Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2018 9:23 PM GMT Updated On
date_range 30 Jun 2020 12:36 PM GMTമുട്ട ഫ്രൈഡ് റൈസ്
text_fieldsbookmark_border
ആവശ്യമുള്ള സാധനങ്ങൾ:
- വേവിച്ച ചോറ് – 2 കപ്പ്
- മുട്ട -6
- സവാള – 1
- ഗ്രീൻപീസ് വേവിച്ചത് – കാല് കപ്പ്
- കാരറ്റ് – കാല് കപ്പ് അരിഞ്ഞത്
- ഇഞ്ചി – ഒരു ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി – 3 അല്ലി (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 4 എണ്ണം (ചെറുതായി അരിഞ്ഞത്)
- മഞ്ഞള്‍പ്പൊടി – കാല് ടി സ്പൂണ്‍
- കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
- ഗരംമസാലപ്പൊടി – അര സ്പൂണ്‍
- സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
- എണ്ണ – 3 ടേബിള്‍സ്പൂണ്‍
- മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- ജീര റൈസ് അല്ലെങ്കിൽ ബസ്മതി റൈസ്, ഒരു ചെറിയ കഷണം പട്ട, ഒരു ഏലക്ക, രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക.
- ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
- വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക.
- വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍, സവാള നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ വഴറ്റുക.
- മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി. മുളക്പൊടി ഇവ ഇട്ട് ഇളക്കുക.
- അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.
- ഗ്രീൻപീസ്, കാരറ്റ് എന്നിവ ചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക.
- ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് ആവശ്യമായ കുറച്ച് ഉപ്പ് ചേര്‍ക്കുക.
- സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക.
- ഈ കൂട്ടിലേക്ക് നേരത്തേ വേവിച്ചു െവച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി, മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.
- തീ അണച്ച് മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി കഴിക്കുക.
തയാറാക്കിയത്: അജിനാഫ റിയാദ് കായംകുളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story