Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightമിൽക്ക് ഷേക്ക് വിത്ത്...

മിൽക്ക് ഷേക്ക് വിത്ത് ഡേറ്റ്സ്​ & കോഫീ

text_fields
bookmark_border
Dates-and-Coffee-Milkshakes
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • കു​രുക​ള​ഞ്ഞ ഈ​ന്ത​പ്പ​ഴം – ഒരു ക​പ്പ്‌
  • കാ​പ്പി​പ്പൊ​ടി – പത്ത്​ ടേ​ബി​ള്‍സ്പൂ​ണ്‍
  • പാ​ല് – ആറ്​ ക​പ്പ്‌
  • പ​ച്ച ഏ​ല​ക്ക – അഞ്ചോ ആറോ എ​ണ്ണം
  • പ​ഞ്ച​സാ​ര- മൂന്നു​ ടേ​ബി​ള്‍സ്പൂ​ണ്‍
  • ഫ്ര​ഷ് ക്രീം – ഒരു ക​പ്പ്‌
  • ഐ​സ് ക്യൂ​ബ് – ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വി​ധം:

ഈ​ന്ത​പ്പ​ഴം കു​രുക​ള​ഞ്ഞ ശേ​ഷം മാ​റ്റി​വെക്കു​ക. അ​തി​നു​ശേ​ഷം അ​ടു​പ്പ് ക​ത്തി​ച്ച് വെ​ള്ളം തി​ള​പ്പി​ക്കു​ന്ന പാ​ത്രം ​െവ​ച്ച് ചൂ​ടാ​ക്കു​ക. അ​തി​ലേ​ക്ക് വെ​ള്ള​വും കാ​പ്പി​പ്പൊ​ടി​യും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. അ​തി​ലേക്ക്​​ പ​ഞ്ച​സാ​ര​യും പ​ച്ച ഏ​ല​ക്ക​യും ചേ​ര്‍ത്ത് വീ​ണ്ടും ന​ന്നാ​യി ഇ​ള​ക്കു​ക.

പ​ഞ്ച​സാ​ര വെ​ള്ള​ത്തി​ല്‍ ന​ന്നാ​യി അ​ലി​യു​ന്ന​തുവ​രെ ഇ​തു ചെ​യ്യു​ക. അ​തി​നു​ശേ​ഷം തീ ​ഓ​ഫാ​ക്കി ആ ​മി​ശ്രി​തം ചൂ​ടാ​റാ​നാ​യി മാ​റ്റി​​െവ​ക്കു​ക. കു​രുക​ള​ഞ്ഞു ​െവ​ച്ചി​രി​ക്കു​ന്ന ഈ​ന്ത​പ്പ​ഴ​വും കു​റ​ച്ച് പാ​ലും ചേ​ര്‍ത്ത് മി​ക്സി​യി​ല്‍ ന​ന്നാ​യി അ​ടി​ക്കു​ക. അ​തി​ലേ​ക്ക് ഐ​സ് ക്യൂ​ബു​ക​ളും നേ​ര​ത്തേ ത​യാ​റാ​ക്കി ​െവ​ച്ച കാ​പ്പി​യു​ടെ മി​ശ്രി​ത​വും ഫ്ര​ഷ് ക്രീ​മും ബാ​ക്കി​യു​ള്ള പാ​ലും കൂ​ടി ചേ​ര്‍ത്ത് വീ​ണ്ടും ന​ന്നാ​യി അ​ടി​ച്ച് യോ​ജി​പ്പി​ക്കു​ക.

ത​യാ​റാ​യ മി​ല്‍ക്ക് ഷേക്ക്​ നീ​ള​മു​ള്ള ഗ്ലാ​സി​ലേ​ക്ക് മാ​റ്റി ബാ​ക്കി​യു​ള്ള കാ​പ്പി​യു​ടെ മി​ശ്രി​തം മു​ക​ളി​ല്‍ ഒ​ഴി​ച്ച് അ​ല​ങ്ക​രി​ക്കു​ക. നി​ങ്ങ​ളു​ടെ രു​ചി​ക​ര​മാ​യ ഡേ​റ്റ്​സ്​ ആൻഡ്​ കോ​ഫീ മി​ല്‍ക്ക് ഷേ​ക്ക്​ ത​യാര്‍.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinksDates and Coffee MilkshakeCoffee MilkshakeDates MilkshakeMilkshakeLifestyle News
Next Story