത് ഫില്ലിങ് വെച്ച ശേഷം ആ അറ്റം മടക്കുക. ബാക്കി വരുന്ന ഭാഗത്തു നീളത്തിൽ കട്ട് ഇടുക. അറ്റം മുറിയരുത്. ശേഷം ഫിൽ ചെയ്ത ഭാഗത്തെ പൂർണമായും ചുറ്റിയെടുക്കുക. മുകളിൽ മുട്ടയുടെ വെള്ള ബ്രഷ് ചെയ്യുക. ഇങ്ങനെ തയാറാക്കിയവ 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത അവനിൽ 160 ഡിഗ്രിയിൽ ഇൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. കുക്കറിൽ ഉപ്പിട്ടും തയാറാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.