Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഅയല മോരൊഴിച്ചത്

അയല മോരൊഴിച്ചത്

text_fields
bookmark_border
അയല മോരൊഴിച്ചത്
cancel

ചേരുവകൾ:

  1. അയല വലുത്-രണ്ടെണ്ണം
  2. മുളകുപൊടി-മൂന്ന് ടീസ്പൂണ്‍
  3. മഞ്ഞള്‍പൊടി-ഒരു ടീസ്പൂണ്‍
  4. ഉപ്പ്-പാകത്തിന്
  5. തക്കാളി-രണ്ടെണ്ണം
  6. പച്ചമുളക്-രണ്ടെണ്ണം
  7. മോര്-അര ഗ്ലാസ്
  8. തേങ്ങ അരച്ചത്-ഒരു കപ്പ്
  9. വെളിച്ചെണ്ണ-ആവശ്യത്തിന്
  10. ഉലുവ-ഒരു ടീസ്പൂണ്‍
  11. കറിവേപ്പില-രണ്ടുതണ്ട്

തയാറാക്കുന്ന വിധം:
ചെറുതായി മുറിച്ച അയല രണ്ട്, മൂന്ന്, നാല് ചേരുവകള്‍ ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് മണ്‍ച്ചട്ടിയില്‍ വേവിക്കുക. അതിലേക്ക് തക്കാളിയും പച്ചമുളകും അരിഞ്ഞുചേര്‍ക്കുക. അയല വെന്തുവരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്തിളക്കുക. ശേഷം അര ഗ്ലാസ് മോരൊഴിക്കുക. തിളച്ചതിനു ശേഷം വാങ്ങിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി ഉലുവയും കറിവേപ്പിലയുമിട്ട് വറവിടുക.

തയാറാക്കിയത്: സംഗീത രാഗേഷ്

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fish curryLifestyle News
News Summary - FISH CURRY
Next Story