ഫ്യൂഷൻ രുചിയോടെ ബ്രോസ്റ്റഡ് സ്ക്വിഡ്
text_fieldsകടൽ വിഭവങ്ങൾ രുചിയിൽ കേമൻമാർ മാത്രമല്ല, ആരോഗ്യ പ്രദാനികൾ കൂടിയാണ്. കടൽ വിഭവങ്ങൾ അഥവാ സീഫുഡ് ഉ പയോഗിക്കുേമ്പാൾ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, സീസണലായി ലഭ്യമാകുന്നവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എ ന്നതാണ്. സീസണലായി ലഭ്യമാകുന്നവയിൽ രാസവസ്തുക്കൾ താരതമ്യേന കുറവായിരിക്കും.
കടൽ വിഭവങ്ങൾക്കൊരു കഴിവുണ്ട്, ഏതു ൈശലിയും അതിന്‍റെ തനത് രുചി പോകാതെ പാകം ചെയ്യാം. അത്തരത്തിലൊരു കടൽ കനിയാണ് 'കൂന്തൾ'. ഈ സീസണ ിൽ വളരെ സുലഭമായ ഒന്നാണല്ലോ കൂന്തൾ. വളരെ വ്യത്യസ്തമായതും രുചികരമായതുമായ ഒരു കൂന്തൽ വിഭവം (ബ്രോസ്റ്റഡ് സ്ക്വിഡ് ) ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ:
- കൂന്തൾ നന്നായി കഴുകി വൃത്തിയാക്കിയത് -10 എണ്ണം
ഫില്ലിങിന്:
- സവാള - 2 എണ്ണം
- ഇടത്തരം പച്ചമുളക് - 2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- മല്ലിയില - 2 തണ്ട്
- കടലപ്പരിപ്പ് വേവിച്ചത് - 2 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി - 1 ടീസ്പൂൺ
- മുളക്പൊടി - 1/2 ടീസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
മാരിനേറ്റ് ചെയ്യാൻ വേണ്ട ചേരുവകൾ:
- മഞ്ഞൾപൊടി -1/2 ടീസ്പൂൺ
- മുളക്പൊടി -1/2 ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- ഓട്സ് തരുതരുപ്പായി പൊടിച്ചത് -ഒരു കപ്പ്
- മുട്ട - ഒന്ന്
തയാറാക്കുന്നവിധം:
ആദ്യം ഫില്ലിങ് ഉണ്ടാക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിട്ട് വഴറ്റുക. അതിലേക്കു കൊത്തിയരിഞ്ഞ സവാളയും അൽപം ഉപ്പും ചേർത്തിളക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി വഴറ്റി അതിലേക്ക് കുരുമുളക് പൊടി, മല്ലിയില, വേവിച്ച കടലപ്പരിപ്പ് എന്നിവ ചേർത്തിളക്കി ഇറക്കിവെക്കുക.
വൃത്തിയാക്കിയ കൂന്തലിനുള്ളിലേക്ക് ഫില്ലിങ് നിറക്കുക. ശേഷം കൂന്തളിന്‍റെ തലഭാഗം മാരിനേഷനായി മാറ്റിവെച്ച മഞ്ഞൾപൊടി, മുളക്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിന് മാറ്റിവെക്കാം. ശേഷം മുട്ട, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്തു അടിച്ചെടുത്തിൽ നിറച്ചുവെച്ച കൂന്തൾ മുക്കിയെടുത്ത് ഓട്സ് പൊടിയിൽ തട്ടിയെടുത്തു വെക്കുക.
പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കൂന്തൾ ഇട്ട് മൂടിവെക്കുക. ഒരു വിസിലിന് ശേഷം പ്രഷർ ഒഴിവാക്കുക. ശേഷം കൂന്തൾ തിരിച്ചിട്ടു പൊരിച്ചെടുക്കുക. സ്വദിഷ്ടമായ ബ്രോസ്റ്റഡ് കൂന്തൾ റെഡി.
(ബ്രോസ്റ്റഡ് കൂന്തൾ സ്റ്റാർട്ടറായോ, ചപ്പാത്തി, പത്തിരി, പൊരിച്ച പത്തിരി എന്നിവയുടെ സൈഡ് ഡിഷായോ കഴിക്കാവുന്നതാണ്.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.