'സൊഹാർ ലൈം'; ഫുൾജാറിനേക്കാൾ കൂൾ
text_fieldsവയറ്റിൽ സ്ഫോടനമുണ്ടാക്കുന്ന 'ഫുൾജാർ സോഡ'ക്ക് ബദലായി പുത്തൻ പാനീയ പരീക്ഷണവുമ ായി പ്രവാസി. റാസൽഖൈമയിലെ ഡോ. സാജിദ് കടക്കലാണ് 'സൊഹാർ ലൈം' എന്ന പാനീയം ഫേസ്ബുക് കിലൂടെ അവതരിപ്പിച്ചത്.
ഫുൾജാർ സോഡ പരീക്ഷിച്ചു നോക്കിയപ്പോൾ ശരീരത്തിലുണ്ടാ യ ദുരനുഭവമാണ് പുതിയ പാനീയം തയ്യാറാക്കാൻ പ്രേരകമായതെന്ന് സാജിദ് പറയുന്നു. സോഡ, കോള എന്നിവയുടെ പതിവായുള്ള ഉപയോഗം വയർ, വൃക്ക, പല്ല് എന്നിവക്ക് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സൊഹാർ ലൈം തയ്യാറാക്കുന്ന വീഡിയോ ഇതിനകം 1640 പേരാണ് പങ്കുവെച്ചിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ:
- നാരങ്ങ നീര് -4/5 ടേബ്ൾ സ്പൂൺ
- ഇഞ്ചി നീര് -2/3 ടേബ്ൾ സ്പൂൺ
- പുതീന നീര് -2/3 ടേബ്ൾ സ്പൂൺ
- പഞ്ചസാര/തേൻ -ആവശ്യത്തിന്
- ഏലക്ക പൊടിച്ചത് -ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
നാരങ്ങ, ഇഞ്ചി, പുതീന എന്നിവയുടെ നീര് തണുത്ത വെള്ളത്തിൽ കലക്കി ഏലക്ക ചേർത്ത് പൊടിച്ച പഞ്ചസാരയിട്ട് ഇളക്കിയാണ് സൊഹാർ ലൈം തയ്യാറാക്കുന്നത്. പഞ്ചസാരക്ക് പകരമായി തേനും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.