ഈന്തപ്പഴ കേക്ക്
text_fieldsആവശ്യമുള്ള സാധനങ്ങള്‍:
- കുരു കളഞ്ഞ ഈന്തപ്പഴം -20 എണ്ണം
- അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം -കാല് കപ്പ്
- മൈദ -ഒന്നേകാല്‍ കപ്പ്
- ബട്ടര്‍ -125 ഗ്രാം
- മില്‍ക്ക് മെയ്ഡ് - 400 ഗ്രാം
- പഞ്ചസാര - 2 ടീസ്പൂൺ
- മുട്ട - ഒരെണ്ണം
- സോഡ പൗഡര്‍ -1 ടീസ്പൂണ്‍
- ബേക്കിങ് പൗഡര്‍ -1 ടീസ്പൂൺ
- വാനില എസന്‍സ് -1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
ഒരു ബൗളിൽ വെണ്ണയും പഞ്ചസാരയും ചേര്‍ത്തടിച്ച് മയം വരുത്തുക. ഇതില്‍ മുട്ടയും ചേർത്തടിക്കുക. ഈന്തപ്പഴം അൽപം വെള്ളത്തില്‍ അരമണിക്കൂര്‍ കുതിര്‍ത്തുവെക്കുക. അതിനു ശേഷം മിക്സിയില്‍ ചെറുതായി അരച്ചെടുക്കുക (അല്ലെങ്കിൽ ചെറുതായി അരിഞ്ഞു ചേർക്കാം). മൈദയും ബേക്കിങ് പൗഡറും സോഡ പൊടിയും കൂട്ടി യോജിപ്പിച്ചു നന്നായി അരിപ്പയിൽ ഇടഞ്ഞുെവക്കുക. ഇതിലേക്ക് അരച്ചുെവച്ച ഈന്തപ്പഴവും മില്ക്ക്മെയ്ഡും നേരത്തേ തയാറാക്കിയ മിശ്രിതവും ചേര്‍ത്ത് നന്നായി ഇളക്കുക.
വാനില എസന്‍സ് ഈ കൂട്ടിലേക്ക് ചേര്‍ക്കുക. അവസാനമായി ചെറുതായി പൊടിച്ച ബദാമോ അണ്ടിപ്പരിപ്പോ ചേര്‍ക്കുക. ബട്ടര്‍ പുരട്ടി മയപ്പെടുത്തിയ ബേക്കിങ് ട്രേയിലേക്ക് കൂട്ട് പകരുക. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 30-40 മിനിറ്റ് ബേക്ക് ചെയ്യുക. ഓവനില്‍നിന്ന് എടുത്തു തണുത്ത ശേഷം ട്രേയില്‍നിന്ന് ഇളക്കി മുറിച്ച് ഉപയോഗിക്കാം.
തയാറാക്കിയത്: അജിനാഫ, റിയാദ്, കായംകുളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.