Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇറച്ചിപ്പുട്ട്

ഇറച്ചിപ്പുട്ട്

text_fields
bookmark_border
ഇറച്ചിപ്പുട്ട്
cancel

ചേരുവകൾ:

  • ചിക്കനോ മട്ടനോ എല്ലില്ലാത്ത കഷണങ്ങള്‍ ഉപ്പും മഞ്ഞളും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ച് കൊത്തിയരിഞ്ഞോ, മിക്സിയില്‍ അടിച്ചോ വെച്ചത് -250 ഗ്രാം
  • ഇടിച്ച മുളക് -2 ടേബ്ൾ സ്പൂണ്‍
  • ചുവന്നുള്ളി/ സവാള അരിഞ്ഞത് -1 കപ്പ്
  • ഇഞ്ചി (വെളുത്തുള്ളി അരച്ചത്) -1 ടേ. സ്പൂണ്‍
  • മല്ലിയില, കറിവേപ്പില പൊടിയായരിഞ്ഞത് -കുറച്ച്
  • തേങ്ങാക്കൊത്ത് -കാല്‍ കപ്പ്
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • പുട്ടിന് തയാറാക്കിയ ചെറിയ തരിയുള്ള അരിപ്പൊടി -2 കപ്പ്
  • ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്നവിധം:

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ 2  മുതല്‍ 6 വരെ വഴറ്റി ഇറച്ചി ചേര്‍ത്തിളക്കി തോരന്‍പോലെ തയാറാക്കണം. അരിപ്പൊടി ഉപ്പുചേര്‍ത്ത വെള്ളം കുടഞ്ഞ് നനച്ചെടുത്ത് പുട്ടുകുറ്റിയില്‍ ഒരു ടേബ്ൾ സ്പൂണ്‍ ഇറച്ചിക്കൂട്ട്, മുകളില്‍ നനച്ച പൊടി വീണ്ടും ഇറച്ചി എന്നതോതില്‍ ചെറിയ ചെറിയ അടുക്കുകളായി നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം. ഇതേപോലെ ബീറ്റ്റൂട്ട്, കാരറ്റ്, ബീന്‍സ് തുടങ്ങിയ പച്ചക്കറിത്തോരന്‍ ഇറച്ചിക്കുപകരം നിറച്ചു വെജി. പുട്ട് ഉണ്ടാക്കാം. അരിപ്പൊടിക്കു പകരം റവ നനച്ചോ, ഗോതമ്പുപൊടി, മുത്താറിപ്പൊടി തുടങ്ങിയവ കൊണ്ടും പുട്ടുണ്ടാക്കാവുന്നതാണ്. മത്സ്യം, ഞണ്ടിന്‍െറ ഇറച്ചി, കല്ലുമ്മക്കാ തോരന്‍ തുടങ്ങി മനോധര്‍മമനുസരിച്ച് ഒരുപാടു വൈവിധ്യങ്ങളാര്‍ന്ന പുട്ടുകള്‍ ഉണ്ടാക്കിനോക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:erachi puttuLifestyle News
News Summary - erachi puttu
Next Story